ധനുമാസത്തിലെ തണുപ്പ് എവിടെ ? കേരളം കടുത്ത ചൂടിൽ ഉരുകുന്നു; ചൂടു കൂടാൻ കാരണം ഇതാണ്

ധനുമാസം കുളിരിന്റെ മാസമാണ് . തണുപ്പോടെ കുളിരിൻറെ സുഖം നുകരേണ്ടുന്ന മാസം. എന്നാൽ കാലം പോലും തെറ്റി സഞ്ചരിക്കുന്നു. എന്നാൽ ഈ ധനുമാസത്തിൽ കനത്ത ചൂടിലും ഉഷ്ണത്തിലും പുകയുകയാണ് കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങൾ. പുതുവർഷം പിറന്നതിനു ശേഷമുള്ള ഏറ്റവും കൂടിയ താപനിലയായ 36.5 ഡിഗ്രി സെൽഷ്യസ് ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തുകയുണ്ടായി . കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണ സംവിധാനമില്ലെങ്കിലും പത്തനംതിട്ടയിൽ 36 ഡിഗ്രിവരെയാണു താപനില. വിവിധ സ്ഥലങ്ങളിലെ താപനില ഇങ്ങനെയാണ് കൊച്ചി (സിയാൽ) വിമാനത്താവളം 35.9, ആലപ്പുഴ – 35. 6, കോഴിക്കോട് – 35.5, കണ്ണൂർ – 35.2, പുനലൂർ – 35. മംഗളൂരു പോലെ തീരത്തോടു ചേർന്നു കിടക്കുന്ന നഗരങ്ങളിൽ ഇത് 37.8 ഡിഗ്രി വരെയായി ഉയർന്നു. പുനലൂരിലാണു ഏറ്റവും കുറഞ്ഞ താപനില – 20 ഡിഗ്രി.
ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോൺ വാണിങ് ഡിവിഷൻ വിഭാഗം ശാസ്ത്രജ്ഞ എസ്.സുനിതാ ദേവി പറഞ്ഞു.ഇതാണ് കേരളത്തിൽ ചൂടു കൂടാൻ കാരണം. എന്താണ് എന്ന് പറയുന്നുണ്ട്. പശ്ചിമേഷ്യയിലൂടെ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളിലും അതിശൈത്യമുള്ള വടക്കൻ കാറ്റ് എത്തുന്നുണ്ട്. കേരളത്തിൽ എത്തിയിട്ടില്ല. എന്നാൽ കടൽക്കാറ്റിനു കരയിലേക്കു കയറി വരാൻ കഴിയാത്ത വിധമാണ് കേരള തീരത്തെ കാറ്റിന്റെ ഇപ്പോഴത്തെ രീതി എന്നതും യാഥാർഥ്യം . സൂര്യൻ തെക്കൻ ചായ്‌വിൽ നിൽക്കുന്നതിനാൽ തെക്കോട്ടു ചൂട് കൂടാനുള്ള സാധ്യത കൂടുതലാണ് . ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന സ്ഥലങ്ങളിലും ചൂടു കൂടും. വടക്കോട്ടു പോകുന്തോറും ഇത് കുറയുകയും ചെയ്യും . തുലാമഴ അവസാനിച്ചതോടെ അന്തരീക്ഷം വരണ്ടു തുടങ്ങി . കൂടുതൽ സൂര്യവികിരണം പതിക്കുന്നു.
കോട്ടയം ഉൾപ്പെടെ മിക്ക ജില്ലകളിലും 22 ഡിഗ്രിക്കും മുകളിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പാലക്കാട്ട് താപനില 25.4 വരെയുണ്ട്. ശരാശരി താപനില 20 ഡിഗ്രിക്കു താഴേക്കു വരുമ്പോഴാണു രാവിലെ തണുപ്പും കുളിരും ഉണ്ടാകുന്നത് . പക്ഷെ ജനുവരി ആയിട്ടും കേരളത്തിൽ ഇതുവരെ കാര്യമായ തണുപ്പില്ല എന്നതാണ് യാഥാർത്ഥ്യം എന്നാണ് വിദക്തർ പറയുന്നത് . മാത്രമല്ല രാത്രികാലങ്ങളിൽ നല്ല ചൂടും ഉണ്ടാക്കുന്നുണ്ട് . മാർച്ച് – ഏപ്രിൽ മാസങ്ങളിലെ ഉഷ്ണകാല സമാനമായ കാലാവസ്ഥയാണ് ഇപ്പോൾ ഇവിടെ നടക്കുന്നത് എന്നാണ് വിദക്തർ പറയുന്നത് . ഇതിനു പിന്നിൽ 2 കാരണങ്ങൾ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
അറബിക്കടലിലെ താപനില ഉയർന്നു നിൽക്കുന്നതാണ് ഒന്നാമത്തെ കാരണം :. രണ്ട് തന്മൂലം അന്തരീക്ഷ ആർദ്രതയുടെ (ഹ്യുമിഡിറ്റി) തോത് കൂടി നിൽക്കുകന്നതാണ് രണ്ടാമത്തെ കാരണം . വരും ദിവസങ്ങളിൽ ആകാശം തെളിയുന്നതോടെ തണുപ്പ് നേരിയ തോതിൽ കൂടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം വിശദീകരിക്കുകയുണ്ടായി . സംസ്ഥാനത്ത് ഒരിടത്തും ശക്തമായ മഴയ്ക്കു സാധ്യതയില്ലെങ്കിലും ചിലയിടങ്ങളിൽ നേരിയ മഴ കിട്ടിയേക്കാമെന്നും പറയുന്നു . തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം 4 സെന്റിമീറ്റർ മഴയാണ് പെയ്തത്.
https://www.facebook.com/Malayalivartha























