സോണിയയുടെ അടുക്കള പണിയെടുത്തിട്ടല്ല ... സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് തെറ്റിപ്പോയെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ മുറുകുന്നു; സോണിയ ഗാന്ധിയുടെ അടുക്കള പണിയെടുത്തിട്ടല്ല സെന്‍കുമാര്‍ ഡി.ജി.പി ആയത്; രമേശ് ചെന്നിത്തലക്കെതിരെ അഡ്വ. പ്രകാശ് ബാബു

ടി.പി സെന്‍കുമാരിനെ കേരള ഡി.ജി.പിയാക്കിയതില്‍ ഇപ്പോള്‍ താന്‍ ഖേദിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ കേരളം ഏറ്റെടുക്കുകയാണ്. ടി.പി. സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചതു താന്‍ ചെയ്ത വലിയ അപരാധമായെന്നാണ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയത്. പിണറായി സര്‍ക്കാരിനെതിരേ നിയമയുദ്ധം നടത്തി സംസ്ഥാന പോലീസ് മേധാവിയുടെ കസേര തിരിച്ചുപിടിച്ചപ്പോള്‍ വീരനായി വാഴ്ത്തിയ സെന്‍കുമാര്‍ ബി.ജെ.പി. പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചതോടെയാണു രമേശ് അദ്ദേഹത്തെ തള്ളിപ്പറഞ്ഞത്. താന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ സീനിയോറിറ്റി മറികടന്നാണു തീരുമാനമെടുത്തതെന്ന കുറ്റസമ്മതം കൂടിയായതോടെ വലിയ ചര്‍ച്ചയായി.
സര്‍വീസില്‍നിന്നു വിരമിച്ചശേഷം ബി.ജെ.പി. അനുകൂല നിലപാടെടുത്ത സെന്‍കുമാറിന്റെ പല പ്രസ്താവനകളും വലിയ വിവാദമായിരുന്നു. ന്യൂനപക്ഷവിഭാഗങ്ങള്‍ അദ്ദേഹത്തിന്റെ പല പ്രസ്താവനകളിലും അതൃപ്തരുമാണ്. ഈ സാഹചര്യത്തിലാണു രമേശ് നിലപാട് മാറ്റിയതെന്നാണു സൂചന. അതേസമയം ഔദ്യോഗിക ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും മോശം ആഭ്യന്തരമന്ത്രിയായിരുന്നു രമേശെന്നു സെന്‍കുമാര്‍ തിരിച്ചടിക്കുകയും ചെയ്തു.
രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രകാശ് ബാബുവും രംഗത്തെത്തി.
സോണിയ ഗാന്ധിയുടെ അടുക്കള പണി എടുത്തിട്ടല്ല ടി.പി.സെന്‍കുമാര്‍ കേരള ഡി.ജി.പി.ആയത്. സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് വേണ്ടി വര്‍ഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് ഉന്നത റാങ്ക് വാങ്ങി ഐ.പി.എസ് നേടി നിരവധി വര്‍ഷം പോലീസില്‍ മികവ് തെളിയിച്ച ശേഷമാണ് ഡി.ജി.പി ആയതെന്നും പ്രകാശ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്
പിതൃശൂന്യതയെ നിന്റെ പേരോ രമേശ് ചെന്നിത്തല ...
സോണിയ ഗാന്ധിയുടെ അടുക്കള പണി എടുത്തിട്ടല്ല ടി.പി.സെന്‍കുമാര്‍ കേരള ഡി.ജി.പി.ആയത്. സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് വേണ്ടി വര്‍ഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് ഉന്നത റാങ്ക് വാങ്ങി IPS നേടി നിരവധി വര്‍ഷം പോലീസില്‍ മികവ് തെളിയിച്ച ശേഷമാണ് DGP ആയത്. അദ്ദേഹം സിവില്‍ പരീക്ഷ തയ്യാറെടുപ്പ് നടത്തുമ്പോള്‍ താങ്കള്‍ അലക്ക് പരിശീലനത്തിലായിരുന്നു. നല്ല അലക്കുകാര്‍ വേറെ ഇല്ലാത്തത് കൊണ്ട് താങ്കള്‍ ആഗ്രഹിച്ചത് കിട്ടി. വേറെ യോഗ്യന്‍ ഇല്ലാത്തത് കൊണ്ട് സെന്‍കുമാര്‍ DGP യുമായി.'ചക്കയാണേല്‍ ചുഴിഞ്ഞു നോക്കാം', സെന്‍കുമാറിനെ ഡിജിപിയാക്കിയത് താന്‍ ചെയ്ത മഹാ അപരാധമെന്ന് പറയാന്‍ താങ്കളുടെ തറവാട്ട് കാരണവന്മാരുടെ പാരമ്പര്യ അവകാശമല്ല DGP യുടെ നിയമനം. അതിന്റെ മാനദണ്ഡം യോഗ്യത മാത്രമാണ്. അത് സെന്‍കുമാറിനുണ്ടെന്നുള്ളത് സുപ്രിം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി.പി സെന്‍കുമാറിനെ ഡിജിപി ആക്കിയതില്‍ പശ്ചാത്താപമുണ്ടെന്നു പറയുന്ന താങ്കളെയൊക്കെ ചുമന്നവരും ചുമക്കുന്നവരും അങ്ങയുടെ പിതൃശൂന്യ പ്രസ്താവന കണ്ട് ലജ്ജിക്കുന്നുണ്ടാകും..
നിലപാട് പറയുമ്പോള്‍ അസഹിഷ്ണുതയുടെ കുരു പൊട്ടിയൊലിക്കുന്നവര്‍ക്കുള്ള മരുന്ന് വൈദ്യശാസ്ത്രം കണ്ടു പിടിച്ചിട്ടില്ല. അത് ലഭിക്കേണ്ട സമയത്ത് കൃത്യ അളവില്‍ ലഭിച്ചുകൊള്ളും...
https://www.facebook.com/Malayalivartha























