Widgets Magazine
21
Sep / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരുന്നു ഇന്ത്യ-ജപ്പാന്‍-റഷ്യ സഖ്യം; ഇനി കളികള്‍ വേറെ ലെവല്‍; ജയശങ്കറിന്റെ മാസ്റ്റര്‍ സ്‌ട്രോക്കില്‍ തകര്‍ന്നടിഞ്ഞ് ചൈന; ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം ജപ്പാനും റഷ്യയും ശക്തിപ്പെടുത്തുന്നു; ചെന്നൈ-വ്‌ളാഡിവോസ്‌റ്റോക്ക് സമുദ്രപാത ചൈനക്ക് കരണത്തടി


മുട്ടയില്‍ നിന്നും വിരിഞ്ഞിറങ്ങും മുന്‍പേ.... സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ കുട്ടി കല്യാണം! വിവാഹ ഫോട്ടോയുടെ സത്യാവസ്ഥ പുറത്തായി... ഒടുവില്‍ നവ ദമ്പതികളെ കണ്ടെത്തിയതോടെ സംഭവിച്ചത്....


അടുത്ത സുഹൃത്തുക്കളായ പെൺകുട്ടികൾ ജോലിയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങി! തിരിച്ചെത്തായതിനെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച്ച! 17 ഉം 15 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തിയത് മരത്തിൽ തൂങ്ങിയാടുന്ന നിലയിൽ...


പഞ്ചാബിനോടുള്ള പക നെഞ്ചില്‍; ആവേശം അവസാനിച്ചത് പരിക്കില്‍; അശ്വിന് പരിക്ക് പറ്റിയത് ഇങ്ങനെ? അടുത്ത മത്സരത്തില്‍ കളിക്കാന്‍ സാധിക്കുമോ എന്ന് കണ്ടറിയണം; കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയതില്‍ അശ്വിന്റെ പരിക്കും കാരണമായി


അഞ്ചുമക്കളുടെ ചികിത്സയ്ക്കായി ഹൃദയം ഉള്‍പ്പടെ വില്‍ക്കാന്‍ തയ്യാറായി തെരുവിലിറങ്ങി 'അമ്മ; മലപ്പുറം സ്വദേശിനി ശാന്തയാണ് അഞ്ചുമക്കളുമായി ജീവിക്കാന്‍ ഗത്യന്തരമില്ലാതെ വ്യത്യസ്ഥമായ സമരമാര്‍ഗവുമായി നിരത്തിലിറങ്ങിയത്

ഇനി ലക്ഷ്യം വേറെ... വിവാദങ്ങളുടെ തീ കെട്ടടങ്ങിയപ്പോള്‍ ഇന്ത്യയെ പിന്നോട്ടാക്കി സര്‍വേ; ഇന്ത്യയില്‍ ജനാധിപത്യം പിന്നോട്ടെന്ന് ദ് ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ സര്‍വേ റിപ്പോര്‍ട്ട്; ആഗോള റാങ്കിംഗില്‍ 10 സ്ഥാനത്ത് നിന്നാണ് ഇന്ത്യ 51 ാമത് ആകുന്നത്; മറികടക്കാനുള്ള പദ്ധതിയുമായി നരേന്ദ്രമോദി

23 JANUARY 2020 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു, സെപ്റ്റംബർ 25 വരെ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി

തിരുവനന്തപുരം തുമ്പ സ്റ്റേഷനില്‍ 11 പൊലീസുകാര്‍ക്ക് കൊവിഡ്; കുടുംബാംഗങ്ങള്‍ക്കും രോഗം

അഞ്ചുമക്കളുടെ ചികിത്സയ്ക്കായി ഹൃദയം ഉള്‍പ്പടെ വില്‍ക്കാന്‍ തയ്യാറായി തെരുവിലിറങ്ങി 'അമ്മ; മലപ്പുറം സ്വദേശിനി ശാന്തയാണ് അഞ്ചുമക്കളുമായി ജീവിക്കാന്‍ ഗത്യന്തരമില്ലാതെ വ്യത്യസ്ഥമായ സമരമാര്‍ഗവുമായി നിരത്തിലിറങ്ങിയത്

ഏഴുമാസമായി കാണാമറയത്ത് ; പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശോഭാസുരേന്ദ്രൻ മടങ്ങി വരണം എന്ന ആവശ്യം ശക്തം

ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ? ഖുറാന്‍ മറയാക്കി സ്വര്‍ണം കടത്തിട്ടുണ്ടാകുമെന്ന് മന്ത്രി കെ.ടി ജലീല്‍; ഇതു തന്നെയല്ലേ ഇത്രയും കാലവും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞത്? ചോദ്യം ചെയ്യാന്‍ രാത്രി വരട്ടെയെന്ന് എന്‍.ഐ.എയോട് ചോദിച്ചത് തന്റെ സൗകര്യമെന്നും മന്ത്രി

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രക്ഷോഭം ഏതാണ്ട് ക്ഷയിച്ച മട്ടാണ്. കേന്ദ്രം പൗരത്വ നിയമ നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നുണ്ട്. എല്ലാം ശാന്തമായെന്ന് കണ്ടപ്പോഴാണ് ആഗോള തലത്തില്‍ തിരിച്ചടിയാകുന്നത്. ആഗോള ജനാധിപത്യസൂചികയില്‍ ഇന്ത്യക്കു വന്‍ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. 10 റാങ്ക് പിന്നിലായ ഇന്ത്യ പട്ടികയില്‍ 51ാം സ്ഥാനത്താണ്. പൗര സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെട്ടതാണു റാങ്കിങ്ങില്‍ ഇന്ത്യ പിന്നോട്ടുപോകാന്‍ കാരണമെന്നാണ് ദ് ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ സര്‍വേയില്‍ പറയുന്നത്.

രാഷ്ട്രീയപങ്കാളിത്തം, രാഷ്ട്രീയസംസ്‌കാരം, പൗരസ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ 165 സ്വതന്ത്രരാജ്യങ്ങളിലും രണ്ടു പ്രവിശ്യകളിലുമായാണു സര്‍വേ സംഘടിപ്പിച്ചത്. 010 മാനദണ്ഡമാക്കിയുള്ള സൂചികയില്‍ ഇന്ത്യക്കു കഴിഞ്ഞവര്‍ഷം ലഭിച്ചത് 6.90 പോയിന്റാണ്. 2018ല്‍ ഇത് 7.23 ആയിരുന്നു. പട്ടികയിലെ ഏഷ്യഓസ്‌ട്രേലിയ മേഖലയില്‍ തിമൂര്‍ലെസ്‌റ്റെ, മലേഷ്യ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നില്‍ ഇന്ത്യ എട്ടാംസ്ഥാനത്താണ്.

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി നീക്കിയതും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ജനാധിപത്യ ധ്വംസനത്തിനു കാരണമായെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍. ജമ്മു കശ്മീരിലെ മാറ്റങ്ങള്‍ക്കു മുന്നോടിയായി നടത്തിയ വന്‍െസെനികവിന്യാസം, നേതാക്കളുടെ വീട്ടുതടങ്കല്‍, ഇന്റര്‍നെറ്റ് നിരോധനം എന്നീ നടപടികളും സര്‍വേയില്‍ പരിഗണിച്ചു.

അസമില്‍ എന്‍.ആര്‍.സി. നടപ്പാക്കിയതിനേത്തുടര്‍ന്ന് 19 ലക്ഷം ആളുകള്‍ പൗരത്വത്തിനു പുറത്തായി. അതില്‍ ഏറെയും മുസ്ലിംകളാണ്. പട്ടികയില്‍നിന്നു പുറത്തായവരില്‍ ഏറെയും ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നു ബി.ജെ.പി. സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, അവര്‍ ഇതു നിഷേധിക്കുന്നു.

ഇന്ത്യയിലെ മുസ്ലിം ജനസംഖ്യാവര്‍ധന ലക്ഷ്യമിട്ടാണ് എന്‍.ആര്‍.സി. നടപ്പാക്കുന്നതെന്ന വിമര്‍ശനങ്ങളും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. 2015ല്‍ 20 കോടിയായിരുന്നു ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ. ആകെ ജനസംഖ്യയുടെ 14.9 ശതമാനമാണിത്. ലോകത്തെ മുസ്ലിം ജനസംഖ്യയുടെ 10.5 ശതമാനവും ഇന്ത്യയിലാണ്. 2060 ആകുമ്പോഴേക്ക് ലോകത്തെ ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള രാജ്യമായി അതായത് 33.3 കോടി ജനങ്ങളുള്ള ഇന്ത്യ മാറുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 19.4 ശതമാനമാകും ഇത്.

ആഗോള റാങ്ക് പട്ടികയില്‍ 9.87 പോയിന്റുമായി നോര്‍വേയാണ് ഒന്നാംസ്ഥാനത്ത്. 1.08 പോയിന്റുമായി ഏകാധിപത്യരാജ്യമായ ഉത്തര കൊറിയയാണ് ഏറ്റവും പിന്നില്‍. കമ്യൂണിസ്റ്റ്‌ െചെനയും പട്ടികയില്‍ ബഹുദൂരം പിന്നിലാണ്. 2.26 പോയിന്റുമായി 153ാം സ്ഥാനത്ത്. ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ചു കഴിഞ്ഞവര്‍ഷം ജനാധിപത്യം പ്രക്ഷുബ്ധമായിരുന്നെന്നു സര്‍വേ വിലയിരുത്തുന്നു. തായ്‌ലന്‍ഡാണ് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ വന്‍ജനാധിപത്യ പുരോഗതി കരസ്ഥമാക്കിയത്.

പട്ടികയില്‍ 1.69 പോയിന്റുമായി തായ്‌ലന്‍ഡ് 38 സ്ഥാനം മെച്ചപ്പെടുത്തി.വ്യാജവാര്‍ത്ത നിയമം നടപ്പാക്കിയതിനേത്തുടര്‍ന്ന്, പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സിംഗപ്പൂരും പിന്നോട്ടുപോയതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. ചിലി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ പോരായ്മകള്‍ പരിഹരിച്ച് പൂര്‍ണജനാധിപത്യത്തിലേക്ക് ഉയര്‍ന്നു. മധ്യ മെഡിറ്ററേനിയന്‍ രാജ്യമായ മാള്‍ട്ടയാകട്ടെ പൂര്‍ണ ജനാധിപത്യ പദവിയില്‍നിന്നു പിന്നാക്കം പോയി.

അതേസമയം ഈ പ്രതിഷേധങ്ങള്‍ കഴിയുമ്പോള്‍ ജനാധിപത്യ സംരക്ഷണത്തിനായി മികച്ച പദ്ധതികള്‍ കൊണ്ടുവരാനിരിക്കുകയാണ് നരേന്ദ്ര മോദിയും അമിത്ഷായും. ഇതിലൂടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു, സെപ്റ്റംബർ 25 വരെ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി  (7 minutes ago)

വരുന്നു ഇന്ത്യ-ജപ്പാന്‍-റഷ്യ സഖ്യം; ഇനി കളികള്‍ വേറെ ലെവല്‍; ജയശങ്കറിന്റെ മാസ്റ്റര്‍ സ്‌ട്രോക്കില്‍ തകര്‍ന്നടിഞ്ഞ് ചൈന; ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം ജപ്പാനും റഷ്യയും ശക്തിപ്പെടുത്തുന്നു; ചെന്നൈ-  (15 minutes ago)

അതിശൈത്യത്തെ അതിജീവിക്കാനാവുമോ എന്ന ഭയത്താല്‍ ചൈനീസ് ഭടന്‍മാര്‍; കൂട്ടത്തോടെ ചികിത്സതേടുന്നു എന്ന റിപ്പോര്‍ട്ടുകൾ പുറത്ത്  (16 minutes ago)

മുട്ടയില്‍ നിന്നും വിരിഞ്ഞിറങ്ങും മുന്‍പേ.... സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ കുട്ടി കല്യാണം! വിവാഹ ഫോട്ടോയുടെ സത്യാവസ്ഥ പുറത്തായി... ഒടുവില്‍ നവ ദമ്പതികളെ കണ്ടെത്തിയതോടെ സംഭവിച്ചത്....  (20 minutes ago)

കാര്‍ഷിക ബിൽ രാജ്യത്തെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി; ചിലര്‍ ബില്ലിന്റെ പേരില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു; പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (33 minutes ago)

രാജ്യത്ത് അൺലോക്ക് 4.0; മാർഗരേഖ അനുസരിച്ച് ഇന്നു മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കും, വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാം, കൂടുതൽ വിവരങ്ങൾ  (39 minutes ago)

പഞ്ചാബിനോടുള്ള പക നെഞ്ചില്‍; ആവേശം അവസാനിച്ചത് പരിക്കില്‍; അശ്വിന് പരിക്ക് പറ്റിയത് ഇങ്ങനെ? അടുത്ത മത്സരത്തില്‍ കളിക്കാന്‍ സാധിക്കുമോ എന്ന് കണ്ടറിയണം; കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയതില്‍ അശ്വിന്റെ പര  (39 minutes ago)

5000 സന്ദര്‍ശകരില്‍ കുടുതല്‍ അനുവദനീയമല്ല; ഓണ്‍ലൈനിലൂടെ ബുക്കിങ്ങ്; വിനോദ സഞ്ചാരികൾക്ക് സന്തോഷമുണർത്തി താജ്‍മഹല്‍ തുറന്നു  (40 minutes ago)

അടുത്ത സുഹൃത്തുക്കളായ പെൺകുട്ടികൾ ജോലിയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങി! തിരിച്ചെത്തായതിനെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച്ച! 17 ഉം 15 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളെയും കണ്ടെത  (40 minutes ago)

തിരുവനന്തപുരം തുമ്പ സ്റ്റേഷനില്‍ 11 പൊലീസുകാര്‍ക്ക് കൊവിഡ്; കുടുംബാംഗങ്ങള്‍ക്കും രോഗം  (45 minutes ago)

ക്വാറന്‍റീന്‍ ലംഘിക്കുന്നവര്‍ക്ക് 9.5 ലക്ഷം രൂപ പിഴ; പുതിയ തീരുമാനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍  (47 minutes ago)

അഞ്ചുമക്കളുടെ ചികിത്സയ്ക്കായി ഹൃദയം ഉള്‍പ്പടെ വില്‍ക്കാന്‍ തയ്യാറായി തെരുവിലിറങ്ങി 'അമ്മ; മലപ്പുറം സ്വദേശിനി ശാന്തയാണ് അഞ്ചുമക്കളുമായി ജീവിക്കാന്‍ ഗത്യന്തരമില്ലാതെ വ്യത്യസ്ഥമായ സമരമാര്‍ഗവുമായി നിരത്തി  (48 minutes ago)

രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 90 ജില്ലകളെ ഇടത് തീവ്രവാദ പ്രവർത്തനങ്ങൾ ബാധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ റിപ്പോർട്ട്  (56 minutes ago)

ഏഴുമാസമായി കാണാമറയത്ത് ; പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശോഭാസുരേന്ദ്രൻ മടങ്ങി വരണം എന്ന ആവശ്യം ശക്തം  (1 hour ago)

ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ? ഖുറാന്‍ മറയാക്കി സ്വര്‍ണം കടത്തിട്ടുണ്ടാകുമെന്ന് മന്ത്രി കെ.ടി ജലീല്‍; ഇതു തന്നെയല്ലേ ഇത്രയും കാലവും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞത്? ചോദ്യം ചെയ്യാന്‍ രാത്രി വരട്ടെ  (1 hour ago)

Malayali Vartha Recommends