Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

2021 ലെ പൊതു പണിമുടക്ക് ദേശീയാവധിയാക്കണം; കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ ഇടത്- വലതു പക്ഷങ്ങൾ മത്സരിച്ച് നടത്തിയ ദേശീയ പണിമുടക്കിനെതിരെ ആക്ഷേപം; ഓരോ ജനുവരിയിലും വരുന്ന പണിമുടക്ക് ദേശീയാവധിയായി പ്രഖ്യാപിക്കണം എന്ന് ആവശ്യം

09 JANUARY 2020 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ ഇടത്- വലതു പക്ഷങ്ങൾ മത്സരിച്ച് നടത്തിയ ദേശീയ പണിമുക്ക് വിജയിപ്പിക്കാൻ ഇടതു പാർട്ടികൾ നടത്തിയത് തറവേലകൾ എന്ന് ആക്ഷേപം. നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് വേമ്പനാട്ട് കായലിൽ ഒന്നര മണിക്കൂറോളം തടഞ്ഞിട്ട സംഭവം അതിലൊന്ന് മാത്രമാണ്. സംഭവം അങ്ങേയറ്റം അപലപനീയമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞെങ്കിലും ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് അത് പകരമാവില്ലല്ലോ. മന്ത്രി കടകംപള്ളിയാകട്ടെ ഒരു ഇരു ചക്ര വാഹനത്തിൽ സഞ്ചരിച്ച് തന്റെ ജോലികൾ മുടക്കം കൂടാതെ നടത്തി.

സംസ്ഥാന സർക്കാരിന്റെ അതിഥിയായി കേരള സര്‍വകലാശാലയില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയതായിരുന്നു നൊബേൽ ജേതാവ്. വിനോദസഞ്ചാര മേഖലയെ ഹർത്താലിൽ നിന്നും പണിമുടക്കുകളിൽ നിന്നും ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുൻപ് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ധാരണയായതാണ്. ടൂറിസം സീസണ്‍ ആയതിനാല്‍ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതും ഇതിനകം തന്നെ ബുക്കിംഗ് നടന്ന ഹോട്ടലുകളെയും ഹൗസ് ബോട്ടുകളെയും ബാധിക്കുമെന്നതും ഉള്‍പ്പടെ കണക്കിലെടുത്ത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയതുമാണെന്നും മന്ത്രി പറഞ്ഞു.

അതിന് വിരുദ്ധമായി പ്രവർത്തിച്ചത് ആരായാലും സാമൂഹ്യവിരുദ്ധർ എന്ന് മാത്രമേ വിശേഷിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. അത് മന്ത്രിയുടെ പാർട്ടിക്കാർ തന്നെയാണെന്നാണ് അണിയറ വർത്തമാനം. സംയുക്ത സമര സമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി ഏതെങ്കിലും തൊഴിലാളി സംഘടനകൾ ഇങ്ങനെ ചെയ്യും എന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മൈക്കിൾ ലെവിറ്റിനെ തടഞ്ഞതിന് പിന്നിൽ ആരായിരുന്നാലും കുറ്റക്കാരെ കണ്ടെത്തി കർശനമായ നടപടി സ്വീകരിക്കാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരകണക്കിന് ആളുകളാണ് പണിമുടക്കിന്റെ തിക്തഫലങ്ങൾ അനുഭവിച്ചത്. പ്രതി സ്ഥാനത്ത് ബിജെപിയായതിനാൽ ചിലർക്ക് വീറും വാശിയും വർധിച്ചു. എസ് ഡി പി ഐയും പോപ്പുലർ ഫ്രണ്ടും ചേർന്ന് പല സ്ഥലങ്ങളിലും വാഹനങ്ങൾ തടഞ്ഞു. ഇതിൽ ആശുപത്രിയിലേക്ക് പോയ രോഗികളുമുണ്ടായിരുന്നു. ഗൾഫിൽ നിന്ന് നാട്ടിലെത്തിയവരും ഉണ്ടായിരുന്നു. ഭാഗ്യത്തിന് മാത്രമാണ് ശബരിമല തീർത്ഥാടകരെ തടയാതിരുന്നത്.

ദേശീയ പണിമുടക്കിൽ പൗരത്വ ബിൽ ഒരു വിഷയം അല്ലാതിരുന്നിട്ടും അതിന്റെ വീറും വാശിയും ചിലർ പാവപ്പെട്ട ജനങ്ങളോട് കാണിച്ചു. അന്നന്ന് ജോലി ചെയ്ത് നിത്യവൃത്തിക്ക് വക കണ്ടെത്തുന്നവരെ പോലും വെറുതെ വിടാൻ പണിമുടക്ക് അനുകൂലികൾ തയാറായില്ല. ചിക്കൻ, മദ്യ വ്യാപാരികൾക്കായിരുന്നു പണിമുടക്ക് ദിവസം കോള്. ഇവരൊക്കെ മണിക്കൂറുകൾ കൊണ്ട് കൈയടക്കിയത് ലക്ഷങ്ങളാണ്. ചില ബാറുകൾ രഹസ്യ കവാടങ്ങൾ വഴി കച്ചവടം നടത്തി. അവർക്കും കോടികൾ കിട്ടി. കോടികൾ കിട്ടാതെ വിഷമിച്ചവർ പാവപ്പെട്ട ജനങ്ങൾ തന്നെയാണ്.

സർക്കാർ സ്പോൺസേഡ് സമരമായതിനാൽ പോലീസുകാർ സമരക്കാരുടെ വികൃതികൾ നോക്കിനിൽക്കുകയാണ് ചെയ്തത്. സാധാരണ സമരങ്ങൾക്ക് പോലും ലാത്തിയും തോക്കുമായി ഇറങ്ങുന്ന പോലീസ് ഇത്തവണ നോക്കുകുത്തിയായത് സർക്കാരിന്റെ നിരദ്ദേശാനുസരണം തന്നെയാണെന്ന് വ്യക്തം. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം പോലും മാറ്റിവച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തിൽ പങ്കെടുത്തത്.

അതേസമയം കേരളം മാത്രമാണ് ഇത്തരമൊരു സമരാഭാസത്തിന് സാക്ഷ്യം വഹിച്ചത്. ഓരോ ജനുവരിയിലും വരുന്ന പണിമുടക്ക് അനുഷ്ഠാനം ഇന്ത്യയിൽ ദേശീയാവധിയായി പ്രഖ്യാപിക്കണം എന്ന് അഭ്യർത്ഥിക്കുന്ന രസികൻമാരും കേരളത്തിലുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (4 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (9 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (19 minutes ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (25 minutes ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (26 minutes ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (30 minutes ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (36 minutes ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (52 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (1 hour ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends