Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

മൈനർ പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്സ് റാക്കറ്റ് കേസ് : രാഹുൽപശുപാലനുംരശ്മി നായരുമടക്കം 13 പ്രതികളെ ഹാജരാക്കാൻ പോക്സോ കോടതി ഉത്തരവ് ;  പ്രതികൾ പെൺവാണിഭം നടത്തിയത് ബ്ലോക്ക് ചെയ്ത ' കൊച്ചു സുന്ദരികൾ ' എന്ന സൈറ്റ് വീണ്ടും ആരംഭിച്ച്; കുടുങ്ങിയത് ക്രൈംബ്രാഞ്ചിന്റെ 'ഓപ്പറേഷൻ ബിഗ് ഡാഡി' യിൽ

09 JANUARY 2020 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി

മൈനർ പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്സ് റാക്കറ്റ് കേസിൽ ചുംബന സമര സംഘടകരായ രാഹുൽ പശുപാലനും രശ്മി.ആർ.നായരുമടക്കമുള്ള സെക്സ് റാക്കറ്റിലെ കണ്ണികളായ 13 പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും മാർച്ച് 23ന് ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ.വി. രജനീഷ് ഉത്തരവിട്ടത്. 

കൊച്ചു സുന്ദരികൾ എന്ന പേരിൽ വെബ്സൈറ്റ് പ്രവർത്തിപ്പിച്ച് പെൺവാണിഭം നടത്തിയ സംഘാംഗങ്ങളായ കാസർഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാ , കൊള്ളസംഘത്തലവനുമായ അക്ബർ എന്ന അബ്ദുൾ ഖാദർ (31) , ഇയാളുടെ ഭാര്യ റുബീന എന്ന മുബീന (30) , പാലക്കാട് സ്വദേശി ആശിഖ് (34) , മൈനർ പെൺകുട്ടികളെ എത്തിച്ച ബാംഗ്ളൂർ സ്വദേശിയായ ബ്രോക്കർ ലിനീഷ് മാത്യു (35) , കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആർ.നായർ (27) , ഭർത്താവ് രാഹുൽ പി.എസ് എന്ന രാഹുൽ പശുപാലൻ (29) , കാസർഗോഡ് സ്വദേശി ജിന്റോ എന്ന ജിനു (30) , പീരുമേട് സ്വദേശി അജീഷ് (21) , വിളപ്പിൽശാല സ്വദേശി സുൽഫിക്കർ (31) , താമരശ്ശേരി സ്വദേശി അച്ചായൻ എന്ന ജോഷി ജോസഫ് (35) , ഈരാട്ടു പേട്ട സ്വദേശി മനാഫ് (30) , എറണാകുളം സ്വദേശി ദിലീപ് ഖാൻ (31) , താമരശ്ശേരി സ്വദേശി ജോയ്ൽസ് ജോസഫ് (30) എന്നിവരാണ് ഓൺലൈൻ സെക്സ് റാക്കറ്റ് കേസിലെ ഒന്നു മതൽ
പതിമൂന്ന് വരെയുള്ള പ്രതികൾ.

ബാംഗ്ളൂരിൽ നിന്ന് മൈനർ പെൺകുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികൾക്കെതിരെ കർണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുൽ പശുപാലൻ 14 മാസവും രശ്മി. ആർ. നായർ 10 മാസക്കാലവും ജയിലിൽ റിമാന്റിൽ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കർണ്ണാടക ഹൈക്കോടതിയും കേസുകളിൽ ജാമ്യം അനുവദിച്ചത്.
2015 ജനുവരി - നവംബർ മാസക്കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015 ഏപ്രിൽ മാസത്തിൽ തിരുവനന്തപുരം സൈബർ സെല്ലിന് ഓൺലൈൻ പെൺവാണിഭത്തെപ്പറ്റി ലഭിച്ച പരാതിയിലാണ് ആദ്യ അന്വേഷണം നടന്നത്. കുട്ടികളോട് ലൈംഗിക ആകർഷണവും ആസക്തിയുമുണ്ടാക്കുന്ന ഫേസ് ബുക്കിലെ പെഡോഫൈൽ (pedofile) പേജായ കൊച്ചു സുന്ദരികൾ എന്ന സൈറ്റിനെക്കുറിച്ചായിരുന്നു പരാതി ലഭിച്ചത്. ആ പേജ് ബ്ലോക്ക് ചെയ്തതിനാലും അഡ്മിൻ സൗദി അറേബ്യയിലായതിനാലും സൈബർ സെൽ പരാതിയിലെ തുടർ നടപടികൾ അവസാനിപ്പിച്ച് ഫയൽ ക്ലോസ് ചെയ്തു.
എന്നാൽ രണ്ടാമത് വീണ്ടും പരാതിയുയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ ക്രൈം 34 / 2015 നമ്പരായി സൈബർ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് ' ഓപ്പറേഷൻ ബിഗ്ഡാഡി ' എന്ന പേരിൽ ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫെയ്സ് ബുക്ക് ഗ്രൂപ്പായ ' സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് മല്ലൂസ് ' (sexually frustrated Mallus) ( എന്ന ഗ്രൂപ്പിലെ ഒരംഗമെന്ന നിലയിലാണ് ഒരാൾ പരാതിപ്പെട്ടത്. ഫെയ്സ് ബുക്കിൽ പെട്ടെന്ന് ആവിർഭവിച്ച് പൊന്തി വന്ന ' കൊച്ചു സുന്ദരികൾ ' എന്ന പേജ് സൈറ്റിനെക്കുറിച്ചാണ് വീണ്ടും പരാതി വന്നത്.

പുതുമുഖ നടിമാരെ തേടുന്ന റിക്രൂട്ട്മെന്റ് സൈറ്റായ 'ലൊക്കാന്റോ' (Locanto) യിൽ കേരളം അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളിൽ ഉൾപ്പെടുത്തിയാണ് പ്രതികൾ പെൺവാണിഭത്തിന് കളമൊരുക്കിയത്. ' കൊച്ചു സുന്ദരികൾ ' എന്ന സൈറ്റുണ്ടാക്കി ആ പേജിൽ അക്ബർ വിവിധ മൊബൈൽ ഫോൺ നമ്പരുകൾ രേഖപ്പെടുത്തി ഒമ്പത് പരസ്യങ്ങൾ ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മൂന്ന് സിവിലിയൻസിനെക്കൊണ്ട് ( സായുധ സേനയിൽ അംഗമല്ലാത്ത സാധാരണ പൗരൻമാരെക്കൊണ്ട് ) മൂന്ന് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചു. ലൊക്കാന്റോ സൈറ്റിലുള്ള കേരള സംസ്ഥാനം അടിസ്ഥാനമായി പരസ്യങ്ങൾ ചെയ്യുന്ന വ്യക്തികളുമായി ചാറ്റിങ്ങ് തുടങ്ങി. അങ്ങനെ ക്രൈംബ്രാഞ്ചിന് അക്ബറുമായി ബന്ധപ്പെടാൻ സാധിച്ചു.
ഒമ്പത് പരസ്യങ്ങളിൽ കാണപ്പെട്ട വിവിധ നമ്പരുകളിൽ നിന്നും ഒരു നമ്പരിൽ ക്രൈം ബ്രാഞ്ച് ഇടപാടുകാരെന്ന വ്യാജേന വിളിച്ചു. തങ്ങളുടെ മുതലാളികളായ രണ്ടു പേർ ഉത്തർപ്രദേശിൽ നിന്നും കേരളത്തിലേക്ക് വരുന്നുണ്ടെന്നും വിഴിഞ്ഞത്ത് ഭൂമിയിടപാടിനാണ് വരുന്നതെന്നും അറിയിച്ചു. തങ്ങൾക്ക് അഞ്ച് പെൺകുട്ടികളെ ആവശ്യമുണ്ടെന്നും അതിൽ ഒരു പെൺകുട്ടി മൈനറും മറ്റൊന്ന് മോഡലുമായിരിക്കണമെന്നും ആവശ്യപ്പെട്ടു. ഉടൻ അക്ബർ സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിച്ചുള്ള രശ്മി നായരുടെബിക്കിനിയിലുള്ള ചൂടേറിയ നഗ്ന രംഗങ്ങൾ അയക്കാൻ തുടങ്ങി. രശ്മിക്ക് എൺപതിനായിരം രൂപ അക്ബർ ആവശ്യപ്പെട്ടു. തുടർന്ന് വിലപേശലിൽ അമ്പതിനായിരം - അറുപതിനായിരം രൂപയ്ക്ക് രശ്മിയുടെ ഇടപാട് ഉറപ്പിക്കുകയായിരുന്നു.. കന്യകമാരായ മൈനർ പെൺകുട്ടികൾക്ക് ഒന്നര ലക്ഷം രൂപ വീതം അക്ബർ ആവശ്യപ്പെടുകയും ചെയ്തു. ഡ്യൂപ്പിനെക്കൊണ്ട് വന്ന് വയസ്സ് കുറച്ച് പറഞ്ഞാൽ തങ്ങൾക്ക് എങ്ങനെ അറിയാൻ പറ്റുമെന്ന് ചേദിച്ചപ്പോൾ ആധാർ കാർഡ് സഹിതം മൈനർ പെൺകുട്ടികളെ എത്തിക്കാമെന്ന് അക്ബർ ഉറപ്പ് നൽകുകയായിരുന്നു. രാഹുലും രശ്മിയും കൂടുതൽ പെൺകുട്ടികളെ ഏർപ്പാടാക്കുമെന്നും അക്ബർ പറഞ്ഞു. മൊത്തം അഞ്ച് ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിച്ചു.
കരാർ വ്യവസ്ഥ പ്രകാരം ബാംഗ്ളൂർ നിവാസിയായ ബ്രോക്കർ ലിനീഷ് മാത്യു 16 ഉം 17 ഉം വയസ്സുള്ള സഹോദരിമാരായ രണ്ടു മൈനർ പെൺകുട്ടികളുമായി ബംഗ്ളുരുവിൽ നിന്ന് വിമാന മാർഗ്ഗം കൊച്ചി ഇന്റർ നാഷണൽ എയർപോർട്ടായ നെടുമ്പാശേരി വിമാനത്താവളത്തിൽ 2015 നവംബർ 18 ഉച്ചയ്ക്ക് 2.17 ന് പറന്നിറങ്ങി. നേരത്തേ തന്നെ എയർപോർട്ടിൽ നിലയുറപ്പിച്ചിരുന്ന ക്രൈംബ്രാഞ്ച് ലിനീഷിനെയും രണ്ടു പെൺകുട്ടികളെയും വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ കസ്റ്റഡിയിലെടുത്തു.
എയർപോർട്ടിന് സമീപമുള്ള ലോഡ്ജിൽ ലീനീഷിന് വേണ്ടി മുറിയെടുത്ത് കാത്തിരുന്ന അക്ബറിനെ വൈകിട്ട് 6 മണിയോടെ അറസ്റ്റ് ചെയ്തു. അതേ സമയം ഒരു മൈനർ പെൺകുട്ടിയുമായി കാറിൽ വന്ന മൂന്നു പേർ പോലീസിനെക്കണ്ട മാത്രയിൽ കാറുമായി മുങ്ങി.
അക്ബറും ലിനീഷും രണ്ടു മൈനർ പെൺകുട്ടികളും അതേ ഹോട്ടലിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരിക്കേ രാത്രി 11 മണിയോടെ അക്ബറിന്റെ മൊബൈൽ ഫോണിലേക്ക് രശ്മിയുടെ ഒരു എസ്.എം.എസ് എത്തി. ' എന്തെങ്കിലും കുഴപ്പമുണ്ടോയെന്നും ഇന്ന് ജോലി ഇല്ലേ ' യെന്നും ചോദിച്ചായിരുന്നു രശ്മി സന്ദേശം അയച്ചത്. ക്രൈംബ്രാഞ്ച് നിർദേശ പ്രകാരം അക്ബർ രശ്മിയോട് ഹോട്ടലിൽ വരാനാവശ്യപ്പെട്ടു. കുറച്ച് സമയത്തിനകം രശ്മിയും രാഹുലും അവരുടെ കുട്ടിയുമായി ഹോട്ടലിൽ എത്തി. തുടർന്ന് എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി ജയിലിലേക്ക് റിമാൻറ് ചെയ്തു. മൈനർ പെൺകുട്ടികളെ കോടതിയുത്തരവ് പ്രകാരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി പാർപ്പിച്ചു. ശിശുക്കളെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി.
രാഹുൽ രശ്മിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായും ഇടപാടുകൾക്ക് സഹായിയായും കാര്യസ്ഥനായും പ്രവർത്തിച്ചതായും പണത്തിന് വേണ്ടി രശ്മിയെ കൊണ്ടു പോകുന്നതായും പ്രോസ്റ്റിറ്റ്യൂഷനിൽ നിന്ന് ലഭിക്കുന്ന പണത്തിൽ നിന്നും പങ്ക് പറ്റുന്നതായും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. രാഹുൽ ഫെയ്സ് ബുക്ക് ഊർജിതമായി ഉപയോഗിച്ച് രശ്മിയുടെ ബിക്കിനി ഫോട്ടോകൾ അപ് ലോഡ് ചെയ്ത് രശ്മിക്ക് വേണ്ടി ഓൺലൈൻ പെൺവാണിഭത്തിനായുള്ള ഒരു പ്രതിച്ഛായ സൃഷ്ടിച്ചെടുത്തതായും എല്ലാം ബിസിനസ്സിന്റെ പുരോഗതിക്ക് വേണ്ടിയാണന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. അതിനാലാണ് അസാന്മാർഗ്ഗിക പ്രവർത്തനം (തടയൽ) നിയമം രാഹുലിന് മേൽ ചുമത്തിയതെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. ഏഴ് മാസമായി തങ്ങൾ ഓൺലൈൻ പെൺവാണിഭം നടത്തുന്നതായ രാഹുലിന്റെ കുറ്റസമ്മത മൊഴിയും ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൊച്ചി മറൈൻ ഡ്രൈവിലും മറ്റുമായി 2014 ൽ നടത്തിയ ( കിസ് ഓഫ് ലവ് ) ചുംബന സമരത്തിന് നേതൃത്വം കൊടുത്ത് ചുക്കാൻ പിടിച്ചത് രാഹുലും രശ്മിയുമായിരുന്നു. തുടർന്ന് ഓൺലൈൻ സെക്സ് റാക്കറ്റ് ബിസിനസ്സിലേക്ക് കടക്കുകയായിരുന്നു. കിസ് ഓഫ് ലവിലും രാഹുലിനും രശ്മിക്കും ജയ് വിളിച്ച സി പി എം കാർ ഓൺ ലൈൻ വാണിഭം പുറത്തായതോടെ മധുരിച്ച് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാത്ത സ്ഥിതിയിലായി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി (ക്രിമിനൽ ഗൂഢാലോചന) , 366 എ (മൈനറായ പെൺകുട്ടിയെ അവിഹിത സംഗത്തിന് കൈവശപ്പെടുത്തൽ) , 370 (1) ( പെൺകുട്ടികളെ കടത്തിക്കൊണ്ടു വന്ന് രഹസ്യമായി താമസിപ്പിച്ച് പെൺവാണിഭം നടത്തൽ) , 212 (കുറ്റക്കാരെ ഒളിവിൽ പാർപ്പിക്കൽ) , 34 (പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായുളള കൂട്ടായ്മ) എന്നീ വകുപ്പുകളും 2012 ലെ പോക്സോ (ലൈംഗിക കുറ്റ കൃത്യങ്ങളിൽ നിന്നും കുട്ടികൾക്കുള്ള സംരക്ഷണം) നിയമത്തിലെ വകുപ്പുകളായ 13 (ബി) , (സി) , 14 എന്നീ വകുപ്പുകളും അനാശാസ്യ പ്രവർത്തനം (തടയൽ) നിയമത്തിലെ വകുപ്പുകളായ 4 (1) , 2 (എ), (ബി) , (സി) , 5 (എ), (ബി), (സി) എന്നീ വകുപ്പുകളും വിവര സാങ്കേതിക വിദ്യ നിയമത്തിലെ വകുപ്പുുകളും ചുമത്തിയാണ് .ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
2019 നവംബർ 23 നാണ് അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (4 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (9 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (19 minutes ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (25 minutes ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (26 minutes ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (30 minutes ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (36 minutes ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (52 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (1 hour ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends