Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഇനി കളികള്‍ നേരിട്ട്... കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ കുത്തിനിറച്ച നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ക്ക് നല്‍കാനൊരുങ്ങുന്നു; തിരുത്താന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ തിരികെ അയച്ചാലും വഴങ്ങേണ്ടെന്നു മന്ത്രിമാര്‍; എഴുതി വായിക്കുന്നത് റബ്ബര്‍ സ്റ്റാമ്പല്ലെന്ന് കാണിക്കാന്‍ ഗവര്‍ണറും

23 JANUARY 2020 10:34 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിയമസഭയിലെ നയ പ്രഖ്യാപന പ്രസംഗത്തിന് കേവലം ഒരാഴ്ചയാണ് ഉള്ളത്. ഈ മാസം 29നാണ് നയ പ്രഖ്യാപന പ്രസംഗം നടക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന നയപ്രഖ്യാപന പ്രസംഗം അതുപോലെ വായിക്കുമോ അതില്‍ തിരുത്ത് വരുത്തി തന്റെ നിലപാടുകള്‍ കൂട്ടിച്ചേര്‍ക്കുമോ എന്നാണ് കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട സംസ്ഥാനത്തിന്റെ നയപ്രഖ്യാപന പ്രസംഗ കരടിന് ഇന്നലെ സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാരിന് എതിരായ പരാമര്‍ശങ്ങള്‍ നീക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ വഴങ്ങേണ്ട കാര്യമില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള കേരള നിയമസഭയുടെ പ്രമേയം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം അതേപടി പരിഗണിച്ചിട്ടില്ലെന്നു സൂചന. കേരളത്തിന് പ്രളയാനന്തര ധനസഹായം നല്‍കുന്നതിലടക്കം കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന അവഗണന ഉള്‍പ്പെടെ രാഷ്ട്രീയ വിമര്‍ശനമായി പ്രസംഗത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണു സൂചന. പൗരത്വ ഭേദഗതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ നയപ്രഖ്യാപനത്തോട് സ്വീകരിക്കുന്ന സമീപനമെന്താകുമെന്നതു സംബന്ധിച്ച് ഇന്നലെ മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു.

തിരുത്തല്‍ വേണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ മടക്കിയാലും രണ്ടാമത് സര്‍ക്കാര്‍ അയച്ചാല്‍ അത് അദ്ദേഹത്തിന് അംഗീകരിക്കാ തിരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. തിരുത്തല്‍ ആവശ്യപ്പെട്ടാല്‍ അതിനു സര്‍ക്കാര്‍ വഴങ്ങേണ്ടതില്ലെന്നായിരുന്നു ഭൂരിഭാഗം മന്ത്രിമാരുടെയും അഭിപ്രായം.

നയപ്രഖ്യാപനം വായിക്കുകയെന്ന ഭരണഘടനാ ബാധ്യത അദ്ദേഹത്തിന് നിറവേറ്റാതിരിക്കാനാവില്ലെന്നും മന്ത്രിസഭ വിലയിരുത്തി. വിയോജിപ്പുള്ള ഭാഗങ്ങള്‍ അദ്ദേഹം വായിക്കാതെ വിടാനിടയുണ്ട്. എങ്കിലും മുഴുവന്‍ വായിച്ചില്ലെങ്കിലും തുടക്കവും ഒടുക്കവും വായിച്ചാല്‍ നയപ്രഖ്യാപനം സഭയില്‍ അവതരിപ്പിച്ചതായി കണക്കാക്കാമെന്നതിന് മുന്‍കാല റൂളിങ്ങുകളും കീഴ്‌വഴക്കങ്ങളുമുണ്ടെന്നും യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.

എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലെന്നാണ് അറിയുന്നത്. താന്‍ റബ്ബര്‍ സ്റ്റാമ്പ് അല്ലെന്നാണ് ആദ്യം മുതല്‍ പറയുന്നത്. ഭരണഘടനയ്ക്കകത്തു നിന്നുകൊണ്ട് തന്നെ നയപ്രസംഗം പൊളിച്ചടുക്കാനാണ് ഗവര്‍ണറുടെ ശ്രമം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തള്ളി നേരത്തെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. ഒരു വിശദീകരണവും തൃപ്തികരമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. ഒരു ന്യായീകരണവും സ്വീകാര്യമല്ല.

സര്‍ക്കാരിന്റെ നിയമ വിരുദ്ധ നടപടിയാണ് ചൂണ്ടിക്കാട്ടിയത്. ഇത് ഈഗോ ക്ലാഷല്ല. വ്യക്തിപരമായ പ്രശ്‌നങ്ങളുമില്ല. ഗവര്‍ണറെ അറിയിക്കാതെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നിയമപരമായി അത് ശരിയല്ല. ജനാധിപത്യത്തില്‍ വ്യക്തികള്‍ക്ക് അധികാരമുണ്ട്. ആ അധികാരം നിയമങ്ങള്‍ ലംഘിക്കാനുള്ള ലൈസന്‍സല്ല. ഗവര്‍ണറെ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനാവില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതില്‍ ഉറച്ചു നില്‍ക്കുന്ന ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലും ഉറച്ചുനില്‍ക്കുമെന്നാണ് കരുതുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ നിയമസഭയില്‍ ആഞ്ഞടിച്ചാല്‍ അത് മറ്റൊരു വിവാദത്തിനിടയാക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (1 hour ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (2 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (2 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (2 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (2 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (2 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (4 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (4 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (5 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (5 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (5 hours ago)

Malayali Vartha Recommends