ബിഗ്ബോസ് വീട്ടിൽ അലറി വിളിച്ച് തെസ്നിഖാൻ ; ഫുക്രുവിന്റെ കുസൃതികൾ ഇരയാകുന്നത് തെസ്നി; ഇത്തവണ പുതപ്പ്
ബിഗ്ബോസ് വീട്ടിൽ അലറി വിളിച്ച് തെസ്നിഖാൻ. ഫുക്രുവും പ്രദീപും ചേർന്നു ഒരുക്കിയ കൃസൃതിയാണ് തെസ്നി പേടിച്ച് വിളിക്കാൻ കാരണം. കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും തെസ്നിഖാന്റെ അടുത്ത് വന്നു അവരെ പേടിപ്പിക്കുകയായിരുന്നു. തലയിൽ പുതപ്പ് മൂടി എത്തിയ ഇവരെ കണ്ട തെസ്നി പേടിച്ച് വിളിക്കുകയായിരുന്നു. മാത്രമല്ല തലേ ദിവസവും തെസ്നിയെ ഫുക്രു പേടിപ്പിച്ചിരുന്നു. ആ സംഭവം ഇങ്ങനെ ആയിരുന്നു.
ബിഗ്ബോസ് വീട്ടിൽ രാത്രിയിൽ അലറി വിളിച്ച് തെസ്നിഖാൻ. . ബിഗ്ബോസ് വീട്ടിലെ ഫുക്രു എന്ന മത്സരാർത്ഥി മറ്റുള്ളവരെ ചിരിപ്പിക്കുന്നതിലും പറ്റിക്കുന്നതിനുമൊക്കെ മുൻപന്തിയിൽ നിൽക്കുകയാണ്. രാത്രി ഫുക്രു ഒരു കഥ പറയുകയായിരുന്നു. കഥ തുടങ്ങിയപ്പോൾ തന്നെ എല്ലാവരും പേടിക്കും എന്ന് മറ്റുള്ളവര്‍ പറയുന്നുണ്ടായിരുന്നു. കഥയിലെ കഥാ പാത്രങ്ങൾ ഒരു ആണും പെണ്ണുമാണ്. ആണിന്റെ കഴുത്തിന് പെണ്‍കുട്ടി ഒരു കല്ലെറിഞ്ഞു. മെഡുല്ല ഒംബ്ലാഗേറ്റയ്ക്ക് കൊണ്ട് ആ ആണ് മരിച്ചു. ആണിന് ഒരു മോതിരം ഉണ്ടായിരുന്നു. അത് നേരത്തെ തന്നെ പെണ്‍കുട്ടി വാങ്ങിച്ചിരുന്നു. ആണ് മരിച്ചത് കണ്ട് പേടിച്ച് പെണ്‍കുട്ടി അവിടെ നിന്ന് പോയി. പൊലീസ് എത്തി അന്വേഷണം നടത്തി. ആണ് മരിച്ചു കിടക്കുന്നതും കണ്ടു, മോതിരം കാണാനില്ലെന്നും വ്യക്തമായി.
അങ്ങനെ അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടിയെ കണ്ടെത്തി. മോതിരം എവിടെ നിന്ന് എന്ന് ചോദിച്ചു- ഫുക്രു രസകരമായി നടന്ന സംഭവമെന്ന് വ്യക്തമാക്കുകയും ചെയ്തു. ആകാംക്ഷകള്‍ നിറച്ച് കഥ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. തെസ്നി ഖാൻ കഥയില്‍ മുഴുകിയിരിക്കുയാണ് . പെട്ടെന്നാണ് ഒരാള്‍ അലറി വിളിച്ചത് . ആ ശബ്ദം കേട്ട തെ സ്നി ഖാൻ പേടിച്ചു വിറക്കുകയും ചെയ്തു. രാത്രിയിലായിരുന്നു ഈ സംഭവം നടന്നത് . തെസ്നി ഖാന് ഇരുന്നയിടത്തു നിന്ന് എഴുന്നേല്ക്കാൻ കഴിഞ്ഞില്ല . മാത്രമല്ല മറ്റുള്ളവര്‍ പോകുകയും കൂടെ ചെയ്തു. തെസ്നി ഖാൻ അലര്‍ച്ച നിര്ത്താതായതും അവര്‍ തിരിച്ചു . തെവരികയും ചെയ്തു സ്നി ഖാൻ കരയുകയാണോ ചിരിക്കുകയാണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. തനിക്ക് പെട്ടെന്ന് എഴുന്നേല്‍ക്കാനാകില്ല എന്ന് അറിഞ്ഞുകൂടെയെന്നായിരുന്നു തെസ്നി ഖാൻ ചോദിച്ചത്. എല്ലാവരും കൂടി തെസ്നി ഖാനെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു. എന്തായാലും സംഭവം രസകരമായി അവസാനിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha