കുട്ടിക്കൂറ പൗഡര്‍ ഇല്ലായിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോള്‍ വിലപിക്കുകയാണ്; അര്‍ഹത കൊണ്ട് മാത്രം കിട്ടിയതാണ് സെന്‍കുമാര്‍ സാറിന്റെ തോളിലെ നക്ഷത്രങ്ങള്‍; ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യര്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍. കുട്ടിക്കൂറ പൗഡര്‍ ഇല്ലായിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോള്‍ വിലപിക്കുകയാണ് എന്നാണ് ചെന്നിത്തലയെ സന്ദീപ് പരിഹസിച്ചിരിക്കുന്നത്. ടി.പി സെന്‍കുമാറിനെ പോലിസ് മേധാവി ആക്കിയത് തനിക്ക് പറ്റിയ അപരാധമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ചാണ് സന്ദീപിന്റെ പുതിയ പോസ്റ്റ്.
അഭ്യന്തര മന്ത്രിയായിരിക്കെ ടി പി സെന്‍കുമാറിനെ ഡി ജി പി ആക്കിയതാണ് ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. അതിന്റെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണന്നും
കുറ്റബോധമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെ പരിഹാസവുമായാണ് സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുന്നത്
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
കുട്ടിക്കൂറ പൗഡര്‍ ഇല്ലായിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോള്‍ വിലപിക്കുകയാണ്. ടിപി സെന്‍കുമാറിനെ ഡിജിപി ആക്കിയത് താന്‍ ചെയ്ത മഹാപരാധമായിരുന്നത്രേ. ടി.പി സെന്‍കുമാര്‍ ഡിജിപി ആയത് അന്തസ്സായി ഐപിഎസ് പാസായി വന്നിട്ടാണ്. അല്ലാതെ താക്കോല്‍ദ്വാര സംവരണത്തിലൂടെ അല്ല. ഡിജിപിയെ നിയമിക്കുന്നത് ആഭ്യന്തരമന്ത്രിയുടെ ചുമതല അല്ല. മുഖ്യമന്ത്രിയുടെ ചുമതലയാണ്. സെന്‍കുമാറിനെ നിയമിച്ചത് തെറ്റായിപ്പോയെന്ന് ഉമ്മന്‍ചാണ്ടി പറയുകയാണെങ്കില്‍ അതിനൊരു സാങ്കേതികത്വ പിന്‍ബലമെങ്കിലും ഉണ്ട്.
ടിപി സെന്‍കുമാറിന് ഐപിഎസ് കിട്ടാന്‍ അദ്ദേഹത്തിന്റെ പിതാവ് ആരെയും സ്വാധീനിച്ചിട്ടില്ല മിസ്റ്റര്‍ ചെന്നിത്തല. അര്‍ഹത കൊണ്ട് മാത്രം കിട്ടിയതാണ് സെന്‍കുമാര്‍ സാറിന്റെ തോളിലെ നക്ഷത്രങ്ങള്‍ .
https://www.facebook.com/Malayalivartha























