ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാടെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാടെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാടില്‍ മാറ്റമില്ല. ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ സര്‍ക്കാര്‍ ഇടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് ആദ്യം സുപ്രീംകോടതിയിലെത്തിയപ്പോള്‍ യുവതി പ്രവേശനം വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതോടൊപ്പം ഇക്കാര്യത്തില്‍ ഹിന്ദുപണ്ഡിതരുടെ അഭിപ്രായം തേടണമെന്നും 2007ല്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടിലാണ് സര്‍ക്കാറിന് ഇപ്പോഴുമുള്ളതെന്ന് കടകംപള്ളി വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























