കേരളത്തിലേക്ക്ആയുധധാരികളായ തീവ്രവാദികൾ എത്തി ..തൗഫിക്, അബ്ദുൽ ഷമീം എന്നിവരുൾപ്പെടുന്ന തീവ്രവാദി സംഘമാണ് കേരളത്തിൽ എത്തിയതായി പോലീസ് മുന്നറിയിപ്പ് തരുന്നത് ...ഇതിനെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം നൽകി

കളിയിക്കാവിളയിൽ എഎസ്ഐ വിൽസണിനെ വെടിവച്ചു കൊലപ്പെടുത്തിയവർ ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്കു കടന്നത് കറുത്ത കാർ വഴിയാണെന്ന് സ്ഥിരീകരിച്ചു.. ആയുധധാരികൾ ആയ ഇവർക്ക് തീവ്രവാദബന്ധമുണ്ടെന്നു സംശയിക്കുന്നു. .. TN 57 AW 1559 എന്ന നമ്പരിലെ കാറാണ്ഇവർ കേരളത്തിലെ ത്തിയതെന്നു റിപ്പോർട്ടുണ്ട്. . ഈ കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ബന്ധപ്പെടണമെന്ന് കാണിച്ച് കേരളത്തിലെ എല്ലാ പൊലീസ് കേന്ദ്രങ്ങളിലേക്കും സന്ദേശമയച്ചിട്ടുണ്ട്
എഎസ്ഐയെ വെടിവച്ചു കൊന്നശേഷമാണ് കേരളത്തിലേക്ക് ഇവർ കടന്നത് എന്നതിനാൽ അതീവ ജാഗ്രതാ നിർദേശവും പൊലീസ് നൽകി. ഇവർക്കു തീവ്രവാദ ബന്ധമുണ്ടെന്നു തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചതിനാൽ അതീവ ജാഗ്രതയാണ് കേരളം പോലീസ് പുലർത്തുന്നത് . തമിഴ്നാട് സ്വദേശികളായ തൗഫിക്, അബ്ദുൽ ഷമീം എന്നിവരുൾപ്പെടുന്ന സംഘമാണ് കടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്
കാറിനെ സംബന്ധിച്ചു ചിത്രങ്ങളോ വിഡിയോയോ ഉണ്ടെങ്കിൽ പൊലീസിന്റെ 9497980953 നമ്പരിലെ വാട്സാപ്പിലേക്ക് അയയ്ക്കണമെന്നും നിർദേശിച്ചു. എഎസ്ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള ഡിജിപിയുമായി കൂടിക്കാഴ്ച നടത്താൻ തമിഴ്നാട് ഡിജിപി തിരുവനന്തപുരത്തെത്തി.
തൗഫിക്, അബ്ദുൽ ഷമീം എന്നിവരുൾപ്പെടുന്ന സംഘം തീവ്രവാദ അക്രമത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കി. തുടര്‍ന്നാണ് കേരള ഡിജിപിയുമായി കൂടിക്കാഴ്ച നടത്താന്‍ തമിഴ്‌നാട് ഡിജിപി തിരുവനന്തപുരത്തെത്തിയത്. പ്രതികള്‍ കേരളത്തിലേക്കാണ് രക്ഷപ്പെട്ടിരിക്കുന്നതെന്നും തമിഴ്‌നാട് പോലീസിന്റെ ക്യൂബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്
ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് കളിയിക്കാവിളയിലെ തമിഴ്നാട് പോലീസിന്റെ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സണ്‍ എന്ന എഎസ്ഐയെ രണ്ട് പേര്‍ മൂന്നു റൌണ്ട് വെടിവെച്ചുകൊലപ്പെടുത്തിയത് . നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമികള്‍ ഓടി രക്ഷപെടുകയും ചെയ്തു. എഎസ്ഐയുടെ മുഖത്ത് മൂന്ന് വെടിയുണ്ട ഏറ്റിറ്റുണ്ടെന്നാണ് പ്രാഥമിക നിഗമനം...
കൃത്യം നടത്തിയ ശേഷം പ്രതികൾ നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ കൊലപാത രീതിയാണ് ഈ കൊലപാതകത്തിലും അവലംബിച്ചതെന്നാണ് പോലീസ് പറയുന്നത്
വില്‍സണെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനകം മരിച്ചു. നാല് മാസം കഴിഞ്ഞാല്‍ വിരമിക്കാനിരിക്കെയാണ് മാര്‍ത്താണ്ഡം സ്വദേശിയായ വില്‍സന് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത് ..സംഭവത്തെ തുടർന്ന് കന്യാകുമാരി കലക്ടറും എസ്പിയും ഉള്‍പ്പെടെ ഉള്ളവര്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്
കോഴിവിള ഭാഗത്തുനിന്നുള്ള റോഡ് പഴയ റോഡില്‍ ചേരുന്നതിന് സമീപത്തായാണ് ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് സംഭവസമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ..ചെക്ക്പോസ്റ്റിന് സമീപത്ത് കൂടി രണ്ട് യുവാക്കള്‍ നടന്നെത്തി സമീപത്തെ മുസ്ലീം പള്ളിയുടെ ഗേറ്റിനടുത്തേക്ക് പോയി തിരികെയെത്തി വെടിയുതിര്‍ക്കുകയും ഓടിരക്ഷപെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്
അതേ സമയം സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയാണെന്നും,ഓപ്പറേഷണല്‍ കാര്യങ്ങളായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലന്നും ബെഹറ പറഞ്ഞു. കേരള- തമിഴ്‌നാട് പൊലീസ് സംയുക്തമായാണ് അന്വേഷണവുമായി നീങ്ങുന്നത്.തമിഴ്‌നാട് പൊലീസ് മേധാവിയുമായി കൂടികാഴ്ച്ച നടത്തിയ ശേഷമാണ് ബെഹറ തിരുവനന്തപുരത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha























