Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ആഗ്രഹിക്കുന്നത് നടക്കും... മകര ചൊവ്വ കഴിഞ്ഞതോടെ കേരളം ആകെ മാറുകയാണ്; ദേവന്മാരുടെ പകല്‍ ആരംഭിച്ചുകഴിഞ്ഞു എന്ന് വിശ്വാസം; അമ്പലങ്ങളിലെല്ലാം പുതു ചൈതന്യം

22 JANUARY 2020 01:56 PM IST
മലയാളി വാര്‍ത്ത

മകരമാസം തുടങ്ങിയതോടെ കാലം തന്നെ മാറുകയാണ്. ഇനി ഉത്സവങ്ങളുടെ കാലങ്ങള്‍ക്കാണ് ആരംഭം കുറിക്കുന്നത്. മകര ചൊവ്വ കഴിഞ്ഞതോടെ ദേവന്മാരുടെ പകല്‍ ആരംഭിച്ചുകഴിഞ്ഞു എന്നാണ് വിശ്വാസം. നവഗ്രഹങ്ങളില്‍ ഒന്നായ ചൊവ്വ ബലവാനാകുന്ന രാശിയാണ് മകരം. അതിനാല്‍ മകരമാസം ചൊവ്വയുടെ ഉച്ചക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്. ചൊവ്വയുടെ സ്വാധീനശക്തി കൂടുതല്‍ ഉള്ള മകരമാസത്തിലെ മുപ്പെട്ട് ചൊവ്വ കേരളീയര്‍ ഭക്തിപൂര്‍വം ആചരിച്ചു വരുന്നു. ഹൈന്ദവ വിശ്വാസപ്രകാരം സംഹാരത്തിന്റെ ദേവതയായാണ് ഭദ്രകാളി അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച, മകര ചൊവ്വയായി പ്രത്യേകിച്ച് ഭദ്രകാളി ക്ഷേത്രങ്ങളില്‍ ആഘോഷിച്ചു വരുന്നു.

ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഈ ദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍, തായമ്പക മുതലായ വാദ്യകലാപ്രകടനങ്ങള്‍, പ്രത്യേക ദീപാലങ്കാരങ്ങള്‍, പുഷ്പാലങ്കാരങ്ങള്‍, പൂമൂടല്‍, പൊങ്കാല ഉത്സവം എന്നിവ പതിവാണ്. മകര ചൊവ്വക്ക് ഭദ്രകാളീക്ഷേത്ര ദര്‍ശനം അതിമധുര പായസ നിവേദ്യം ഇവ നടത്തുന്നത് ചൊവ്വ ദോഷത്തിനുള്ള പരിഹാരവും ദേവി പ്രീതിക്ക് വളരെ നല്ലതുമാണ്. നാമജപത്തോടെ ദേവീക്ഷേത്രദര്‍ശനം നടത്തി പൂജ തൊഴുതാല്‍ സര്‍വൈശ്വര്യങ്ങളും ലഭിക്കുമെന്നും, ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും ദുരിതങ്ങളെയും തരണം ചെയ്യാന്‍ ദേവി ഭക്തനെ പ്രാപ്തനാക്കും എന്നാണ് വിശ്വാസം.

ചൊവ്വയുടെ അധിദേവതകള്‍ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളിയുമാണ്. യുഗ്മരാശിയായ മകരം ഭദ്രകാളീ പ്രീതിക്ക് പ്രാധാന്യമുള്ള കാലമാണ്. ശിവന്റെ പുത്രിയും ദാരികനാശിനിയുമായ കാളിയേയും മറ്റു ചിലയിടത്ത് ഗൗരിയുടെ അംശമായ പാര്‍വതിയെത്തന്നെ കാളിയായും ആരാധിച്ചുപോകുന്നു. ഭദ്രകാളീക്ഷേത്രങ്ങളില്‍ ദേവിയുടെ കളം വരച്ച് പൂജനടത്തുകയും, നവകം മുതലായവ ഭഗവതിയ്ക്ക് ആടി ചൈതന്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

മീനമാസമായതോടെ ഇനി രാത്രി പകലാകുകയാണ്. അമ്പലങ്ങള്‍ തോറും ഉത്സവങ്ങള്‍ അരങ്ങേറും. അതിനാല്‍ തന്നെ ദേവങ്ങള്‍ക്ക് രാത്രി പകലാണ്. ഈ സമയങ്ങളില്‍ ദൈവങ്ങളെ ധ്യാനിച്ചാല്‍ ഇഷ്ടകാര്യങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം.

കേരളത്തിലെ ഭഗവതിക്ഷേത്രങ്ങളില്‍ അഥവാ ഭദ്രകാളി ക്ഷേത്രങ്ങളില്‍ വിശേഷപൂര്‍വ്വം ആഘോഷിക്കുന്ന ഒരു ദിവസമാണ് മീനമാസത്തിലെ ഭരണി നക്ഷത്രം. ഈ ദിവസത്തെ മീനഭരണി എന്നാണ് അറിയപ്പെടുന്നത്. സൂര്യന്‍ മീനം രാശിയില്‍ പ്രവേശിക്കുന്ന ഈ ദിവസം ദേവി അധര്‍മത്തിന് മേല്‍ വിജയം നേടിയതായി ആണ് സങ്കല്പം. ഒട്ടനവധി ക്ഷേത്രങ്ങളില്‍ അന്നേദിവസം ഉത്സവമായി ആഘോഷിക്കാറുണ്ട്. കെട്ടുകാഴ്ച, ഗരുഡന്‍ തൂക്കം, പൊങ്കാല മുതലായ ആഘോഷങ്ങളോട് കൂടിയ ഉത്സവം നടക്കാറുണ്ട്. കേരളത്തിലെ ആദികാളിക്ഷേത്രമായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തില്‍ മീനഭരണിയോടനുബന്ധിച്ചു നടക്കുന്ന രേവതി നാളിലെ 'രേവതി വിളക്ക് ', അശ്വതി നാളിലെ 'തൃച്ചന്ദനച്ചാര്‍ത്തു പൂജ, അശ്വതി കാവ് തീണ്ടല്‍' എന്നിവ പ്രസിദ്ധമാണ്. കുംഭമാസത്തിലെ ഭരണി നാളിലെ കുംഭഭരണി സമാനമായ മറ്റൊരു വിശേഷദിവസമാണ്.

ആനിക്കാട് ഭഗവതിക്ഷേത്രം, പുത്തൂര്‍ കണിയാപൊയ്ക ഭഗവതി ക്ഷേത്രം, തട്ടയില്‍ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം, ചാഴിക്കാറ്റ് ഭഗവതി ക്ഷേത്രം, വെള്ളനാട് ഭഗവതി ക്ഷേത്രം, ചമ്പക്കര ഭഗവതി ക്ഷേത്രം, കല്‍ക്കുളത്തുകാവ് ഭഗവതി ക്ഷേത്രം, മോര്‍ക്കുളങ്ങര ഭഗവതി ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ശ്രീ കുരുംമ്പ ഭഗവതീ ക്ഷേത്രം, നന്തന്‍കോട് ഭദ്രകാളി ക്ഷേത്രം തിരുവനന്തപുരം എന്നിവയാണ് മീനഭരണി ദിനത്തില്‍ ഉത്സവമാഘോഷിക്കുന്ന ക്ഷേത്രങ്ങള്‍.

ഇപ്പോഴത്തെ ഉത്സവങ്ങള്‍ക്ക് പഴയ പകിട്ടില്ലെങ്കിലും വലിയ ആഘോഷമാണ് നടക്കാറ്. വിശ്വാസം അതാണല്ലോ എല്ലാം എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ആഘോഷങ്ങളെല്ലാം തന്നെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (52 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends