ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം; മരടിൽ ഫ്ലാറ്റുകൾ നിലംപതിക്കുമ്പോൾ; വാനോളം ഉയരുന്ന ആശങ്ക ; കിടങ്ങുകൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ

മരടിലെ ഫ്ലാറ്റ് പൊളിക്കാൻ ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. അപ്പോൾ മുന്നിൽ ഉയർന്നു നിൽക്കുന്ന ഒരുപാട് ആശങ്കളിൽ ഒന്നാണ് സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഫ്ലാറ്റുകൾ കായലിൽ പതിക്കാൻ സാധ്യതയെന്ന വലിയ ആശങ്ക. കായലോരത്തെ കൂറ്റൻ ബഹുനില മന്ദിരങ്ങൾ സ്ഫോടനത്തിലൂടെ തകർത്ത് കഴിയുമ്പോൾ ടൺകണക്കിന് കോൺക്രീറ്റ് അവശിഷ്ടങ്ങൾ വെളളത്തിൽ വീഴാൻ സാധ്യതയുണ്ടെന്നാണ് വിദഗ്‍ധരുടെ വിലയിരുത്തൽ . പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പൊളിക്കുന്ന ഫ്ലാറ്റുകൾ പ്രകൃതിക്ക് തന്നെ തിരിച്ചടിയാകുമോ എന്ന സംശയം ഉയർന്ന് നിൽക്കുകയാണ് . ജെയിൻ കോറൽ കോവ് കായലിലേക്ക് ഇറക്കിയാണ് നിർമിച്ചിരിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണ്. അതേ കാരണം കൊണ്ട് തന്നെയാണ് സുപ്രീംകോടതി ഇത് പൊളിക്കാൻ പറഞ്ഞത്.
കായലോരത്തെ ഫ്ലാറ്റ് എല്ലാവരുടെയും മനം കീഴടക്കുന്ന ഒന്നാണ്. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളെല്ലാം പണി തീർത്തതും, അതിന് വൻ ഡിമാൻഡുണ്ടാകാൻ കാരണവും അത് കായലോരത്താണ് എന്നത് കൊണ്ടു മാത്രമാണ് . കായലോരം എന്നാണ് ഒരു ഫ്ലാറ്റിന്‍റെ പേര് . കായലോരത്ത് ഫ്ലാറ്റ് നിർമിക്കുന്നത് ഒരു കുറ്റമല്ല. പക്ഷേ, തീരദേശപരിപാലനച്ചട്ടങ്ങളെ ലംഘിച്ചായിരുന്നു ഇതിലെ പല ഫ്ലാറ്റുകളുടെയും നിർമാണം നടന്നിരിക്കുന്നത്. വില്ലേജ് ഓഫീസിൽ നിന്നും ക്രൈംബ്രാഞ്ച് ശേഖരിച്ച സർവേ രേഖകൾ അടക്കം പരിശോധിച്ചായിരുന്നു സുപ്രീംകോടതി ഇതിലെ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റ് നിർമിക്കാനായി അത് വഴി ഒഴുകിയിരുന്ന തോട് കയ്യേറി മണ്ണിട്ട് നികത്തിയതായി കണ്ടെത്തിയിരുന്നു . ജെയിൻ കോറൽ കോവും ഗോൾഡൻ കായലോരവും ആൽഫാ സെറീനും നിർമിച്ചത് കായൽ കയ്യേറിയാണ് എന്ന് കണ്ടെത്തുകയുണ്ടായി. കായലും ഫ്ലാറ്റും തമ്മിൽ വെറും മീറ്ററുകളുടെ ദൂരം മാത്രമേ ഉള്ളൂ. മരടിലെ ആൽഫാ സെറീൻ ഫ്ലാറ്റിന് കായലുമായി വെറും മൂന്ന് മീറ്റർ മാത്രമേ അകലമുള്ളൂ.മാത്രമല്ല പതിനാറ് നിലകളുള്ള ഈ ഫ്ലാറ്റ് സമുച്ചയം പൊളിച്ച് നീക്കുമ്പോൾ കായലിലേക്ക് പതിക്കാതെ നോക്കുകയാണ് ഏറ്റവും വെല്ലുവിളിയായ കാര്യം. കായലിൽ വീണാൽ അത് ഗുണത്തേക്കാളേറെ ഉണ്ടാക്കുക ദോഷമാണ് പ്രകൃതിക്ക് ഉണ്ടാക്കുന്നത്. .
ആൽഫാ സെറീന്‍റെ ഇടിഞ്ഞു വീഴുന്ന ഭാഗം കായലിലേക്ക് പതിക്കില്ല എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് . കായലിന് ചുറ്റും കിടങ്ങുകൾ കുഴിച്ചിട്ടുണ്ട് എന്നാണ് അവർ പറയുന്ന കാരണം. പൊളിഞ്ഞു വീഴുന്ന കെട്ടിടാവശിഷ്ടങ്ങൾ കായലിലേക്കാണ് വീഴുകയെന്നും വിദഗ്‍ധർ പറയുന്നു .അങ്ങനെ അല്ല ഉണ്ടാകുന്നതെങ്കിൽ വലിയ പാരിസ്ഥിതികാഘാതം തെന്നെ ആയിരിക്കും സൃഷ്ട്ടിക്കുക എന്നതിന് സംശയമില്ല. വെള്ളത്തിനടിയിലുമുണ്ട് ജീവൻ. പ്രളയകാലത്ത് ഇത്തരം കെട്ടിടങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതം ചെറുക്കാൻ ഇത് പൊളിച്ചുനീക്കുമ്പോൾ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. പൊളിച്ചു നീക്കുമ്പോൾ ഇത് പ്രകൃതിക്കെതിരാകാതിരിക്കാനുള്ള ജാഗ്രത പുലർത്തിയെ മതിയാകൂ എന്ന് പറയാതെ വയ്യ. പരിസ്ഥിതിക്ക് വേണ്ടി ചെയുന്ന കാര്യം തിരിച്ചടിയാകാതിരിക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനായി ഇനി മണിക്കൂറുകൾ മാത്രം!
https://www.facebook.com/Malayalivartha























