കാളികാവിലെ വാടകവീട്ടിലെ കൊലപാതകം; ഭാര്യയും കാമുകനും പിടിയില്‍
മരുത സ്വദേശി അന്പത്തൊന്നുകാരനായ മുഹമ്മദലി കാളികാവിലെ വാടകവീട്ടില്‍ മരിച്ചത് 2018 സെപ്തംബര്‍ 6-നാണ്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതി കബറടക്കം നടത്തി.
എന്നാല്‍, അയല്‍വീട്ടില്‍ വാടക്കു താമസിച്ച പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്മോനൊപ്പം, മുഹമ്മദലി മരിച്ചതിന്റെ രണ്ടാം ദിവസം ഭാര്യ ഉമ്മുല്‍ ഷാഹിദ രണ്ടു മക്കളുമായി നാടുവിട്ടതോടെയാണ് ബന്ധുക്കള്‍ക്ക് സംശയമായത്. മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വിഷാംശം കണ്ടതോടെ കൊലപാതകമാണന്ന് തെളിഞ്ഞു.
മുഹമ്മദലിയുടെ ഭാര്യ ഉമ്മുല്‍ ഷാഹിദ തമിഴ്നാട്ടിലെ ശിവകാശിയില്‍ നിന്നാണ് അറസ്റ്റിലായത്. പിന്നാലെയാണ് ഡിണ്ടിഗലില്‍ നിന്ന് ജെയ്മോന് പിടിയിലായത്. നാല്‍പ്പത്തിരണ്ടുകാരിയായ ഉമ്മുല്‍ ഷാഹിദ മുപ്പത്തേഴുകാരനായ ജെയ്മോനൊപ്പം ജീവിക്കാനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടു നിന്നത്.
കൊലപാതകം കഴിഞ്ഞ് ഷാഹിദയേയും മക്കളേയും കൂട്ടി രക്ഷപ്പെടുബോള് മറ്റൊരാളുടെ ഭാര്യയും ജെയ്മോനൊപ്പമുണ്ടായിരുന്നു. മുഹമ്മദലിക്കൊപ്പമിരുന്ന് മദ്യപിച്ച ജെയ്മോന് ദ്രാവക രൂപത്തിലുളള വിഷം നല്കി കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ടെറസിന് മീതെ നിന്ന് മൃതദേഹം താഴെകൊണ്ടുവരാന്‍ ഭാര്യ ഉമ്മുല്‍ ഷാഹിദയും സഹായിച്ചു. ബലാല്സംഗത്തിനടക്കം ഒട്ടേറെ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ജെയ്മോന് എന്നാണ് സൂചന.
https://www.facebook.com/Malayalivartha