Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

മോദി കാക്കുമോ... ഡിജിപി ജേക്കബ് തോമസ് മെയ് 31 ന് വിരമിക്കാനിരിക്കെ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി നടപടിയെടുത്തു; ജേക്കബ് തോമസിനെ ഡിജിപിയായി വിരമിക്കാന്‍ അനുവദിക്കില്ലെന്നുറച്ച് സര്‍ക്കാര്‍; എഡിജിപിയാക്കി തരംതാഴ്ത്തി; ഒരിഞ്ച് പിന്‍മാറാതെ ജേക്കബ് തോമസും

22 JANUARY 2020 10:39 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാരും ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസും തമ്മിലുള്ള അടി തുടങ്ങിയിട്ട് കാലമേറെയായി. ഒരുകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റവുമധികം വാദിച്ചത് ജേക്കബ് തോമസിന് വേണ്ടിയായിരുന്നു. ആ കട്ടില് കണ്ട് പനിക്കേണ്ട എന്നുപോലും പിണറായി വിജയന്‍ ജേക്കബ് തോമസിന് വേണ്ടി വാദിച്ചിരുന്നു. അവസാനം രണ്ടുപേരും രണ്ട് വഴിക്കായി. അതോടെ ജേക്കബ് തോമസ് ലേഖനമെഴുതി പിണറായിയെ വെറുപ്പിച്ചു. പകരം ജേക്കബ് തോമസിനെ കാത്തിരുന്നത് സസ്‌പെന്‍ഷനായിരുന്നു. അവസാനം കോടതിയിടപെട്ടാണ് സര്‍വീസില്‍ തിരിച്ചു കയറിയത്. എങ്കിലും തരം കിട്ടുമ്പോള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ജേക്കബ് തോമസ് മടിച്ചില്ല. ഇതിന്റെ അനന്തരഫലം ഇതാ ഉണ്ടായിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയിരിക്കുന്ന മുതിര്‍ന്ന ഡിജിപി ജേക്കബ് തോമസിനെ തരംതാഴ്ത്തിയിരിക്കുകയാണ്. എഡിജിപി സ്ഥാനത്തേക്കാണ് തരംതാഴ്ത്തിയത്. നടപടിക്ക് ഇനി കേന്ദ്ര സര്‍ക്കാര്‍ അനുമതി മാത്രമാണ് ബാക്കിയുള്ളത്. നിരന്തരമായി ചട്ട വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചാണ് നടപടി. ഐപിഎസ് ഉദ്യോഗസ്ഥനെതിരേയുള്ള നടപടി ആയതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഉള്‍പ്പെടെയുള്ള ഒട്ടേറെ നടപടിക്രമങ്ങള്‍ ബാക്കിയാണ്. 1985 ബാച്ചിലെ ഐപിഎസുകാരനായ ജേക്കബ് തോമസ് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ്.

സംസ്ഥാനത്ത് ഒരു ഉന്നതോദ്യോഗസ്ഥനെ തരംതാഴ്ത്തുന്നതും ഇതാദ്യമാണ്. നിലവില്‍ വ്യവസായ വകുപ്പിലെ ഒരു വിഭാഗത്തിന്റെ തലവനായ ജേക്കബ് തോമസ് ഈ വര്‍ഷം മെയ് 31 ന് വിരമിക്കാനിരിക്കെയാണ് നടപടി. നേരത്തേ ഒന്നര വര്‍ഷം സസ്‌പെന്‍ഷനിലായിരുന്ന ശേഷമാണ് സര്‍വീസില്‍ തിരിച്ചെത്തിയത്. സര്‍വീസിലിരിക്കെ സര്‍ക്കാരിനെതിരേ പുസ്തം എഴുതിയതുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോള്‍ നടപടിക്ക് കാരണം. സര്‍വീസിലിരിക്കെ പുസ്തകമെഴുതി വകുപ്പുമായി ബന്ധപ്പെട്ട് രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. രണ്ടു പുസ്തകങ്ങള്‍ എഴുതിയ അദ്ദേഹത്തിനെതിരേ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് അന്വേഷണ കമ്മീഷനുകളും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിജിലന്‍സ് ഡയറക്ടറായിരുന്ന അദ്ദേഹം സര്‍ക്കാരിനെ നിരന്തരം വിമശിക്കാന്‍ തുടങ്ങിയതോടെയാണ് കണ്ണിലെ കരടായി മാറിയത്.

ജേക്കബ് തോമസിന്റെ വിശദീകരണം തേടും. വിജിലന്‍സ്, െ്രെകംബ്രാഞ്ച് കേസുകളും ജേക്കബ് തോമസിനെതിരേയുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടറായി നിയോഗിച്ചിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാരിനെതിരേ നിരന്തര വിമര്‍ശനം നടത്തുകയായിരുന്നു. ഇതോടെയാണ് തുടര്‍ച്ചയായി ചട്ട വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് നടപടിക്ക് ഒരുങ്ങിയത്. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചാണ് ജേക്കബ് തോമസ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥരുമായും ഏറ്റുമുട്ടി. ഇതിന് പിന്നാലെ പല കാര്യങ്ങളില്‍ സര്‍ക്കാരിനെതിരേ രംഗത്ത് വന്ന അദ്ദേഹം ഏറ്റവും ഒടുവില്‍ ബിജെപിയുടെ വേദിയില്‍ നിന്നായിരുന്നു വിമര്‍ശിച്ചത്.

മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ജേക്കബ് തോമസിനതിരെ അന്വേഷണം നടത്തിയത്. ഗുരുതരമായ വീഴ്ച അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി കണ്ടെത്തിയിരുന്നു.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസ് 2017 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് മെറ്റല്‍സ് ഇന്‍ഡസ്ട്രീസസ് ലിമിറ്റഡ് എംഡിയായി നിയമിച്ചത്. 2015ലാണ് ഡിജിപി പദവിയിലെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയമാകും. ബിജെപി അനുകൂല നിലപാടെടുക്കുന്ന ജേക്കബ് തോമസിനെ കേന്ദ്ര സര്‍ക്കാര്‍ പിന്‍തുണച്ചാല്‍ അത് വലിയൊരു വിജയമായിരിക്കും.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (52 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends