ദൃശ്യങ്ങള്‍ പുറത്ത്... കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്പരപ്പ് മാറുന്നില്ല; മുംബൈ അധോലോകത്തിലെ ഡോണുകളെ പോലെ എത്തി വെടിവച്ച് തള്ളി; പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത്

കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം എല്ലാവരേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തിയായ തിരുവനന്തപുരം കളിയിക്കാവിളയില്‍ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതസംഘം വെടിവച്ചു കൊന്നത് മുംബൈ അധോലോക ആക്രമണ ശൈലിയിലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്തായി. വെടിവെപ്പിനു ശേഷം രണ്ട് പേര്‍ ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.തമിഴ്‌നാട് പോലീസിലെ ഉദ്യോഗസ്ഥന്‍ വിന്‍സന്റ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിക്കിടെയാണ് വിന്‍സന്റിന് വെടിയേറ്റത്. ബൈക്കിലെത്തിയ കൊലക്കേസ് പ്രതി രാജ്കുമാര്‍ വിന്‍സന്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസുകാരന് നേരെ നാല് തവണ വെടിയുതിര്‍ത്തയായും ഇയാളുടെ കൂടെ മറ്റൊരാള്‍ ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസം തന്നെ വിവരം ലഭിച്ചിരുന്നു.
ബൈക്കിലെത്തി വെടിയുതിര്‍ത്ത സംഘം കേരള അതിര്‍ത്തിയിലേക്ക് കടന്നതായാണ് സൂചന. ഇതോടെ തമിഴ്‌നാട് കേരള പൊലീസ് സംഘങ്ങളാണ് പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുന്നത്. പ്രത്യക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് കളിയിക്കാവിള സ്‌റ്റേഷനിലെ എ എസ് ഐ വില്‍സന്‍ കൊല്ലപ്പെട്ടത്. കൊലക്കേസ് പ്രതിയായിരുന്ന രാജ്കുമാറും മറ്റൊരാളും മുഖംമറച്ച് എത്തി കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സിനിമാ സ്‌റ്റൈല്‍ അക്രമമായിരുന്നു ഇത്.
വില്‍സണെ കൊല്ലുകയെന്ന ഉദ്ദേശത്തോടെയാണ് കൊല നടന്നതെന്ന് വ്യക്തമാണ്. സിംഗിള്‍ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലനിടെയായിരുന്നു വില്‍സനുനേരെ ആക്രമണമുണ്ടായത്. വില്‍സനു നാലു തവണ വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ വില്‍സനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണല്‍ കടത്ത് തടയാനുള്ള ചെക് പോസ്റ്റിലാണ് അപകടമുണ്ടായത്.
മാര്‍ത്താണ്ഡം സ്വദേശിയാണ് വില്‍സണ്‍. കളിയിക്കാവിള ചെക്‌പോസ്റ്റിന് സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായത്. കൊലക്കേസ് പ്രതിയായ രാജ്കുമാറാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മഹീന്ദ്ര സ്‌കോര്‍പ്പിയോയില്‍ എത്തിയ ഇയാള്‍ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിന്‍സെന്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
മൂന്ന് വെടിയുണ്ടകളാണ് വിന്‍സെന്റിന്റെ ശരീരത്തിലേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കൊലപാതകി തിരുവനന്തപുരത്തേക്ക് കടന്നുവെന്നും അതിനാല്‍ കേരള പൊലീസുമായി ചേര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാക്കിയതായും തിരുനെല്‍വേലി ഡിഐജി പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.
അഞ്ച് മാസം കഴിഞ്ഞ് റിട്ടയര്‍ചെയ്യാന്‍ ഇരിക്കുകയായിരുന്നു വില്‍സണ്‍. ഒരു അപകടത്തെത്തുടര്‍ന്ന് രണ്ട് മാസമായി ആശുപത്രിയിലായിരുന്നു. നാല് ദിവസം മുന്‍പാണ് തിരിച്ച് ജോലിയില്‍ പ്രവേശിച്ചത്. കന്യാകുമാരി കലക്ടറും എസ്. പിയും ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി അടുത്തിടെ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയാണ് രാജ് കുമര്‍. അക്രമികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തമിഴ്‌നാട് പൊലിസ് കേരളത്തിന് കൈമാറി. ഇതനുസരിച്ച് കര്‍ശന പരിശോധന തുടരുന്നുണ്ട്.
https://www.facebook.com/Malayalivartha























