Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഫെബ്രുവരിയിൽ കൈപ്പത്തി അരിവാളേന്തും, യച്ചൂരി ഇനി കോൺഗ്രസ് എം പി; കോൺഗ്രസ് പിന്തുണയോടെ സീതാറാം യച്ചൂരി രാജ്യസഭയിൽ എത്തരുതെന്ന വാശി പിണറായി വിജയനും കേരള നേതാക്കളും ഉപേക്ഷിക്കുന്നു; കോൺഗ്രസും സി പി എമ്മും ഔപചാരികമായി ഭായി-ഭായി ആകുന്നു

21 JANUARY 2020 02:43 PM IST
മലയാളി വാര്‍ത്ത

കോൺഗ്രസ് പിന്തുണയോടെ സീതാറാം യച്ചൂരി രാജ്യസഭയിൽ എത്തരുതെന്ന വാശി പിണറായി വിജയനും കേരള നേതാക്കളും ഉപേക്ഷിക്കുന്നു. പിണറായിയെ കേരളത്തിലെയും കേന്ദ്രത്തിലെയും കോൺഗ്രസ് നേതാക്കൾ അംഗീകരിച്ചതോടെയാണ് മുൻ നിലപാടിൽ മാറ്റം ഉണ്ടായത്.

അങ്ങനെ കോൺഗ്രസും സി പി എമ്മും ഔപചാരികമായി ഭായി-ഭായി ആകുന്നു. കേരളത്തിൽ പ്രതിപക്ഷത്തിന്റെ സ്ഥാനത്തേക്ക് ബി ജെ പിക്ക് വേണമെങ്കിൽ ഉയരാം.

മോദി സർക്കാരിനെ പ്രതിരോധിക്കാൻ സീതാറാം യച്ചൂരി രാജ്യസഭയിൽ ഉണ്ടാകണമെന്നാണ് ഇടതു പാർട്ടികളുടെ തീരുമാനം. എന്നാൽ യച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കാൻ അവർ ഭരണം നടത്തുന്ന കേരളത്തിൽ ഒഴിവില്ല. ഒരു ഒഴിവ് വന്നപ്പോൾ പിണറായി വീരേന്ദ്രകുമാറിനെ കൊണ്ടു വന്നു ഒഴിവ് നികത്തി. ഇതിന് ബദൽമാർഗ്ഗമായാണ് കോൺഗ്രസ് അവരുടെ സീറ്റ് അദ്ദേഹത്തിന് നൽകാമെന്ന വാഗ്ദാനം മുന്നോട്ടു വച്ചത്. എന്നാൽ കോൺഗ്രസുമായി യാതൊരു ചങ്ങാത്തവും വേണ്ടെന്ന് പിണറായി തീരുമാനിച്ചു. 2017 ൽ ആയിരുന്നു ഇത്. ഇക്കാര്യം പി.ബിയിൽ ചർച്ചക്ക് വന്നപ്പോൾ പിണറായിയുടെ കർശന നിലപാട് യച്ചുരിക്ക് വിനയായി. കേരള നേതാക്കളും പിണറായിക്കൊപ്പം നിന്നു. കാരാട്ട് പക്ഷക്കാരനാണ് പിണറായി.

എന്നാൽ ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന കേന്ദ്ര കമ്മിറ്റിയിൽ രാജ്യസഭാംഗത്വം അനൗപചാരികമായി ചർച്ചക്ക് വന്നപ്പോൾ തന്നെ പിണറായി അതിനോട് യോജിച്ചു. ഫെബ്രുവരിയിൽ ബംഗാളിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ മത്സരിക്കാനുള്ള സാധ്യതയാണ് യച്ചൂരി ചർച്ച ചെയ്തത്. 2005 മുതൽ 2017 വരെ രാജ്യസഭാംഗമായിരുന്നു യച്ചൂരി.

മൂന്നു തവണയിൽ കൂടുതൽ ഒരാൾ രാജ്യസഭാംഗം ആകാൻ പാടില്ലെന് നിയമത്തിന്റെ പിൻബലത്തിലാണ് അന്ന് പിണറായി പാര പണിതത് എന്നാണ് ആക്ഷേപം. ഫെബ്രുവരിയിൽ ബംഗാളിൽ 5 സീറ്റുകളിലാണ് ഒഴിവു വരുന്നത്. ഇതിൽ നാലെണ്ണം ത്യണമൂൽ കൊണ്ടുപോകും. ഒരു സീറ്റിൽ കോൺഗ്രസിന് ജയിക്കാം. അതിലാണ് യച്ചൂരിയെ മത്സരിപ്പിക്കാൻ സോണിയാ തീരുമാനിച്ചിരിക്കുന്നത്. സിപിഎം ബംഗാൾ ഘടകമാണ് നിർദ്ദേശം മുന്നോട്ടു വച്ചത്. അനൗപചാരിക ചർച്ചകൾ മാത്രമാണ് നടന്നത്. സോണിയയും രാഹുലുമായി യച്ചൂരി സംസാരിച്ചു. ഇരുവരും തീരുമാനത്തെ ഹൃദയപൂർവം വരവേറ്റു. കേരള നേതാക്കളെ പ്രത്യേകിച്ച് പിണറായിയെ ആയിരുന്നു യച്ചുരിക്ക് ഭയം. അദ്ദേഹം ക്ലിയർ ചെയ്തതോടെ കാര്യങ്ങൾ സുഗമമായി മുന്നോട്ടു പോകുമെന്ന് ഉറപ്പായി.

2019 ൽ നടന്ന ലോകസഭാ തെരഞ്ഞടുപ്പിൽ ബംഗാളിൽ നിന്ന് സി പി എം സമ്പൂർണ പരാജയം ഏറ്റു വാങ്ങിയതോടെ പാർലെമെന്റിൽ ബംഗാളിൽ നിന്ന് സി പി എമ്മിന് പ്രതിനിധികളില്ലാത്ത സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. കേരളത്തിൽ നിന്ന് ലോക സഭയിൽ സി പി എമ്മിനുള്ളത് ഒരേ ഒരു അംഗം മാത്രമാണ്.

യച്ചൂരിയുടെ വരവ് ബിജെപി കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കും. രാഹുൽ ഗാന്ധി മാത്രമാണ് പ്രതിപക്ഷ നിരയിൽ നിന്നും സംസാരിക്കാൻ പാർലെമെന്റിലുള്ളത്. അതി വൈകാരികമാണെങ്കിലും രാഹുലിന്റെ പ്രസംഗം രാജ്യം മുഴുവൻ ശ്രദ്ധിക്കാറുണ്ട്. രാഹുൽ ഗാന്ധിയെക്കാൾ പഠന മികവ് യച്ചൂരിക്കുണ്ട്. പാർലമെന്റിൽ അംഗങ്ങൾ കുറവാണെങ്കിലും യച്ചൂരി ദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവാണ്. പൗരത്വ ബില്ലിനെതിരെ ആദ്യമായി സുപ്രീം കോടതിയെ സമീപിച്ച കേരള സർക്കാരിനെ നയിക്കുന്നത് യച്ചൂരിയുടെ പാർട്ടിയാണെന്ന കാര്യം അദ്ദേഹത്തിന്റെ ഇമേജ് ദേശീയതലത്തിൽ വർധിപ്പിച്ചു.

എന്നാൽ കേരളത്തിൽ പാമ്പും കീരിയുമായി തുടരുന്ന കോൺഗ്രസിന് യച്ചൂരിയുടെ എം പി സ്ഥാനം ഭാവിയിൽ വിനയാകാൻ സാധ്യതയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (51 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends