സന്ദീപ് വാര്യരെ തള്ളി ബി.ജെ.പി; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ സന്ദീപ് വാര്യര്‍ നടത്തിയ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്ന് ബിജെപി

യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ തള്ളി ബി.ജെ.പി. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ സന്ദീപ് വാര്യര്‍ നടത്തിയ അഭിപ്രായ പ്രകടനം വ്യക്തിപരമാണ്. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരോട് പക പോക്കുന്ന സമീപനം ബി.ജെ.പിക്ക് ഇല്ല. സന്ദീപ് വാര്യരുെട അഭിപ്രായം പാര്‍ട്ടി നിലപാടായി കാണേണ്ടതില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.
തിങ്കളാഴ്ച കൊച്ചിയില്‍ സിനിമാക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിര "ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് "എന്ന പേരില്‍ പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രതിഷേധത്തില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു നേരെ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്ത സിനിമാ താരങ്ങള്‍ക്കെതിരെ കടുത്ത വിമർശനമാണ് കഴിഞ്ഞ ദിവസം യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യർ നടത്തിയത്. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാര്‍ നികുതി കൃത്യമായി അടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇന്‍കംടാക്സ് , എന്‍ഫോഴ്സ്മെന്‍റ് വകുപ്പുകള്‍ ഇത് ശ്രദ്ധിക്കുന്നുണ്ടെന്നുമായിരുന്നു സന്ദീപിന്‍റെ പോസ്റ്റ്. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത് വന്നിരുന്നു. വിഡ്ഡികളെ പ്രശസ്തരാക്കുന്നത് അവസാനിപ്പിക്കാം, എന്നായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്.'ആരെടാ നാറി നീ' എന്ന നടി ഫിലോമിനയുടെ സംഭാഷണവും ചിത്രവും പോസ്റ്റിനൊപ്പം റിമ പങ്കുവെച്ചിട്ടുണ്ട്.
പിന്നാലെ നടി റിമാ കല്ലിങ്കലിനെതിരെ വീണ്ടും പരിഹാസവുമായി യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍. 'റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുമോ ഒരെണ്ണം' എന്ന് തുടങ്ങുന്ന കുറിപ്പാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. കഞ്ചാവ് കച്ചവടക്കാരെ സാംസ്‌കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാമെന്നും സന്ദീപ് വാര്യര്‍ പോസ്റ്റില്‍ കുറിച്ചു.
https://www.facebook.com/Malayalivartha























