മണൽ കടത്ത് തടയാൻ രാത്രി കാവൽ നിന്ന പോലീസ്‌ക്കാരൻ വെടിയേറ്റ് മരിച്ചു! പ്രതികൾക്ക് തീവ്രവാദ ബന്ധം ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്

കളിയിക്കാവിളയിൽ പൊലീസുകാരൻ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിയിരിക്കുയാണ് നാട്. എന്നാൽ ഇതിനിടയിൽ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്ത് വരികയാണ്. ഈ കുറ്റ കൃത്യം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിരിക്കുന്നു. പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുന്നു . കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പിടിയിലായ പ്രതികള്‍. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ് . ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു വെടി വയ്പ്പ് നടന്നത്. ചെക്ക് പോസ്റ്റ് എസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെയായിരുന്നു പ്രതികള്‍ വെടിവെച്ചത്. ഇന്നലെ ഡ്യൂട്ടിയില്‍ വില്‍സണ്‍ മാത്രമാണുണ്ടായിരുന്നത്. ഈ ക്രൂര കൃത്യം ചെയ്ത് പ്രതികള്‍ക്കായി കേരളത്തിലും തമിഴ്‍നാട്ടിലുമായി വ്യാപക അന്വേഷണം നടക്കുകയാണ്.ആക്രമണ ശേഷം മുങ്ങിയ പ്രതികൾ തമിഴ്‍നാട്ടില്‍ തന്നെ ഉണ്ടെന്നാണ് പൊലീസ്നിഗമനം.
ദിവസങ്ങള്‍ക്ക് മുമ്പ് തൗഫീക്ക്, ഷെമീം ഉള്‍പ്പെടെ ആറ് യുവാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രത്യേക റിപ്പോര്‍ട്ട് സംസ്ഥാന ഇന്‍റലിജന്‍സ് ഡിജിപിക്ക് കൈമാറിയിരുന്നു. തമിഴ്‍നാട്ടിലോ കേരളത്തിലോ ഇവര്‍ അക്രമത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ട് സംസ്ഥാന ഇന്‍റലിജന്‍സ് ഡിജിപിക്ക് കൈമാറിയിരുന്നത് . ശബരിമല സീസണ്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട് പൊലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇവര്‍ ഏത് സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നോ കൃത്യമായ ഉദ്ദേശം എന്തായിരുന്നെന്നോ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് വരെ പുറത്തുവിട്ടിട്ടില്ല. എന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനത്തെക്കുറിച്ച് പൊലീസിന് സൂചനയുണ്ട് എന്ന വിവരവും പുറത്ത് വരുന്നു. വലിയ ആസൂത്രിത നീക്കമാണ് പ്രതികളുടേതെന്നാണ് പൊലീസ് നിഗമനം .
https://www.facebook.com/Malayalivartha























