തദ്ദേശ തിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി തുടങ്ങി... വോട്ടര്‍പട്ടിക പുതുക്കല്‍ 20-ന് തുടങ്ങും

ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി തുടങ്ങി. വോട്ടര്‍പട്ടിക പുതുക്കല്‍ 20-ന് തുടങ്ങും.നവംബര്‍ 11-നാണ് തദ്ദേശഭരണസമിതികളുടെ കാലാവധി പൂര്‍ത്തിയാവുക. നവംബര്‍ 12-ന് മുമ്പ് പുതിയ ഭരണസമിതി അധികാരത്തിലെത്തുംവിധം തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും.2019-ലെ ലോകസ്ഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും അതുണ്ടാവില്ല. 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിനുപയോഗിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍പട്ടിക പുതുക്കി ഉപയോഗിക്കാനാണ് തീരുമാനം.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഫോട്ടോ പതിപ്പിച്ച വോട്ടര്‍പട്ടിക 2015-ല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ച് വാര്‍ഡ് അടിസ്ഥാനത്തില്‍ മാറ്റി സ്വന്തംപട്ടിക ഉണ്ടാക്കിയിരുന്നു. അത് പുതുക്കിയാണ് ഇത്തവണ ഉപയോഗിക്കുക. അന്തിമപ്പട്ടിക ഫെബ്രുവരി 28-നും.ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടര്‍പട്ടിക നിയമസഭാമണ്ഡലങ്ങളുടെ ബൂത്ത് അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത് വാര്‍ഡ് അടിസ്ഥാനത്തിലും. നിയമസഭാനിയോജക മണ്ഡലത്തിലെ ഒരു ബൂത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ പല വാര്‍ഡുകള്‍ വരും.
അതിനാല്‍, ലോക്സഭയിലേക്കുള്ള വോട്ടര്‍പട്ടിക തദ്ദേശതിരഞ്ഞെടുപ്പിന് അതേപടി ഉപയോഗിക്കാനാവില്ല. വാര്‍ഡ് അടിസ്ഥാനത്തില്‍ മാറ്റിതയ്യാറാക്കേണ്ടിവരും. ഇതിന് വന്‍ചെലവും സമയവും വേണം. അതിനാലാണ് 2015-ല്‍ തയ്യാറാക്കിയ പട്ടികതന്നെ ഇത്തവണയും അടിസ്ഥാനമാക്കുന്നത്. ഇതില്‍ മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കും.
2020 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്ക് 20 മുതല്‍ പേരുചേര്‍ക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും തദ്ദേശസ്ഥാപനങ്ങളിലും അപേക്ഷിക്കാം. തിരുത്തലുകള്‍ക്കും സ്ഥലംമാറ്റത്തിനും അവസരം. അപേക്ഷകളും ആക്ഷേപങ്ങളും ഫെബ്രുവരി 14 വരെ.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും www.lsgelection.kerala.gov.in ..... എന്ന വെബ്സൈറ്റിലും പട്ടിക ലഭിക്കും. അംഗീകൃതകക്ഷികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികള്‍ക്കും പട്ടികയുടെ പകര്‍പ്പ് സൗജന്യം. മറ്റു കക്ഷികള്‍ക്കും വ്യക്തികള്‍ക്കും തദ്ദേശസ്ഥാപനങ്ങളില്‍നിന്നു വാങ്ങാം.
https://www.facebook.com/Malayalivartha























