കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ വികാരി തോമസ് പോള്‍ റമ്ബാന് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍
കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ വികാരി തോമസ് പോള്‍ റമ്ബാന് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍. പള്ളി ഭരണം രണ്ടാഴ്ചയ്ക്കകം ഏറ്റെടുത്തു റിപ്പോര്‍ട്ട് നല്കാന് ജനുവരി ഒമ്ബതിന് ഹൈകോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കിയേക്കും.
കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി മൂവാറ്റുപുഴ ആര്‍ഡിഒ കഴിഞ്ഞ ദിവസം പള്ളിയില്‍ എത്തിയെങ്കിലും യാക്കോബായ വിഭാഗം എതിര്‍ത്തതിനാല്‍ മടങ്ങി പോകേണ്ടിവന്നിരുന്നു.കളക്ടര്‍ ഇക്കാര്യം കോടതിയെ അറിയിക്കും. ഉത്തരവ് നടപ്പാക്കാന്‍ കൂടുതല്‍ സാവകാശവും തേടിയേക്കും. സുപ്രീംകോടതി ഉത്തരവ് പ്രകാരം പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പൊലീസ് സുരക്ഷ നല്കാന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha