ഇനി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; കെ പി സി സി പുനസംഘടനയുമായി ഡല്‍ഹിയിലെത്തിയ അദ്ദേഹം പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു; സർക്കാരിന്റെ ബി ടീമായി ചെന്നിത്തല മാറിയപ്പോൾ മലർത്തിയടിച്ച് മുല്ലപ്പള്ളി ;മുല്ലപ്പള്ളിയെ അങ്ങനെ കൊച്ചാക്കേണ്ടെന്ന് കോൺഗ്രസ് നേതാക്കൾ

പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ സര്‍ക്കാറിനും ഇടതുപക്ഷത്തിനുമൊപ്പം ഒരുമിച്ചു സമരത്തിനിറങ്ങിയ ചെന്നിത്തല, ദില്ലിയിലെത്തി സോണിയയെ കണ്ടതോടെ നിലപാട് മാറ്റി. ഒടുവിൽ കടിച്ചതുമില്ല, പിടിച്ചതുമില്ല. മുല്ലപ്പള്ളി ഓരോ ദിവസവും സ്കോര് ചെയ്യുകയാണ്. പഴയ ഐ ഗ്രൂപ്പിൽപെട്ട പലരും കാല് മാറുന്നു. സർക്കാരിന്റെ ബി ടീമായി ചെന്നിത്തല മാറിയപ്പോൾ മുല്ലപ്പള്ളി സ്‌കോറു ചെയ്യാനിറങ്ങി.
എല്ലാ സമയത്തും യോജിച്ച സമരം നടത്താനാകില്ല. യോജിച്ച സമരം ഒരു സന്ദേശമായിരുന്നു. ഇതിന് ശേഷം ഇപ്പോഴുള്ള സാഹചര്യം വിത്യസ്തമാണ്. സി പി എമ്മും എല്‍ ഡി എഫും ഏകപക്ഷീയ സമരവുമായി മുന്നോട്ട് പോയി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. എല്ലാം തങ്ങളുടെ നേട്ടമാണെന്നാണ് സി പി എമ്മും സര്‍ക്കാറും പ്രചരിപ്പിക്കുന്നത്. സമരങ്ങളെയെല്ലാം മുഖ്യമന്ത്രി സ്വന്തം നേട്ടമാക്കി മാറ്റാന്‍ ശ്രമിച്ചു. എല്ലാം തങ്ങളുടെ നേട്ടമാണെന്നാണ് എല്‍ ഡി എഫ് പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് യോജിച്ച സമരത്തില്‍ നിന്ന് പിന്‍മാറുന്നത്.
ഈ വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കെതിരെ ഒരക്ഷരം പറയാതെ പിണറായി ഒളിച്ചു കളിക്കുകയാണ്. നിയമസഭ പാസാക്കിയ പ്രമേയത്തെ പുച്ഛിച്ച ഗവർണർക്കു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുകയാണ് മുഖ്യമന്ത്രി. ഗവർണറെ ചെന്നുകണ്ട് പ്രതിഷേധം അറിയിക്കാൻ അദ്ദേഹം തയാറല്ല. ഒന്നിച്ചു സമരം നടത്തിയതിനൊടുവിൽ കോൺഗ്രസിൽ അഭിപ്രായഭിന്നതയുണ്ടെന്ന് പറഞ്ഞു പരത്തി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു.
മുല്ലപ്പള്ളി രാമചന്ദ്രനെ കൊച്ചാക്കി മറ്റുള്ളവരെ പുകഴ്ത്തുന്ന അടവ് കോൺഗ്രസിൽ ചെലവാക്കാൻ നോക്കേണ്ട. പൗരത്വ വിഷയത്തിൽ മുല്ലപ്പള്ളിക്കും ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കും യു.ഡി.എഫിനും ഒറ്റ മനസ്സാണ്. പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞത് പിണറായിയല്ല, അസം മുഖ്യമന്ത്രി അമരീന്ദർസിങ്ങാണ്. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഇൗ വിഷയത്തിൽ ഒന്നിച്ചുനീങ്ങണമെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവാണ്. സർവകക്ഷി യോഗം വിളിക്കണമെന്നും പ്രത്യേക നിയമസഭ സമ്മേളനം ചേരണമെന്നും ആദ്യം ആവശ്യപ്പെട്ടത് കോൺഗ്രസാണ്. നിയമസഭയിൽ പ്രമേയത്തിന് ആദ്യം നോട്ടീസ് നൽകിയത് വി.ഡി. സതീശനാണ്. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാറിനു മുേമ്പ ഹരജി നൽകിയത് പ്രതിപക്ഷ നേതാവാണ്; മുസ്ലിം ലീഗാണ്. പൗരത്വവിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സി.പി.എമ്മിെൻറ ശീട്ടുവേണ്ട. കേരളം ഒന്നിച്ചു നിൽക്കുെന്നന്ന സന്ദേശം നൽകാനാണ് കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ, യോജിച്ച നിലപാട് സി.പി.എമ്മിെൻറ നേട്ടമായി കൊട്ടിഘോഷിക്കുന്നു. ഇത് ഒന്നിച്ചുനിന്ന മനസ്സുകളെ വ്രണപ്പെടുത്തും. സ്വന്തം നേട്ടമായി ദേശീയ മാധ്യമങ്ങളിൽ സർക്കാർ പരസ്യം ചെയ്യുന്നത് ശരിയല്ല. ഒറ്റക്കെട്ടായി പോരാടുേമ്പാൾ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നത് അന്യായമാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു
എന്നാൽ പൗരത്വഭേദഗതി നിയമത്തിനെതിരെ യോജിച്ച പോരാട്ടത്തിന് ഇപ്പോഴും അവസരമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ പറഞ്ഞു. രാജ്യം മുഴുവൻ ഉറ്റുനോക്കിയ ആ യോജിച്ചുള്ള സമരത്തിൽ നിന്നു പ്രതിപക്ഷം പിന്നോട്ടുപോയതു ചെറിയ മനസുള്ള ചിലരുടെ ഇടപെടൽ മൂലമാണ്. നാടിന്റെ നിലനിൽപിന്റെ പ്രശ്നമാണെങ്കിലും ഞങ്ങളോടു യോജിക്കാനില്ലെന്നാണ് ഇവിടെയുള്ള ചില ആളുകൾ പറഞ്ഞത്. ഇന്ത്യയിലെങ്ങും മറ്റു രാജ്യങ്ങളിലുമുണ്ടായ പ്രതിഷേധം കണ്ടു മോദി പരുങ്ങലിലായി എന്നും പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha


























