റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കാനുള്ള നീക്കം നടത്തിവരികയാണെന്ന് മന്ത്രി അനൂപ് ജേക്കബ് . റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം. റേഷന്‍കാര്‍ഡുകള്‍ സംരക്ഷിച്ചു നിര്‍ത്താനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, റേഷന്‍ കാര്‍ഡ് മരവിപ്പിക്കുന്ന വിവരം കേന്ദ്രസര്‍ക്കാര്‍ ഔപചാരികമായി ഇതുവരെ അറിയിച്ചിട്ടില്ല. കേന്ദ്രം ഇക്കാര്യം ഔദ്യോഗികമായി നില്‍ക്കുന്ന സാഹചര്യവും വന്നാല്‍ സംസ്ഥാനം നടപടികള്‍ സ്വീകരിക്കും. അരലക്ഷത്തോളം മുന്‍ഗണന കാര്‍ഡുകളുടെ കാര്യത്തിലാണ് ഇപ്പോള്‍ പ്രതിസന്ധിയുള്ളത്.
റേഷന്‍ വാങ്ങാത്തവരുടെ വിവരങ്ങള്‍ റേഷന്‍കടകള്‍ വഴി ശേഖരിച്ചുവരികയാണ്. അവരെ കണ്ടെത്തി കേന്ദ്രനീക്കം അറിയിക്കും. റേഷന്‍കടകള്‍ വഴി കാമ്പയിന്‍ തുടങ്ങിയതോടെ റേഷന്‍ വാങ്ങാതിരുന്നവര്‍ രണ്ടുമൂന്നു ദിവസമായി വാങ്ങാനെത്തുന്നുണ്ട്. റേഷന്‍ വാങ്ങിയാല്‍ റേഷന്‍ കാര്‍ഡ് മരവിപ്പിക്കുന്ന ആശങ്ക ഉണ്ടാവുന്നില്ല. ഇ കെവൈസി ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ വീണ്ടും റേഷന്‍ കാര്‍ഡ് ആക്ടീവ് ആകും. അതിനാല്‍, കാര്‍ഡുകള്‍ മരവിപ്പിക്കേണ്ട സാഹചര്യം വരില്ലെന്നാണു കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























