വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ യുവതി വീണ്ടും ഗര്‍ഭിണിയായി; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

അടിമാലിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ യുവതി വീണ്ടും ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പള്ളിവാസല്‍ സ്വദേശിനി അടിമാലി താലൂക്ക് ആശുപത്രിയിലാണ് യുവതി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. നേരത്തെ നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയ മുപ്പതിനായിരം രൂപയ്ക്ക് പുറമേയാണ് ഒരു ലക്ഷം രൂപ നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്. തുക രണ്ട് മാസത്തിനകം നല്‍കുകയും വേണം.
യുവതിക്ക് മൂന്ന് പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. തുടര്‍ന്നാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 2012ലാണ് ശസ്ത്രക്രിയ നടത്തിയത്. 2015ല്‍ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. യുവതിയുടെ ഭര്‍ത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
കമ്മീഷന്‍ നോട്ടീസ് അയച്ചപ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 30,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു. കമ്മീഷന്‍ തൊടുപുഴയില്‍ നടത്തിയ സിറ്റിംഗില്‍ പരാതിക്കാരി ഹാജരായി 30,000 രൂപ തീര്‍ത്തും അപര്യാപ്തമാണെന്ന് അറിയിച്ചു. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന തന്റെ കുടുംബം നിത്യവ്യത്തിക്ക് പോലും വിഷമിക്കുകയാണെന്ന് പറഞ്ഞു. 30000 രൂപയുടെ നഷ്ടപരിഹാരം എങ്ങനെയാണ് കണക്കാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് കമ്മീഷന്‍ ചുണ്ടിക്കാണിച്ചു. തുക കണക്കാക്കിയതിന്റെ മാനദണ്ഡം ലഭ്യമല്ല. നല്‍കിയ തുക അപര്യാപ്തമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കില്‍ പരാതിക്കാരിക്ക് സിവില്‍ കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























