Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഇത്രയും പ്രതീക്ഷിച്ചില്ല... പാകിസ്താനെ സുഖിപ്പിക്കാന്‍ വേണ്ടി ഇന്ത്യയെ തള്ളിപ്പറഞ്ഞ് കാശ്മീര്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ മലേഷ്യയ്ക്ക് ഇന്ത്യയുടെ സൂപ്പര്‍ പണി; പാമോയില്‍ ഇറക്കുമതിയും ഇലക്‌ടോണിക് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയും ഇന്ത്യ റദ്ദാക്കിയതോടെ യാചനയുമായി മലേഷ്യന്‍ പ്രധാനമന്ത്രി

21 JANUARY 2020 02:38 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ കരുത്ത് ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ കാട്ടിക്കൊടുക്കുന്ന സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന പ്രധാനമന്ത്രിമാരില്‍ നിന്നും കരുത്തനായ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും കളം നിറയുകയാണ്. മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയോട് പ്രതികരിച്ചുകൊണ്ട് മലേഷ്യന്‍ പ്രധാനമന്ത്രി മഹാദിര്‍ മുഹമ്മദ് രംഗത്തെത്തി. തങ്ങള്‍ ചെറിയ രാജ്യമാണെന്നും ഇന്ത്യയോട് വ്യാപാര പ്രതികാരനടപടി എങ്ങനെ സ്വീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു. വ്യാപാരത്തിനായി പകരം മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ നടത്തിയ പരാമര്‍ശത്തിനു പിന്നാലെയായിരുന്നു ഇന്ത്യന്‍ നടപടി. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യഎണ്ണ ഉപഭോക്തക്കാളായ ഇന്ത്യ മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി റദ്ദാക്കിയത് മലേഷ്യയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാമോയില്‍ ഉത്പാദകരാണ് മലേഷ്യ. ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പാമോയിലിനു പുറമേ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കശ്മീര്‍ വിഷയത്തിലാണ് മലേഷ്യ ആദ്യം ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നത്. പിന്നാലെ പൗരത്വ നിയമ ഭേദഗതിയിലും മലേഷ്യ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന ആവശ്യവും മലേഷ്യ അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇന്ത്യ നിലപാട് ശക്തമാക്കിയത്. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. നിലവില്‍ സ്വതന്ത്രമായ ഇറക്കുമതിയുടെ വിഭാഗത്തിലാണ് പാമോയിലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം നിയന്ത്രിത വിഭാഗത്തിലേക്ക് പാമോയിലിനെ മാറ്റിയിരിക്കുകയാണ്. നിയന്ത്രണമാണെങ്കിലും ഫലത്തില്‍ സംസ്‌കരിച്ച പാമോയിലിന്റെ ഇറക്കുമതി നിരോധിക്കുന്നതിനു തുല്യമാണ്. ഇതോടെ, അസംസ്‌കൃത പാമോയില്‍ ഇറക്കുമതിക്കായിരിക്കും മുന്‍ഗണന.

ഇന്ത്യയിലേക്ക് സംസ്‌കരിച്ച പാമോയിലും പാമോലിനും ഇറക്കുമതി ചെയ്യുന്നതില്‍ ഭൂരിഭാഗവും മലേഷ്യയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ ഈ തീരുമാനം മലേഷ്യയ്ക്ക് കനത്ത തിരിച്ചടിയാണ്. പൗരത്വ നിയമത്തിന്റെ ആവശ്യമെന്താണെന്നും, മതേതര രാജ്യത്തിന്റെ ഈ നടപടി ഖേദകരമാണെന്നുമാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ പ്രതികരണം. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും, മലേഷ്യന്‍ പ്രധാന മന്ത്രി മഹാതീര്‍ മുഹമ്മദിന്റെ പരാമര്‍ശം വസ്തുതാ വിരുദ്ധമാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ മലേഷ്യ ഇടപെടേണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുകയും ചെയ്തു. കൂടാതെ മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയും ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

ജമ്മു കശ്മീരിന്റെ വിശിഷ്ടപദവി എടുത്തു കളഞ്ഞതിനെയും, രാജ്യത്ത് എന്‍.ആര്‍.സി., പൗരത്വ നിയമ ഭേദഗതി തുടങ്ങിയവ നടപ്പിലാക്കുന്നതിനെയും അതിനിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള നിരവധി പ്രതികരണങ്ങളാണ് അടുത്തിടെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇന്ത്യന്‍ ഗവണ്‍മെന്റ് പക്ഷേ, അതിനോട് പ്രതികരിച്ചത് മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതിക്ക് ഏതാണ്ട് വിലക്കുതന്നെ ഏര്‍പ്പെടുത്തിക്കൊണ്ടാണ്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഈ നടപടിയെ അപലപിച്ചുകൊണ്ട് മഹാതിര്‍ മുഹമ്മദ് വീണ്ടും പ്രതികരിച്ചു, രാജ്യത്തിന് സാമ്പത്തിക നഷ്ടങ്ങള്‍ നേരിടേണ്ടി വന്നാലും ശരി, തെറ്റ് കണ്ടാല്‍ ഇനിയും തെറ്റെന്നുതന്നെ ഉറക്കെ വിളിച്ചു പറയുമെന്നാണ്.

ഭക്ഷ്യ എണ്ണയുടെ ലോകത്തിലെതന്നെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. നമ്മളെപ്പോലെ ഭക്ഷണത്തില്‍ എണ്ണ ചേര്‍ക്കുന്നവര്‍ വേറെ കാണില്ലല്ലോ. കഴിഞ്ഞയാഴ്ച തന്നെ ഇന്ത്യന്‍ വ്യാപാരികള്‍ മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും വലിയ പാമോയില്‍ കയറ്റുമതി രാജ്യമാണ് മലേഷ്യ. അതാണ് മലേഷ്യയുടെ നിലപാട് മാറ്റത്തിന് പിന്നില്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (52 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends