ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ പാലയില്‍ ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസ് വീണ്ടും മാതാപിതാക്കളുടെ മൊഴിയെടുക്കും

ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ പാലയില്‍ ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസ് വീണ്ടും മാതാപിതാക്കളുടെ മൊഴിയെടുക്കും. നിലവിലെ അന്വേഷണത്തെ സംബന്ധിച്ച് മരിച്ച അഫീല്‍ ജോണ്‍സന്റെ മാതാപിതാക്കള്‍ കോട്ടയം എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴി എടുക്കുന്നത്. അന്വേഷണം ഇനിയും വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേ സമയം ഒരേ വേദിയില്‍ നടത്തിയത് സംഘാടകരുടെ ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തിയതാണ്.
അപകടത്തിലേക്ക് നയിച്ച അനാസ്ഥക്ക് കാരണക്കാരായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
ഇതിനപ്പുറം അന്വേഷണങ്ങള്‍ നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഫീല്‍ ജോണ്‍സന്റെ മാതാപിതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലെന്നാണ് ആരോപണം.പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി പാല ഡിവൈഎസ്പിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























