Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

പെരുമ്പാവൂര്‍ ഏര്യാ സെക്രട്ടറി പി.എം സലീമിന്റെ ഭീഷണിയെ തുടര്‍ന്ന് ഇയാളില്‍ നിന്ന് പണം പലിശയ്ക്ക് വാങ്ങിയ മധ്യവയസ്‌ക്കന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു , സലീമിന്റെയും സംഘത്തിന്റെയും നിരന്തരഭീഷണി സഹാക്കാന്‍ വയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ അബ്ദുല്‍ ബഷീര്‍ പറഞ്ഞിരുന്നു

08 JANUARY 2020 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി

സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളില്‍ ചിലര്‍ക്കും ബ്‌ളേഡ് പലിശയ്ക്ക് പണം നല്‍കുന്നുണ്ടെന്നും മണല്‍ മാഫിയയുമായി ചിലര്‍ക്ക് ബന്ധമുണ്ടെന്നും നിരവധി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അത് ശരിവയ്ക്കുന്ന കാര്യമാണ് എറണാകുളം പെരുമ്പാവൂരില്‍ നടന്നത്. പെരുമ്പാവൂര്‍ ഏര്യാ സെക്രട്ടറി പി.എം സലീമിന്റെ ഭീഷണിയെ തുടര്‍ന്ന് ഇയാളില്‍ നിന്ന് പണം പലിശയ്ക്ക് വാങ്ങിയ മധ്യവയസ്‌ക്കന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞത്. പെരുമ്പാവൂര്‍ തണ്ടേക്കാട് മുല്ലപ്പിള്ളി വീട്ടില്‍ അബ്ദുല്‍ ബഷീര്‍ ( 54) ആണ് സലീമിന്റെയും സംഘത്തിന്റെയും ഭീക്ഷണി സഹിക്കാനാകാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നവംബര്‍ അഞ്ചിനായിരുന്നു സംഭവം. വിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സലീമിന്റെയും സംഘത്തിന്റെയും നിരന്തരഭീഷണി സഹാക്കാന്‍ വയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ അബ്ദുല്‍ ബഷീര്‍ പറഞ്ഞിരുന്നു. ഈ കത്ത് വീട്ടുകാര്‍ക്ക് ലഭിച്ചതോടെയാണ് സംഭവം വിവാദമായത്. സലീമിന്റെ കയ്യില്‍ നിന്ന് ബഷീര്‍ പത്ത് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. മാസം 25,000 രൂപ പലിശ നല്‍കിയിരുന്നു. നാല് വര്‍ഷം കൊണ്ട് 12 ലക്ഷം രൂപ ഈ ഇനത്തില്‍ മാത്രം നല്‍കിയെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. സലീമിന്റെയും സംഘത്തിന്റെയും നിരന്തരഭീഷണിയെ തുടര്‍ന്ന് ബഷീറിന്റെ അടുത്ത ബന്ധുവും സി.പി.എം മൂവാറ്റുപുഴ പുന്നാമറ്റം ബ്രാഞ്ച് സെക്രട്ടറിയുമായ അഷ്്‌റഫ് പെരുമ്പാവൂര്‍ സി.ഐയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ജില്ലയിലെ ഉന്നത സി.പി.എം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പരാതി ഒതുക്കി.

എന്നാല്‍ പരാതി നല്‍കിയത് അറിഞ്ഞ സലീം ബഷീറിന്റെ അനുജന്‍ അല്‍അമീനെ പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ' നിന്റെയൊക്കെ പരാതി കേള്‍ക്കാനല്ല ഞങ്ങള് പോലീസിനെ വെച്ചിരിക്കുന്നത്, ഞങ്ങള്‍ പറയുന്നത് ചെയ്യാനാണ്. പരാതിയുമായി മുന്നോട്ട് പോയാല്‍ നീയെല്ലാം അനുഭവിക്കും' എന്ന് ഭീഷണിപ്പെടുത്തിയതായി അല്‍അമീന്‍ പറയുന്നു. പാര്‍ട്ടിക്കാരായിരുന്നിട്ടും ഇത്തരത്തിലുള്ള സമീപനം ഏര്യാസെക്രട്ടറിയുടെയും മറ്റ് നേതാക്കളുടെയും ഭാഗത്ത് നിന്ന് ഉണ്ടായതില്‍ കടുത്ത അതൃപ്തിയിലാണ് ബഷീറിന്റെ കുടുംബം. പൊലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമില്ല, പാര്‍ട്ടിയില്‍ നിന്ന് നീതിയും ലഭിക്കില്ലെന്ന അവസ്ഥയിലാണ്. ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരാനുള്ള നീക്കം ഇവര്‍ നടത്തുന്നുണ്ട്.

പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ചില പ്രാദേശി സി.പി.എം നേതാക്കള്‍ കൊള്ളപ്പലിശയ്ക്ക് പണം നല്‍കുകയും ഭീഷണിപ്പെടുത്തിയും ഗുണ്ടകളെയും പൊലീസിനെയും മറ്റും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലിശ വാങ്ങുകയും ചെയ്യുന്നതായി വ്യാപക പരാതിയുണ്ട്. പലരും ഭയന്ന് പൊലീസില്‍ പരാതി നല്‍കാറില്ല. ഇവിടങ്ങളിലെ ക്വാറി മാറിയയെ നിയന്ത്രിക്കുന്നതും നേതാക്കന്‍മാരാണെന്ന് ആക്ഷേപമുണ്ട്. പൊലിന്റെ സഹകരണത്തോടെയാണ് നേതാക്കള്‍ ഇത്തരത്തില്‍ തേര്‍വാഴ്ച നടത്തുന്നതെന്നും നാട്ടുകാരില്‍ പലരും ആരോപിക്കുന്നു. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചാല്‍ ഇവര്‍ ഒതുങ്ങുമെന്നും നാട്ടുകാര്‍ പറയുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (4 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (9 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (19 minutes ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (25 minutes ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (26 minutes ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (30 minutes ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (36 minutes ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (52 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (1 hour ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends