ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുത്, ഭക്ഷണം ഉണ്ടാക്കരുത്, ഉറങ്ങരുത്, എന്തിന്.. പ്രാഥമികകൃത്യങ്ങള്‍ വരെ നിര്‍വഹിക്കരുത് തുടങ്ങിയ അന്ധവിശ്വാ സങ്ങൾ പൊളിച്ചടുക്കാൻ ഗ്രഹണത്തിന് പായസം വച്ചുവിളമ്പി കുറവിലങ്ങാട് ദേവമാത കോളേജ്

കുറവിലങ്ങാട് ദേവമാത കോളേജിൽ ഗ്രഹണം കാണാൻ ഒത്തുകൂടിയവർ ഗ്രഹണം കൺനിറയെ കണ്ടു ..പോരാത്തതിന് ഗ്രഹണസമയത്ത് പായസത്തിന്റെ മധുരവും ആസ്വദിച്ചു ..
ഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചതെന്നും കാണാൻ എത്തിയവർ പറഞ്ഞു. ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുത്, ഭക്ഷണം ഉണ്ടാക്കരുത്, ഉറങ്ങരുത്, പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കരുത് തുടങ്ങിയ വിശ്വാസങ്ങള്‍ നിലനിന്നിരുന്നു. ഗ്രഹണം ഗര്‍ഭിണികള്‍ക്ക് ദോഷമാണെന്ന വിശ്വാസത്തിനും അടിത്തറയില്ലെന്നും ശാസ്ത്രം പറയുന്നു
കേരളത്തിൽ ആകാശവിസ്മയമായി വലയസൂര്യഗ്രഹണം കൂടുതൽ ദൃശ്യമായത് വടക്കന്‍ ജില്ലകളിലാണ്. മറ്റിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമായുള്ളൂ ഗ്രഹണം കണ്ടുതുടങ്ങിയത് 8.04 മുതലാണ്. രാവിലെ എട്ടുമണി കഴിഞ്ഞ് നാലു മിനുട്ടായപ്പോള്‍ കാസര്‍കോട് ചെറുവത്തൂരിലാണ് കേരളത്തില്‍ ഗ്രഹണം ആദ്യം ദൃശ്യമായത്. തുടര്‍ന്ന് മറ്റ് ജില്ലകളിലും ദൃശ്യമായി.
ഒന്‍പത് ഇരുപത്തിയാറ് ആകുമ്പോള്‍ വടക്കന്‍ ജില്ലകളില്‍ ഇത് വലയ സൂര്യഗ്രഹണമായി മാറി. നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം രണ്ടരമിനുട്ടുവരെ നീണ്ടുനിന്നു. മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണമായി 11.15 വരെ ദൃശ്യമായി . വിപുലമായ സൗകര്യമാണ് എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഒരുക്കിയത്. നൂറുകണക്കിനാളുകള്‍ ഇവിടങ്ങളിലെത്തി സുരക്ഷിതമായി ഗ്രഹണം കണ്ടു മടങ്ങി
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും . ഇതാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം.
https://www.facebook.com/Malayalivartha























