മലങ്കര ടൂറിസം ഫെസ്റ്റ് പി.ജെ ജോസഫ് എം.എല്‍.എ വിളിച്ച യോഗത്തില്‍ ഇടതുപക്ഷ പഞ്ചായത്ത് മെമ്പറുടെ വെല്ലുവിളി യോഗം അലങ്കോലപ്പെട്ടു; എം.എല്‍.എ യെ കയ്യേറ്റം ശ്രമിച്ചതിനെതിരെ യു.ഡി.എഫ് മുട്ടം മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി

മുട്ടത്ത് മലങ്കര ടൂറിസം ഫെസ്റ്റുമായി ബന്ധപ്പെട്ട് ടൂറിസം ഹബ്ബ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ വിളിച്ച യോഗത്തില്‍ ഇടതുപക്ഷ പഞ്ചായത്ത് മെമ്പറുടെ വെല്ലുവിളിയെത്തുടര്‍ന്ന് യോഗം അലങ്കോലപ്പെട്ടു. പത്താം തീയതി മുതല്‍ പത്തൊന്‍പതാം തീയതി വരെ മുട്ടത്ത് നടത്താനുദ്ദേശിക്കുന്ന മലങ്കര ഫെസ്റ്റിന്റെ ആലോചനായോഗത്തിലാണ് മുട്ടം പഞ്ചായത്ത് മെമ്പറായ റ്റി.കെ മോഹനന്‍ എം.എല്‍.എയോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുകയും കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടത്തുകയും ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് എം.വി.ഐ.പി ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ ചേര്‍ന്ന യോഗത്തിലാണ് ക്ഷണിക്കപ്പെടാത്ത വ്യക്തിയായ റ്റി.കെ മോഹനന്‍ എത്തുകയും സദസ്സില്‍ നിന്നും അദ്ധ്യക്ഷ വേദിയിലേക്ക് കടന്നു ചെന്ന് എം.എല്‍.എയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇത് സംഘര്‍ഷത്തിന് ഇടയാക്കി. ശേഷം ഇവര്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ മെമ്പര്‍മാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
ക്ഷണിക്കപ്പെടാത്ത വ്യക്തിയായ റ്റി.കെ മോഹനന്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ എം.എല്‍.എ യെ കയ്യേറ്റം ശ്രമിച്ചതിനെതിരെ യു.ഡി.എഫ് മുട്ടം മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha























