Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

തൊണ്ടി മുതൽ കോടതിയിൽ ഹാജരാക്കാതെ ക്രൈംബ്രാഞ്ച് മുക്കിയെന്ന് ആരോപിക്കപ്പെട്ട കേസ്: രേഖകൾ ഇല്ലാതെ സാക്ഷി വിസ്താരം നടത്താനാവാത്തതിനാൽ സാക്ഷിയെ മടക്കിയയച്ചു:സാക്ഷികളെ ഹാജരാക്കാത്ത ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്ക് കോടതി കാരണം കാണിക്കൽ മെമ്മോ നൽകിയിരുന്നു

26 DECEMBER 2019 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്ഞടിച്ച് മന്ത്രി റോജി എം. ജോൺ

വ്യാജ ലോട്ടറി ടിക്കറ്റ് ഹാജരാക്കി ഒന്നാം സമ്മാനമായ ഇരുപത്തിയഞ്ച് ലക്ഷം രൂപയും മാരുതി കാറും തട്ടിയെടുക്കാൻ ശ്രമിച്ച വ്യാജ ലോട്ടറി തട്ടിപ്പ് കേസിലെ പ്രാമാണിക രേഖകൾ ജനുവരി 6 നകം ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ലോട്ടറി കേസ് റെക്കോർഡുകൾ കേസ് ലിസ്റ്റ് തയ്യാറാക്കി സിജെഎം കോടതിക്ക് 2009 ൽ കൈമാറിയ കോടതിയോടാണ് ഉത്തരവിട്ടത്. രേഖകൾ ഹാജരാക്കാൻ ക്രൈം ബ്രാാഞ്ച് കുറ്റപത്രം സമർപ്പിച്ച തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയോടാണ് സി ജെ എം : പ്രഭാഷ്ലാൽ ഉത്തരവിട്ടത്. രേഖകൾ ഇല്ലാതെ സാക്ഷി വിസ്താരം നടത്താനാവാത്തതിനാൽ കോടതിയിൽ ഹാജരായ ഒന്നാം സാക്ഷിയായ ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥനെ കോടതി തിരിച്ചയച്ചു. പുതിയ സമൻസ് ലഭിച്ച ശേഷം വന്നാൽ മതിയെന്ന് നിർദ്ദേശിച്ചാണ് സാക്ഷിയെ മടക്കിയയച്ചത്.

അതേ സമയം ദീർഘകാലമായി സാക്ഷികളെ കോടതിയിൽ ഹാജരാക്കാത്തതിന് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്ക് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി കാരണം കാണിക്കൽ മെമ്മോ നൽകിയിരുന്നു. കോടതിയുടെ സമൻസുത്തരവ് നടപ്പിലാക്കാത്തതിന് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് കാണിച്ചാണ് മെമ്മോ നൽകിയത്. സാക്ഷിപ്പട്ടികയിലെ ആദ്യ മൂന്നു സാക്ഷികളെ 2018 ആഗസ്റ്റ് 1 ന് ഹാജരാക്കുന്നതിലേക്കായി മെയ് 22 നാണ് കോടതിയിൽ നിന്നും ക്രൈംബ്രാഞ്ചിന് സമൻസ് ഉത്തരവ് നൽകിയത്.
എന്നാൽ സമൻസ് ഉത്തരവ് നടപ്പിലാക്കുകയോ കാരണം രേഖപ്പെടുത്തി സമൻസ് തിര്യെ കോടതിയിൽ സമർപ്പിക്കുകയോ ചെയ്യാതെ കൃത്യവിലോപം കാട്ടിയതിനാണ് 2019 ജനുവരി 7 ന് കോടതി മെമ്മോ നൽകിയത്. ഇൻസ്പെക്ടർ മെമ്മോ അവഗണിച്ചതിൽ കോടതി ക്രൈംബ്രാഞ്ച് എ ഡി ജി പി ക്കും സംസ്ഥാന ഡിജിപിക്കും 2019 ഫെബ്രുവരി 13 ന് റിപ്പോർട്ടയച്ചതിനെ തുടർന്നാണ് ഇൻസ്പെക്ടർ സാക്ഷിയെ ഹാജരാക്കിയത്. എന്നാൽ പ്രോസിക്യൂഷൻ ഭാഗത്തേക്ക് ഹാജരായ സാക്ഷി മുഖേന തിരിച്ചറിഞ്ഞ് അക്കമിട്ട് തെളിവിൽ സ്വീകരിക്കേണ്ട തൊണ്ടിമുതലായ ലോട്ടറി ടിക്കറ്റും രേഖകളും കോടതി മുമ്പാകെ ഇല്ലാത്തതിനാലാണ് സാക്ഷിയെ മടക്കി അയക്കേണ്ട സാഹചര്യമുണ്ടായത്. ഹാജരായ സാക്ഷികളെ വിസ്തരിക്കാതെ തിരിച്ചയക്കരുതെന്ന ഹൈക്കോടതി സർക്കുലർ നിലവിലുള്ളപ്പോഴാണ് ക്രൈം ബ്രാഞ്ചിന്റെ കൃത്യവിലോപത്താൽ സാക്ഷിയെ മടക്കി അയക്കേണ്ടി വന്നത്.

കേരള സംസ്ഥാനത്ത് വേരുകളുള്ള സംസ്ഥാനാന്തര ലോട്ടറി മാഫിയയിലെ കണ്ണികളായ ചെന്നൈ വേപെരി ഹൈ റോഡിൽ താമസിക്കുന്ന ഊർമിന ബാഫ്ന , വിജയകുമാർ ബാഫ്ന എന്നിവരാണ് വ്യാജ ലോട്ടറി തട്ടിപ്പു കേസിലെ ഒന്നും രണ്ടും പ്രതികൾ.
1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് നമ്പർ രേഖപ്പെടുത്തിയ വ്യാജ ലോട്ടറി ടിക്കറ്റ് ഹാജരാക്കി 25 ലക്ഷം രൂപയും മാരുതി കാറും തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ തൊണ്ടി മുതലായ വ്യാജ ലോട്ടറി ടിക്കറ്റ് കോടതിയിൽ ഹാജരാക്കാത്തതിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ കോടതി 2009 ൽ നിശിതമായി വിമർശിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ശ്രീധരനെ കോടതിയിൽ വിളിച്ചു വരുത്തിയാണ് അന്നത്തെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് രാം വിലാസ് കമ്മത്ത് ശാസിക്കുകയും വിമർശിക്കുകയും ചെയ്തത്. തൊണ്ടി ലോട്ടറി ടിക്കറ്റ് താൻ നേരിട്ട് ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കുകയായിരുന്നുവെന്നാണ് അന്ന് ശ്രീധരൻ കോടതിയിൽ വിശദീകരിച്ചത്.
തൊണ്ടി വകകൾ മഹസ്സറിൽ വിവരിച്ച് കേരളാ പോലീസിന്റെ തൊണ്ടി ലിസ്റ്റായ കെ പി എഫ് (കേരളാ പോലീസ് ഫോഴ്സ് ) 151 എ ഫോറത്തിൽ ചേർത്ത് തൊണ്ടിമുതൽ കവറിൽ പൊതിഞ്ഞ് ചരടുപയോഗിച്ച് കെട്ടി മെഴുകുരുക്കി സീൽ പതിപ്പിച്ച് മുദ്രപ്പടി ബന്തവസ്സിലെടുത്ത് പവിത്രത നഷ്ടപ്പെടാതെ കോടതിയിൽ ഹാജരാക്കുകയും പരിശോധനക്കായി കോടതി മുഖേന ഫോറൻസിക് ലാബിലേക്കയക്കാൻ സ്റ്റാൻഡേഡ് റിക്വസിഷൻ
ഫോറവും ഫോർവേഡിംഗ് നോട്ടും സഹിതം അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ അപേക്ഷ നൽകണമെന്നുമുള്ളതാണ് നടപടിക്രമം. ഈ ചട്ടം കാറ്റിൽ പറത്തി കൃത്യവിലോപം കാട്ടിയതിന് ക്രൈംബ്രാഞ്ചിനെ സിജെഎം റാം വിലാസ് കമ്മത്ത് നിശിതമായി വിമർശിച്ചു.

തുടർന്ന് തൊണ്ടി മുതൽ ഇല്ലാത്ത 'തെളിവില്ലാ ' കേസ് എന്ന് ചൂണ്ടിക്കാട്ടി തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് കാണിച്ച് പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചു. ഹർജി അനുവദിച്ച് പ്രതികൾക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമെന്ന് പ്രസ്താവിച്ച് സിജെഎം 2 പ്രതികളെയും 2010 ൽ കുറ്റവിമുക്തരാക്കി വിട്ടയച്ചു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമാണ് പ്രതികളെ വിട്ടയച്ചത്.

എന്നാൽ വിടുതൽ ഉത്തരവിനെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കുകയും പ്രതികളെ വീണ്ടും വിളിച്ചു വരുത്തി പുനർ വിചാരണ ചെയ്യാൻ വിചാരണക്കോടതിയായ സിജെഎം കോടതിക്ക് നിർദേശം നൽകുകയും ചെയ്തു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 399 പ്രകാരം സെഷൻസ് കോടതിക്ക് നിക്ഷിപ്തമായ ക്രിമിനൽ റിവിഷൻ അധികാരം ഉപയോഗിച്ചാണ് കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി പുനർവിചാരണക്ക് ഉത്തരവിട്ടത്. ഈ ഉത്തരവ് ലഭിച്ച സിജെഎം പ്രതികളെ 2018 മെയ് 22 ന് കോടതിയിൽ വിളിച്ചു വരുത്തുകയും വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുകയും ചെയ്തു. തുടർന്നാണ് സാക്ഷികളെ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നിർദ്ദേശം നൽകിയത്.

തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കാതെ മുക്കിയ ക്രൈം ബ്രാഞ്ചിന്റെ കള്ളക്കളി പുറത്താവുമെന്ന് മനസ്സിലാക്കിയ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ തങ്ങളുടെ മേലുദ്യോഗസ്ഥരെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാൻ നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് ബോധപൂർവ്വം സാക്ഷികളെ ഹാജരാക്കാത്തതെന്ന ആരോപണവും നിയമ വൃത്തങ്ങൾ ഉന്നയിക്കുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെ ഒന്നാം സമ്മാനം തങ്ങൾക്കാണ് ലഭിച്ചതെന്നവകാശപ്പെട്ട് പ്രതികൾ ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരിലുള്ള വ്യാജ ലോട്ടറി ടിക്കറ്റ് നിർമ്മിച്ച് അസ്സൽ പോലെ ഉപയോഗിച്ച് ചെന്നൈ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വഴി മാറിയെടുക്കാൻ ശ്രമിച്ച് സംസ്ഥാന സർക്കാരിനെ വഞ്ചിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ലോട്ടറി വകുപ്പിന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിയാണ് കേസന്വേഷിച്ചത്. 2003 നവംബർ 10 ന് ആണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം) , 471 (വ്യാജ നിർമ്മിതരേഖ അസ്സൽ രേഖ പോലെ ഉപയോഗിക്കൽ) , 511 ഉം 420 ഉം ( വഞ്ചനക്ക് ശ്രമിക്കൽ ) , 34 ( പൊതു ഉദ്ദേശ്യകാര്യ സാദ്ധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾക്ക് പ്രതികളെ വിചാരണ ചെയ്യാനായാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തിയത്.

അന്വേഷണ ഏജൻസികൾ സമർപ്പിക്കുന്ന കുറ്റപത്രം അനുബന്ധ രേഖകളുമായും തൊണ്ടിമുതലുകളുമായും ഒത്തു നോക്കുകയും പരിശോധനയിൽ കുറ്റപത്രത്തിൽ പറയുന്ന തൊണ്ടിമുതലുകളോ രേഖകളോ ഇല്ലെങ്കിൽ കുറ്റപത്രം ഫയലിൽ സ്വീകരിക്കാതെ മടക്കി നൽകാനായി മജിസ്ട്രേട്ടിന് റിപ്പോർട്ട് നൽകാൻ ചുമതലപ്പെട്ടവരാണ് തൊണ്ടി സെക്ഷൻ ക്ലാർക്കും ബഞ്ച് ക്ലാർക്കും. എന്നാൽ ഇരുവരുടെയും ഭാഗത്തെ വീഴ്ചയും കൃത്യവിലോപവും കാരണമാണ് തൊണ്ടിയില്ലാത്ത കുറ്റപത്രം കോടതി സ്വീകരിക്കാനിടയായതെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

2019 ൽ ചാർജെടുത്ത നിലവിലെ സി ജെ എം : പ്രഭാഷ്ലാലിൽ നിന്ന് പ്രോസിക്യൂഷനും സിജെഎം കോടതി ജീവനക്കാരും ക്രൈംബ്രാഞ്ചിന്റെ കള്ളക്കളി വസ്തുത വെളിപ്പെടുത്താതെ മറച്ചു വച്ചതിനാലാണ് പ്രാമാണിക രേഖകൾ ഹാജരാക്കാൻ മൂന്നാം മജിസ്ട്രേട്ട് കോടതിയോട് സിജെഎം ഉത്തരവിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (18 minutes ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (46 minutes ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (47 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (59 minutes ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (1 hour ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (1 hour ago)

തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ ട്രാക്കിന് സമീപം തീപിടിത്തം  (1 hour ago)

കള്ളക്കടൽ പ്രതിഭാസം ; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്  (1 hour ago)

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്  (1 hour ago)

തീയില്‍ ചവിട്ടി പിണറായി റിയാസ് തീഹാറില്‍ തീരും ! ജസ്റ്റിസ് ബദറുദ്ദീന്‍ പേടിയില്‍ CPM വീണ പുറത്തിറങ്ങുന്നില്ല കരച്ചില്‍  (1 hour ago)

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്ക  (1 hour ago)

ബോളിവുഡ് നടി രാകുലുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളില്‍ റെയ്ഡ്  (1 hour ago)

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക  (1 hour ago)

Malayali Vartha Recommends