ഇരിട്ടിയിലെ കിരാത ക്ഷേത്രത്തില്‍ മുഖംമൂടി സംഘം കവര്‍ച്ച നടത്തി

കണ്ണൂര്‍ ഇരിട്ടിയിലെ കിരാത ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരത്തില്‍ നിന്നും മുഖംമൂടി സംഘം പണം കവര്‍ന്നു.
രണ്ടംഗസംഘമാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്നദാന മണ്ഡപം നിര്‍മിക്കുന്നതിനുള്ള പണം സ്വരൂപിക്കാന്‍ വേണ്ടി ക്ഷേത്രത്തില്‍ സ്ഥാപിച്ച ഭണ്ഡാരത്തിലെ പണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പുലര്‍ച്ചെ ഒന്നരയോടെ ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം.
മുഖം മൂടിധരിച്ചെത്തിയ രണ്ടംഗസംഘം അരമണിക്കൂറോളം പരിശ്രമിച്ചാണ് പൂട്ട് തകര്‍ത്തതെന്നും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്ഷേത്രം ഭാരവാഹികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടി എസ് ഐയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ക്ഷേത്രത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. എത്ര പണം നഷ്ടപ്പെട്ടു എന്നതു സംബന്ധിച്ച് വ്യക്തതയില്ല. സമാനമായ കേസുകളില്‍ ശിക്ഷയനുഭവിച്ചിട്ടുള്ള ജില്ലയിലെ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha























