കൊടുംതണുപ്പിൽ വിറച്ച് മൂന്നാർ; തണുപ്പ് മൈനസ് ഡിഗ്രിയിൽ ; മഞ്ഞുപുതച്ച മൂന്നാറിനെ കാണാൻ സഞ്ചാരികളുടെ ഒഴുക്ക്

മൂന്നാറിൽ കൂടുതൽ തണുപ്പനുഭവപ്പെടുന്നത് ഡിസംബർ ജനുവരി മാസങ്ങളിലാണ്. എന്നാൽ ഇത്തവണ അതി ശൈത്യമെത്താൻ അൽപം വൈകി. അൽപം വൈകിയെങ്കിലും മഞ്ഞ് വീഴ്ചയും മൈനസ് ഡിഗ്രി തണുപ്പും മൂന്നാറിൽ അനുഭവപെട്ടു തുടങ്ങി. ഇതോടെ സഞ്ചാരികളുടെ ഒഴുക്കും വർധിച്ചു.
അതിരാവിലെ ഉള്ള കാഴ്ചയാണ് തണുപ്പിനോടൊപ്പം മൂന്നാറിലേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇളം വെയിലിൽ ആവി പറക്കുന്ന താടകങ്ങളും സൂര്യ കിരണങ്ങളേറ്റ് വെട്ടി തിളങ്ങുന്ന മൊട്ടക്കുന്നുകളും അതിശൈത്യത്തിൽ ആരെയും ആകർഷിക്കുന്ന കാഴ്ചകളാണ്.
സെവന്‍മല, നല്ലതണ്ണി, സൈലന്റ്‌വാലിയില്‍ രണ്ടും, മാട്ടുപ്പട്ടി, കുണ്ടള എന്നിവിടങ്ങളില്‍ മൂന്ന് ഡിഗ്രിയായിരുന്നു ശനിയാഴ്ചത്തെ താപനില.
താപനില പൂജ്യത്തിലെത്തിയതോടെ കന്നിമല, ലക്ഷ്മി, മൂന്നാര്‍ ടൗണ്‍, എല്ലപ്പെട്ടി എന്നിവിടങ്ങളില്‍ ശനിയാഴ്ച വെളുപ്പിന് മഞ്ഞുവീഴ്ചയുണ്ടായി. പുല്‍മേടുകളില്‍ മഞ്ഞുവീണുകിടന്നു.
താപനില വരുംദിവസങ്ങളില്‍ മൈനസിലെത്താനാണ് സാധ്യത. 2019ല്‍ ജനുവരി ഒന്നുമുതല്‍ 11 വരെ തുടര്‍ച്ചയായി മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താപനില മൈനസ് നാലുവരെയെത്തിയിരുന്നു. തണുപ്പ് ശക്തമായതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ വരവും വര്‍ധിച്ചു
മഞ്ഞു വീഴ്ച ശക്തമായതോടെ പുൽമേടുകളിലെ പച്ചപ്പ് നഷ്ടപ്പെട്ടു. കാലാവസ്ഥ മാറ്റം തേയില കൃഷിയേയും ദോഷമായി ബാധിക്കുന്നുണ്ട്. പുലർച്ചെ മഞ്ഞിൽ കുളിക്കുന്ന പുൽമേടുകൾ സൂര്യപ്രകാശത്തിൽ കരിഞ്ഞുണങ്ങുന്നതാണ് കാരണം.
തദ്ദേശ വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കേരളത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ കേന്ദ്രമാണ് മൂന്നാര്‍.വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്.ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല.സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ. ഈ സമയത്താണ് തണുപ്പ് വർദ്ധിച്ച് സഞ്ചാരികളെ വരവേൽക്കാൻ എന്ന വണ്ണം മഞ്ഞു വീഴ്ചയും മൂന്നാറിനെ മനോഹരമാക്കുന്നത്.
https://www.facebook.com/Malayalivartha


























