Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

സ്വപ്ന സുന്ദരി പൊളിച്ചടുക്കുന്നു... മീ ടു കെട്ടടങ്ങുമ്പോള്‍ സിനിമയിലെ മോശം പ്രവണതകള്‍ തുറന്ന് പറഞ്ഞ് ബോളിവുഡ് താരം നീന ഗുപ്ത

22 JANUARY 2020 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

സിനിമയില്‍ വളരെ കാലം നിലനില്‍ക്കുന്ന ആക്ഷേപമാണ് ചാന്‍സ് കിട്ടണമെങ്കില്‍ സ്ത്രീകള്‍ വിട്ടുവീഴ്ച ചെയ്യണം എന്നത്. ഹിന്ദി സിനിമാ ലോകം അധോലോകവുമായും രാഷ്ട്രീയവുമായും ഏറെ ബന്ധമുള്ളതാണ്. അതിനാല്‍ തന്നെ പലതരം കഥകള്‍ പോലും പുറത്ത് വന്നിട്ടുണ്ട്. എന്തിന് നമ്മുടെ മലയാള സിനിമയില്‍ പോലും അത്തരം പ്രവണതകള്‍ ഉണ്ടെന്നാണ് അടുത്തിടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. അതിനിടെ വലിയൊരു വെളിപ്പെടുത്തല്‍ നടത്തുകയാണ് പ്രശസ്ത ബോളിവുഡ് താരം നീന ഗുപ്ത.

സിനിമ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്ന ഒരു കച്ചവടമാണെന്ന് നീന ഗുപ്ത പറഞ്ഞു. സിനിമ ഒരു വ്യവസായമാണ്. അവിടെ നിലനില്‍ക്കണമെങ്കില്‍ നിങ്ങള്‍ വില്‍ക്കാന്‍ തയാറാകണമെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നീന ഗുപ്ത തുറന്നടിച്ചു. സാന്ത് കി ആങ്ഘ് എന്ന ചിത്രത്തില്‍ അവസരം ചോദിച്ച് സഹനിര്‍മാതാവായ അനുരാഗ് കശ്യപിനെ വിളിച്ചപ്പോള്‍ ലഭിച്ച മറുപടി കേട്ട് താന്‍ അമ്പരന്നതായും നീന പറഞ്ഞു.

ചിത്രത്തില്‍ പ്രായമുള്ള സ്ത്രീ കഥാപാത്രം ചെയ്യുന്നതിനായാണ് അനുരാഗ് കശ്യപിനെ വിളിച്ചത്. ഈ കഥാപാത്രം ചെയ്യാന്‍ തയാറാണെന്നു പറഞ്ഞു. പക്ഷേ, അപ്പോള്‍ എനിക്കു മനസിലായി , സിനിമാ മേഖല എന്നത് വ്യവസായമാണ്. നിങ്ങള്‍ക്കു വില്‍ക്കാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സിനിമയില്‍ അവസരം ലഭിക്കും. അല്ലാത്തവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്നും നീന ഗുപ്ത പറഞ്ഞു.

തന്റെ കഥാപാത്രത്തിനു വേണ്ടത് പ്രായമായ സ്ത്രീ ആണെന്നും എന്നാല്‍ ചിത്രത്തിനായി പണം മുടക്കുന്നവര്‍ക്ക് വേണ്ടത് യുവതികളെയാണെന്നും അനുരാഗ് കശ്യപ് അറിയിച്ചതായി നീന ഗുപ്ത വ്യക്തമാക്കി. അതുകൊണ്ടാണ് ഈ മേഖല വ്യവസായമാണെന്നു പറയുന്നത്. വില്‍ക്കാനുണ്ടെങ്കില്‍ നിങ്ങള്‍ക്കു നേടാന്‍ കഴിയും.

സാന്ത് കി ആങ്ഘിന്റെ ട്രെയിലര്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തപ്പോള്‍ തന്നെ പ്രസ്തുത കഥാപാത്രം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായിരുന്നു. എന്തുകൊണ്ട് പ്രായമായ വനിതകളെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തില്ല എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യം. നീന ഗുപ്തയെ പോലുള്ളവര്‍ക്ക് ഈ കഥാപാത്രം നല്‍കാമായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

ഞാനും അതേപറ്റി ചിന്തിക്കുകയാണ്. എന്തുകൊണ്ട് ഈ കഥാപാത്രത്തിനായി ഷബാന ആസ്മിയെയോ ജയ ബച്ചനേയോ തിരഞ്ഞെടുത്തില്ല എന്ന് നീന ഗുപ്ത ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ആര് കഥാപാത്രം ചെയ്താലും അത് നന്നായി ചെയ്യുകയാണ് വേണ്ടതെന്ന മറുപടിയുമായി ചിത്രത്തിലെ നായിക തപ്‌സി പന്നുവും രംഗത്തെത്തി.

ബോളിവുഡിലെ പ്രിയ താരമായ നീന ഗുപ്ത നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷമാണ് സിനിമ ലോകത്തേക്ക് എത്തിയത്. നീനയെ ഐഎഎസ് ഓഫീസര്‍ ആക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാല്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം നീന എത്തിയത് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലായിരുന്നു.

സംസ്‌കൃത നാടകങ്ങളില്‍ സ്‌റ്റേജ് ടെക്‌നിക്ക് എന്നതായിരുന്നു ഗവേഷണ വിഷയം. സംസ്‌കൃതത്തില്‍ കൂടുതല്‍ പഠനം നടത്തണമെന്ന് കരുതിയിരുന്ന നീനയുടെ തീരുമാനത്തെ മാറ്റി മറിച്ചത് 1982ല്‍ പുറത്തു വന്ന ആധാര്‍ശില എന്ന ചിത്രമായിരുന്നു. സിനിമ തലക്ക് പിടിച്ചതോടെ നീന ബോംബെയിലേക്ക് എത്തുകയായിരുന്നു. നീനയുടെ സീനിയര്‍ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു അനുപം ഖേറും സതീഷ് കൗശികും, നീനയുടെ ജൂനിയറായിരുന്നു സുഷ്മിത മുഖര്‍ജി. അന്നൊക്കെ ഒരിക്കലും നായികാ വേഷങ്ങള്‍ നീനയ്ക്ക് ലഭിച്ചിരുന്നില്ല. അന്ന് നായികമാരായവര്‍ ഇന്ന് ക്യാമറയ്ക്ക് പിന്നിലും നീന ക്യാമറയ്ക്ക് മുന്നിലും എത്തി. അതാണ് സിനിമാ ലോകം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (8 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (10 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (11 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (11 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (11 hours ago)

ദൃശ്യങ്ങൾ പുറത്ത്  (11 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (11 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (11 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (11 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (13 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (13 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (14 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (14 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (14 hours ago)

Malayali Vartha Recommends