സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതും മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം
സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതും മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്ദേശംസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതും മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. ക്രിമിനല്‍ നടപടി നിയമത്തിലെ 161(1) വകുപ്പ് പ്രകാരം ഒരു സ്ത്രീയേയും സ്റ്റേഷനില്‍ വിളിച്ചുവരുത്താന്‍ പാടില്ല. മൊഴി രേഖപ്പെടുത്തുന്നത് അവരുടെ താമസസ്ഥലത്ത് വച്ചാകണം. സ്ത്രീകളുടെ മൊഴി ഒപ്പിട്ടുവാങ്ങേണ്ട ആവശ്യവുമില്ല. ഈ വ്യവസ്ഥകള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഡിജിപി മുന്നറിയിപ്പ് നല്കി.
ചില വകുപ്പുകള്‍ പ്രകാരമുളള കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ സ്ത്രീ അക്കാര്യം അറിയിച്ചാല്‍ വനിതാ ഓഫീസര്‍ ആ വിവരം രേഖപ്പെടുത്തണം. കുറ്റകൃത്യത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് നിയമസംരക്ഷണവും ആരോഗ്യ പ്രവര്‍ത്തകരുടെയും വനിതാ സംഘടനകളുടെയും സഹായവും ലഭ്യമാക്കണം.
പരാതിക്കാരി ശാരീരിക--മാനസിക വൈകല്യം നേരിടുന്നുണ്ടെങ്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത് അവരുടെ വീട്ടില്‍വച്ചോ അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തുവച്ചോ ആയിരിക്കണം. ഒരു സ്പെഷ്യല്‍ എഡ്യൂക്കേറ്ററുടേയോ ഇന്റര്‍പ്രട്ടറുടേയോ മെഡിക്കല്‍ ഓഫീസറുടേയോ സാന്നിധ്യത്തിലാകണം വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇത് വീഡിയോയില്‍ പകര്‍ത്തണം. മൊഴി റെക്കോഡ് ചെയ്യാം.
" f
https://www.facebook.com/Malayalivartha