പ്ലാസ്റ്റിക് നിരോധന നിയമം ലംഘിക്കുന്നവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കാനൊരുങ്ങി അധികൃതര്‍

ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു. പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതവും, ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഉത്തരവ് എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ബാധകമായിരിക്കും. ലംഘിക്കുന്നവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കും. പ്ലാസ്റ്റിക് വില്‍പ്പനയും നിര്‍മാണവും സൂക്ഷിക്കലും നിരോധിക്കും. വ്യക്തികള്‍ക്കും കമ്ബനികള്‍ക്കുമൊക്കെ നിരോധനം ബാധകമാണ്.
നിരോധിക്കുന്നവ....
പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ കപ്പ്,സ്‌ട്രോ എന്നിങ്ങനെയുള്ളവ,ക്യാരി ബാഗ്,ടേബിള്‍മാറ്റ്,വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഫിലിം,പ്ലേറ്റ്,കപ്പ്,സ്പൂണ്‍ മുതലായവ,പ്ലാസ്റ്റിക് പതാക,പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്,പിവിസി ഫ്‌ലക്‌സ് സാധനങ്ങള്‍,ഗാര്‍ബേജ് ബാഗ്,300 മില്ലിക്കു താഴേയുള്ള പെറ്റ് ബോട്ടില്‍ തുടങ്ങിയവ
https://www.facebook.com/Malayalivartha























