Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

വണ്ടി കേടായതിനാൽ ടോർച്ച് ആവശ്യപ്പെട്ടു; പിന്നെ അവർ ആവശ്യപ്പെട്ടത് കത്തിയും കയറുമായിരുന്നു; ഒടുവിൽ സംഭവിച്ചത് ഞെട്ടിക്കുന്നത്

22 JANUARY 2020 12:45 PM IST
മലയാളി വാര്‍ത്ത

ദമ്പതികൾ കവർച്ച സംഘത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എറണാകുളം കടുത്തുരുത്തിയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. എന്നാൽ മോഷ്ട്ടിക്കാൻ വന്ന കള്ളന്മാരുടെ കയ്യിൽ നിന്നും ജീവൻ തിരിച്ച് കിട്ടിയതിന്റെ സംന്തോഷത്തിലാണ് ഇവർ ഉള്ളത്. ജീവൻ തിരിച്ചു കിട്ടിയല്ലോ, സ്വർണം പോയതിൽ നഷ്ടം തോന്നുന്നില്ലെന്നു ദമ്പതികൾ പറയുമ്പോഴും അവരുടെ സ്വരത്തിൽ ഭയം നിഴലിക്കുന്നു. കവർച്ചാ സംഘത്തിൽ നിന്നും കഷ്ടിച്ചായിരുന്നു കല്ലറ പെരുംതുരുത്ത് സ്വദേശികളായ ദമ്ബതികൾ നിഷാ സദനം രാം ദാസും ഭാര്യ ഭവാനിയുംരക്ഷപ്പെട്ടത്. സംഭവത്തെ കുറിച്ച് അവർ പറയുന്നു ഇങ്ങനെ. വീട്ടിൽ കത്തിയുമായി രണ്ടു യുവാക്കൾ കയറി വരികയായിരുന്നു. വീട്ടിലേക്കു കയറി വന്ന ഇരുവരുടെയും കയ്യിൽ രണ്ടു കത്തിയുണ്ടായിരുന്നു. ഇവർ കത്തി കഴുത്തിൽ അമർത്തുകയായിരുന്നു മാത്രമല്ല കൊന്നു കളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. എന്നാൽ തങ്ങളെ കൊന്നു കളയുമെന്ന് കരുതിയെന്ന് വൃദ്ധ ദമ്പതികൾ പറയുന്നു.

എന്നാൽ ആ സമയം ഉറക്കെ കരഞ്ഞതു കൊണ്ട് മാത്രമായിരുന്നു അവർ രക്ഷപ്പെട്ടത്. കല്ലറ– വെച്ചൂർ റോഡരികിൽ ഉള്ള വീട്ടിൽ തനിച്ചാണ് ഇരുവരും താമസിക്കുന്നത്. ഇവർക്ക് 3 പെൺമക്കളാണ് ഉള്ളത്. അവർ വിവാഹാം കഴിഞ്ഞ് മറ്റിടങ്ങളിലാണ് താമസിക്കുന്നത്. വീട്ടിൽ ഉച്ചയൂണൊരുക്കി അതിൽ നിന്നുള്ള ചെറിയ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞു പോരുന്നത്. തിങ്കളാഴ്ച പുലർച്ചയോടെ 1.30നായിരുന്നു കള്ളന്മാർ വീട്ടിലേക്കു കയറിവന്നത്. വണ്ടി കേടായി പോയെന്നു പറഞ്ഞായിരുന്നു ഇവർ വീട്ടിലേക്കു ചെന്നത് . വണ്ടി കേടായതിനാൽ ടോർച്ച് ആവശ്യപ്പെട്ട് 2 യുവാക്കൾ കതകിൽ തട്ടുകയായിരുന്നു. എന്നാൽ ഇവർ ജനലിലൂടെ ടോർച്ച് നൽകി.മാത്രമല്ല കത്തിയും കയറും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് വീണ്ടുമെത്തി. അവർ അതും യുവാക്കൾക്ക് നൽകി. പിന്നീട് ഇവർ കത്തിയും കയറും തിരിച്ചുതരാനെന്ന മട്ടിൽ പേരിൽ തിരിച്ച് വന്നു കതകിൽ തട്ടി.

അപ്പോൾ ദമ്പതികൾ ലൈറ്റ് തെളിച്ചു കതകു തുറക്കുകയും ചെയ്‌തു. അപ്പോൾ കഴുത്തിൽ കത്തി വച്ച് മിണ്ടരുതെന്നും കൊന്നു കളയുമെന്നും പറഞ്ഞ് മുറിക്കുള്ളിലേക്കു തള്ളി കയറുകയായിരുന്നു അവർ . രണ്ടു യുവാക്കളിൽ മറ്റൊരാൾ ഭവാനിയുടെ കഴുത്തിൽ കത്തി വച്ച് മാല പൊട്ടിച്ചെടുക്കയും ചെയ്‌തു. നിലവിളി കേട്ടത്തോടെ അക്രമികൾ ഇറങ്ങി ഓടിയെന്നും രണ്ടര പവൻ മാലയുടെ പകുതി മുറിക്കുള്ളിൽ നിന്നു കിട്ടിയെ ന്നും ദമ്പതികൾ പറഞ്ഞു. ആ ദിവസം വൈദ്യുതി പോയിരുന്നു. അത് ഇന്നലെ ഉച്ചയോടെയായിരുന്നു പ്രദേശത്തു പുനഃസ്ഥാപിക്കപ്പെട്ടത്. വീട്ടിൽ തനിച്ചു താമസിക്കാൻ പേടിയാണെന്നും ഇരുട്ടു വീണാൽ വീടിനു വെളിയിൽ ഇറങ്ങാറില്ലെന്നും ദമ്പതികൾ പറയുകയുണ്ടായി . ഈ സംഭവം പ്ര ത്യേക സംഘം അന്വേഷിക്കും. സംഭവം കടുത്തുരുത്തി സിഐ പി.കെ. ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിച്ച് തുടങ്ങും . സി സി ടിവി സൂചനലഭിച്ചിട്ടുണ്ട്. വീട്ടിലൂണ് നടത്തുന്ന ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്ന ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

കള്ളന്മാരെ സൂക്ഷിക്കുക. ജനൽ പാളികൾ രാത്രി അടച്ചിടുക. അപരിചിതർ കോളിങ് ബെല്ലടിച്ചാൽ വാതിൽ തുറക്കാതെ ജനൽ വഴി സംസാരിക്കുക. വാതിലിന്റെ എല്ലാ പൂട്ടുകളും ഭദ്രത ഉള്ളതാണെന്ന് ഉറപ്പ് വരുത്തുക. കഴിയുന്നതും മുൻ,പിൻ വാതിലുകൾക്ക് പിന്നിൽ വിലങ്ങനെയുള്ള ഇരുമ്പ് പട്ടകൾ ഘടിപ്പിക്കുന്നത് സുരക്ഷ കൂട്ടാൻ ഉപകരിക്കും. അപരിചിതരായ സന്ദർശകർ, പിരിവുകാർ, യാചകർ, വീട്ടിൽ വരുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നവർ തുടങ്ങിയവരെ ശ്രദ്ധിക്കുക. വീടിനുപുറത്തും പിന്നിലും അടുക്കളഭാഗത്തും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക. വീടിന് പുറത്ത് അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന, കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങള്ളായ പാര, കുന്താലി, മഴു, ഗോവണി തുടങ്ങിയവ കഴിയുന്നതും കവർച്ചക്കാരിൽ നിന്നും അകറ്റി സൂക്ഷിക്കുക. അസമയത്ത് വീടിനു പുറത്ത് ആളനക്കമോ മറ്റ് ശബ്ദമോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ അയൽക്കാരെയോ റസിഡൻസ് ഭാരവാഹികളെയോ അറിയിക്കാനും മറക്കരുത്. സ്വർണ്ണാഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (51 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends