Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

പുള്ളിക്കാരി സ്റ്റാര്‍ ആണ്... ഇഷാന്‍ സൂര്യ ദമ്പതികള്‍ക്ക് പിന്നാലെ കേരളത്തില്‍ മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് സാക്ഷിയാകുന്നു; ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളി കമ്മിറ്റിക്ക് പിന്നാലെ താരമായി എറണാകുളം കരയോഗവും

23 JANUARY 2020 10:44 AM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയക്കാര്‍ പൗരത്വ ബില്ലിന് പുറകേ പോയി തമ്മിലടിക്കുമ്പോള്‍ മതസൗഹാര്‍ദ്രത്തിന്റെ വെള്ളരിപ്രാവുകളായി പള്ളിക്കമ്മിറ്റി മാറുന്ന അപൂര്‍വ കാഴ്ചയാണ് കേരളം കണ്ടത്. ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളി അങ്കണം കഴിഞ്ഞ ഞായറാഴ്ചയാണ് ഇതിന് സാക്ഷിയായത്. പള്ളി മുറ്റത്തൊരുക്കിയ കതിര്‍മണ്ഡപത്തിലാണ് അഞ്ജുവിന് ശരത് താലി ചാര്‍ത്തിയത്.

ചേരാവള്ളി അമൃതാഞ്ജലിയില്‍ പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളാണ് അഞ്ജു. മകളുടെ വിവാഹം നടത്താന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടിലായ ബിന്ദു, ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. ചേരാവള്ളി അമൃതാഞ്ജലിയില്‍ പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളാണ് അഞ്ജു. മകളുടെ വിവാഹം നടത്താന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടിലായ ബിന്ദു, ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. ചേരാവള്ളി അമൃതാഞ്ജലിയില്‍ പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളാണ് അഞ്ജു. മകളുടെ വിവാഹം നടത്താന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടിലായ ബിന്ദു, ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു.

ഇപ്പോള്‍ സമാനമായ മറ്റൊരു സംഭവത്തിനാണ് എറണാകുളത്ത് വേദിയായത്. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയയുടെ വിവാഹത്തിന് വേദിയൊരുക്കിയിരിക്കുകയാണ് എറണാകുളം കരയോഗം. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്‍ന്നാണ് വിവാഹം നടത്തുന്നത്. 26ന് എറണാകുളം ടി.ഡി.എം. ഹാളില്‍ രാവിലെ 10.45നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്.

സ്വകാര്യ വാര്‍ത്താ ചാനലിലെ അവതാരകയാണ് ഹെയ്ദി സാദിയ. രഞ്ജു രഞ്ജിമാരുടെ മകളാണ് ഹെയ്ദി. സുഹൃത്തും ഹരിപ്പാട് കരുവാറ്റ സ്വദേശിയുമായ അഥര്‍വ് മോഹനാണ് വരന്‍. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് അഥര്‍വ്.

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കേരളത്തില്‍ നടക്കുന്ന നാലാമത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹമാണിത്. ഹെയ്ദി ട്രാന്‍സ് വുമണും അര്‍ഥവ് ട്രാന്‍സ്മാനുമാണ്. ഇരു വീട്ടുകാരും ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്റെയും ലളിതയുടെയും മകനാണ് അഥര്‍വ്. ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ ഇഷാന്‍ കെ. ഷാന്‍, സൂര്യ ഇഷാന്‍ എന്നിവരുടെ വളര്‍ത്തുമകന്‍ കൂടിയാണ് അഥര്‍വ്.

വിവാഹം നടത്താനുള്ള വേദിയുടെ ആവശ്യത്തിനായി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കരയോഗത്തെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഒരുമിച്ച് നടത്താമെന്ന തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് കരയോഗം പ്രസിഡന്റ് കൃഷ്ണമേനോന്‍ പറഞ്ഞു. വിവാഹ ഒരുക്കങ്ങളുടെ ആലോചനകള്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം ഇഷാന്‍ സൂര്യ ദമ്പതികളുടേയാണ്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ ഷാനും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് ഇവര്‍ വിവാഹിതരായത്.

തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സൂര്യയുടെ കഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത്. നൂറുകണക്കിന് ട്രാന്‍സ്ജെന്‍ഡേഴ്സും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. നിരവധി പ്രമുഖര്‍ ഇവര്‍ക്ക് ആശംസ അര്‍പ്പിക്കാനായെത്തി. കേരളത്തിന്റെ പൊതുബോധം രാജ്യത്തിനാകെ മാതൃകയാണെന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായതെന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും അഭിനേത്രിയുമായ ശീതള്‍ ശ്യാം പ്രതികരിച്ചു. പാട്ടും നൃത്തവും അടങ്ങിയ ആഘോഷങ്ങള്‍ സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ ആവേശഭരിതരാക്കിയിരുന്നു. ഇതുപോലെ ആഘോഷമാക്കാനൊരുങ്ങുകയാണ് ഹെയ്ദി സാദിയുടെ വിവാഹവും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (1 hour ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (2 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (2 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (2 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (2 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (2 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (4 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (4 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (5 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (5 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (5 hours ago)

Malayali Vartha Recommends