ദക്ഷത 2020 ക്വിസ് മത്സരം; ഹയർ സെക്കണ്ടറി കോളേജ് വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം

കേരള രാഷ്ട്രീയത്തിലെ അതികായനും ആറു പതിറ്റാണ്ടു കാലം കേരള നിയമസഭയിലെ സജീവ സാന്നിധ്യവുമായിരുന്ന കെ എം മാണി സാറിന്റെ സ്മരണയ്ക്കായി പാലാ അൽഫോൺസാ കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗവും കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചും സംയുക്തമായി ദക്ഷത 2020 എന്ന പേരിൽ ഹയർ സെക്കണ്ടറി കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു. ജനുവരി പത്തിന് കോളേജ് ഓഡിറ്റോറിയത്തിൽവെച്ച് ഇന്ത്യയിലെ വിഖ്യാതനായ ക്വിസ് മാസ്റ്റർ മേജർ ചന്ദ്രകാന്ത് നായർ മത്സരം നയിക്കും. മുൻ ഡി ജി പി യും റിസർച്ച് അൻഡ് അനാലിസസ് വിങ്ങ് തലവനുമായിരുന്ന ശ്രീ ഹോർമ്മിസ് തരകൻ സമ്മാനദാനം നിർവ്വഹിക്കും . കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ച് ചെയർപേഴ്സൺ ശ്രീമതി നിഷ ജോസ് കെ മാണി പരിപാടികൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ : 9495989269,
9400726707
https://www.facebook.com/Malayalivartha























