പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്ന പിണറായി സര്‍ക്കാര്‍ അതിലും വലിയ കരിനിയമമായ യു.എ.പി.എയെ എതിര്‍ക്കുകയും അത് സംസ്ഥാനത്ത് നടപ്പാക്കുകയും ചെയ്യുന്നു... ഇതിനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും പൊതുസമൂഹത്തിലും വ്യാപക എതിര്‍പ്പ് ഉയരുന്നു

പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്ന പിണറായി സര്‍ക്കാര്‍ അതിലും വലിയ കരിനിയമമായ യു.എ.പി.എയെ എതിര്‍ക്കുകയും അത് സംസ്ഥാനത്ത് നടപ്പാക്കുകയും ചെയ്യുന്നു. ഇതിനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും പൊതുസമൂഹത്തിലും വ്യാപക എതിര്‍പ്പ് ഉയരുന്നു. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന യു.എ.പി.എയ്‌ക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ സമരം നടത്തിയവരാണ് ഇടത്പക്ഷം. പൊതുമിനിമം പരിപാടികോണ്‍ഗ്രസ് പൊളിച്ചടുക്കാന്‍ തുടങ്ങിയതോടെയാണ് യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ഇടത്പക്ഷം പിന്‍വലിച്ചത്. അങ്ങനെയുള്ള ഇടത്പക്ഷം ഭരിക്കുന്ന കേരളത്തില്‍ സി.പി.എമ്മിന്റെ ഭാവി വാഗ്ദാനങ്ങളായ രണ്ട് യുവാക്കളെ മാവോയിസ്റ്റുകളെന്ന പേരില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയും ആ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.
കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ എന്നീ യുവാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്നാണ് സി.പി.ഐയും കോണ്‍ഗ്രസും പറയുന്നത്. സി.പി.എം കുടുംബമാണ് അലന്റേത്. കേസിന്റെ വിചാരണവേളയില്‍ യു.എ.പി.എ ചുമത്തുന്നത് ഒഴിവാക്കുമെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ എന്‍.ഐ.എ കേസ് ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി. അറസ്റ്റിലായവര്‍ മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹാസത്തോടെ പ്രതികരിച്ചതിനെതിരെ അലന്റെ കുടുംബം രംഗത്തെത്തിയതോടെ പാര്‍ട്ടി വെട്ടിലായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ അറിയാതെയാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തതെന്ന് സി.പി.എം സെക്രട്ടറിയേറ്റ് വിശദീകരിക്കുന്നു. അങ്ങനെയെങ്കില്‍ ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്ന്കയറ്റമല്ലേ എന്ന് നിയമവിദഗ്ധര്‍ ചോദിക്കുന്നു. ക്രമസമാധാന കേസുകള്‍ സംസ്ഥാന ഏജന്‍സിയാണ് കൈകാര്യം ചെയ്യുന്നത്.
ജി.എസ്.ടി അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രം ഫെഡറല്‍ സംവിധാനത്തില്‍ കടന്ന് കയറുന്നെന്ന് അലമുറയിട്ട സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് കോഴിക്കോട് യു.എ.പി.എ കേസിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നെന്ന് ഭരണപ്രതിപക്ഷ ഭേദമന്യേ പലരും ചോദിക്കുന്നു. യു.എ.പി.എ നടപ്പാക്കില്ലെന്ന് എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു. അതിന് മറുപടി നല്‍കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. പാലക്കാട് മഞ്ചക്കണ്ടിയിലെയും വയനാട്ടിലെയും നിലമ്പൂരിലെയും വ്യാജ മാവോയിസ്റ്റ് ഏറ്റുമുട്ടലും പന്തീരങ്കാവിലെ യു.എ.പി.എ കേസും കൂട്ടിവായിക്കേണ്ടതുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.
കേന്ദ്രത്തില്‍ നിന്ന് മാവോയിസ്റ്റുകളെ നേരിടുന്നതിനായി കോടിക്കണക്കിന് രൂപ ഫണ്ട് ലഭിക്കും. അതിന് ഓഡിറ്റ് ഇല്ലാത്തതാണ്. അത് ലഭിക്കുന്നതിനാണ് മഞ്ചിക്കണ്ടിയില്‍ അടക്കം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അരങ്ങേറിയതെന്ന് മാവോയിസ്റ്റുകളും അവരുടെ ബന്ധുക്കളും അടക്കം ആരോപിക്കുന്നുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യംവെച്ചും പന്തീരങ്കാവ് സംഭവത്തെ വഴിതിരിച്ച് വിടാനും സി.പി.എം ശ്രമം നടത്തിയെന്ന് മുസ്്‌ലിംലീഗ് അടക്കം ആരോപിക്കുമ്പോള്‍ അത് യാഥാര്‍ത്ഥ്യമാണെന്ന് ബി.ജെ.പി പറയുന്നു. സംസ്ഥാനത്തെ ചില ഇസ്്‌ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ബന്ധമുണ്ടെന്നാണ് സി.പി.എമ്മിന്റെ ആരോപണം. ഇത് ഭൂരിപക്ഷസമുദായമായ ഹിന്ദുവോട്ട് ലക്ഷ്യം വച്ചുള്ളതാണെന്നും എണ്‍പതുകളില്‍ ഇതേ തന്ത്രം ഉപയോഗിച്ചാണ് അവര്‍ അധികാരത്തിലേറിയതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഹിന്ദുത്വനയങ്ങളെ എതിര്‍ക്കുകയും അവ തന്ത്രപരമായി കേരളത്തില്‍ പിന്തുടരുകയും ചെയ്യുകയാണ് സി.പി.എമ്മെന്ന് മുസ്്‌ലിംലീഗ് അടക്കം ആക്ഷേപിക്കുന്നുണ്ട്. അതില്‍ എത്രത്തോളം ശരിയുണ്ടെന്ന് ജനം വിലയിരിത്തട്ടെ...
https://www.facebook.com/Malayalivartha























