യുവതാരം ഉണ്ണിമുകുന്ദന്‍ അടക്കമുള്ളവര്‍ ബി.ജെ.പിയുമായി അടുക്കുമ്പോള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്രപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ മുതിര്‍ന്ന നേതാക്കള്‍

യുവതാരം ഉണ്ണിമുകുന്ദന്‍ അടക്കമുള്ളവര്‍ ബി.ജെ.പിയുമായി അടുക്കുമ്പോള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്രപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ മുതിര്‍ന്ന നേതാക്കള്‍. നടന്‍ സുരേഷ് ഗോപി പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ജനപിന്തുണയും വോട്ട് വിഹിതവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ മറന്ന് ഭീഷണിയുടെ സ്വരം യുവനേതാവില്‍ നിന്നുണ്ടായതില്‍ മേജര്‍രവി, രാജസേനന്‍ തുടങ്ങിയവര്‍ സംസ്ഥാന നേതാക്കളെ അതൃപ്തി അറിയിച്ചെന്നാണ് സൂചന. നികുതി അടച്ച് രാജ്യത്തോടുള്ള പ്രതിബദ്ധത കാണിക്കണമെന്ന് സന്ദീപ് പറഞ്ഞത് സുരേഷ്‌ഗോപിക്ക് തിരിച്ചടിയായി. ആഢംബരവാഹനം പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതിന് സുരേഷ് ഗോപിക്കെതിരെ കേസുണ്ട്. ജനം അത് മറന്നിരിക്കെ സന്ദീപിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് കാരണം വീണ്ടുമത് ചര്‍ച്ചയാക്കിയതില്‍ സുരേഷ്‌ഗോപിക്ക് അതൃപ്തിയുണ്ടെന്നാണ് അറിയുന്നത്.
താരങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ തെരഞ്ഞെടുപ്പുകളില്‍ അടക്കം തിരിച്ചടിയാകുമെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് മനസ്സിലായി. കഴിഞ്ഞ നിയമസഭാ , ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ നിരവധി സിനിമാ, സീരിയില്‍ താരങ്ങള്‍ ബി.ജെ.പിക്ക് വോട്ട് പിടിക്കാന്‍ ഇറങ്ങിയിരുന്നു. പ്രത്യേകിച്ച് ഭീമന്‍ രഘു പുനലൂരില്‍ മത്സരിച്ചപ്പോള്‍. ആ സ്ഥിതിക്ക് കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് തകര്‍ക്കുമെന്ന തരത്തിലുള്‌ല ഭീഷണി അനവസരത്തിലുള്ളതാണെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ജനകീയ സമരങ്ങളിലോ, പ്രക്ഷോഭങ്ങളിലോ പങ്കെടുക്കാതെ ചാനല്‍ ചര്‍ച്ചകളില്‍ മാത്രം പങ്കെടുക്കുന്ന സന്ദീപ് നേതാവല്ലെന്നും ചര്‍ച്ചാ തൊഴിലാളി മാത്രമമാണെന്നും ബി.ജെ.പിയുടെ നയമല്ല സന്ദീപ് പറയുന്നതെന്നും ജില്ലാ തലത്തിലുള്ള നേതാക്കളില്‍ ചിലര്‍ പറയുന്നു. പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമായതോടെയാണ് സന്ദീപിനെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് രംഗത്തെത്തിയത്.
സുരേഷ് ഗോപി തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ മത്സരിച്ചപ്പോള്‍ വലിയ ഓളം സൃഷ്ടിക്കാനായി. ഒരവസരത്തില്‍ ബി.ജെ.പി ജയിക്കുമെന്ന ആശങ്കവരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ടായി. കാരണം സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി വളരെ ദുര്‍ബലനായിരുന്നു. അതിനാല്‍ സിനിമാ നടീ നടന്‍മാരുടെ കടന്ന് വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. കേന്ദ്രസര്‍ക്കാരിനെതിരെ സി.പി.എം നടീനടന്‍മാരെയും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരെയും ഇറക്കി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുണ്ടാകണം. അതിന് ശ്രമിക്കേണ്ടതിന് പകരം നടിമാരെ പ്രത്യേകം ഭീഷണിപ്പെടുത്തിയ സന്ദീപിന്റെ സമീപം ശരിയായില്ലെന്ന് സംസ്ഥാന ബി.ജെ.പി സമിതിയിലെ ഭൂരിപക്ഷം നേതാക്കളും നിലപാടെടുത്തു.
കാര്യങ്ങള്‍ ഗ്രൂപ്പ് പോരിലേക്ക് നീങ്ങുകയും തന്നെ ടാര്‍ഗറ്റ് ചെയ്യുകയും ആണെന്ന് മനസ്സിലായതോടെ തന്റേത് വ്യക്തിപരമായ നിലപാടാണെന്ന് പറഞ്ഞ് സന്ദീപ് തടിതപ്പി. സന്ദീപിനെ പിന്തുണച്ച് പി.കെ കൃഷ്ണദാസ് മാത്രമാണ് രംഗത്തെത്തിയത്. താരങ്ങള്‍ നികുതിയടയ്ക്കുന്ന കാര്യം അമ്മയും ഫെഫ്കയും നോക്കട്ടെ എന്ന് ശോഭോ സുരേന്ദ്രനും പ്രതികരിച്ചു. വര്‍ഷങ്ങളായി ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിച്ച്, സമരങ്ങളും പ്രക്ഷോഭപരിപാടികളിലും പങ്കെടുത്ത് വളര്‍ന്ന് വരുന്ന നേതാക്കളേക്കാള്‍ പ്രാധാന്യം താരതമ്യേന ജൂനിയറായ സന്ദീപിന് മാധ്യമങ്ങളിലൂടെയും മറ്റും കിട്ടുന്നതില്‍ ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. അവര്‍ക്ക് അടിക്കാന്‍ വടികൊടുക്കുകയായിരുന്നു സന്ദീപ്, അതുവഴി പാര്‍ട്ടിക്കും പേരുദോഷമുണ്ടായെന്നും ചില നേതാക്കള്‍ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha























