സ്വത്ത് ഭാഗം വെക്കുന്നതിലെ തര്‍ക്കത്തില്‍ വൃദ്ധമാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു; മകന്‍ പോലീസ് കസ്റ്റഡിയില്‍

മാവേലിക്കരയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. പെറ്റമ്മയ്‌ക്കെതിരെ വീണ്ടും കണ്ണില്ലാത്ത ക്രൂരതയുടെ ഒരു വാര്‍ത്ത കൂടി. മാവേലിക്കര ചുനക്കരയില്‍ വൃദ്ധ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. സ്വത്ത് ഭാഗം വെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മതാവിന് മര്‍ദ്ദനമേറ്റത്. മുന്‍ സൈനിക ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്‍ നായരാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാള്‍ മൂത്ത മകനാണ്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്, മര്‍ദ്ദനമേറ്റ ഭവാനി അമ്മയെ (80) പൊലീസ് മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ നൂറനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്ക് മൂന്നു മക്കളാണുള്ളത്. സ്വത്ത് ഭാഗം വെക്കുന്നതിനെ ചൊല്ലി വീട്ടില്‍ വഴക്കുണ്ടായെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സ്വത്തു തര്‍ക്കമായി ബന്ധപ്പെട്ട് അച്ഛനെയും അമ്മയെയും ബാലകൃഷ്ണന്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
വൃദ്ധമാതാവിന്റെ മകന്‍ മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ശരീരത്തില്‍ ആകമാനമുണ്ട്. അച്ഛനെയും അടുക്കുമെന്നാണ് മാതാവ് നാട്ടുകാരോട് വീഡിയോയില്‍ പറയുന്നത്. വീഡിയോയില്‍ തന്നെ ഇരുവരുടെയും ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളും ദൃശ്യമാണ്. സൈന്യത്തില്‍ സബ് മേജറായി റിട്ടയര്‍ ചെയ്ത വ്യക്തിയാണ് ബാലകൃഷ്ണന്‍ നായര്‍. ബാലകൃഷ്ണന്‍ താമസിക്കുന്നത് തറവാട് വീട്ടിലാണ്. മകളുടെ വീട്ടില്‍ നിന്നുമാണ് വൃദ്ധ മാതാപിതാക്കള്‍ ഇവിടേക്ക് എത്തിയത്. ഇവിടെ നിന്നും ഇറങ്ങി മകളുടെ വീട്ടിലേക്ക് പോകാന്‍ പറഞ്ഞു കൊണ്ടാണ് മാതാവിനെ മര്‍ദ്ദിച്ചിരുന്നത്.
ഇവിടെ വെച്ച് സ്വത്തിനെ കുറിച്ചുള്ള തര്‍ക്കമാണ് മാതാപിതാക്കളെ മര്‍ദ്ദിക്കാന്‍ ഇടയാക്കിയത്. ഇവരുടെ മറ്റൊരു മകന്‍ ഉത്തര്‍പ്രദേശിലാണ്. ഈ മകന്റെ വീട്ടിലേക്ക് പൊയ്‌ക്കോ എന്നും അല്ലെങ്കില്‍ മകളുടെ വീട്ടില്‍ പോയി താമസിക്ക് എന്നു പറഞ്ഞുമായിരുന്നു മര്‍ദ്ദിച്ചിരുന്നത്. മാതാവിനെ ഇയാള്‍ ഇതിന് മുമ്ബും മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് പൊലീസ് മൊഴിയെടുത്തതില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
ഭവാനി അമ്മയുടെ ദേഹത്തുള്ള മര്‍ദ്ദനമേറ്റ പാടുകള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ബാലകൃഷ്ണന്‍ നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























