Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അവൻ അവസാനമായി ചെയ്ത ഹോംവർക്ക്‌ ; മൂകമായി കുരുന്നുകൾ ഓടി കളിച്ച സ്കൂൾ മുറ്റം ;ആ കുരുന്നുകളുടെ ഓർമ്മയിൽ മനമുരുകി അധ്യാപകർ

23 JANUARY 2020 11:51 AM IST
മലയാളി വാര്‍ത്ത

നേപ്പാളിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ കുരുന്നുകളെ ഓർക്കുമ്പോൾ ബാക്കിയാകുന്നത് വിതുമ്പൽ മാത്രം. അവരുടെ അധ്യാപകർ കുഞ്ഞുങ്ങളെ പറ്റി പറയുന്ന വാക്കുകൾ ഇപ്രകാരമാണ് . നിധി പോലത്തെ കുഞ്ഞുങ്ങളായിരുന്നു. എന്ത് ഹോംവർക്ക് കൊടുത്താലും കൃത്യമായി ചെയ്യും. എന്ത് ചെയ്യാൻ പറഞ്ഞാലും അത് ചെയ്ത് ടീച്ചറേന്ന് പറഞ്ഞ് കയ്യിൽ കൊണ്ടുവന്ന് തരും''. പ്രവീണിന്‍റെ ഇളയ കുഞ്ഞ് അഭിനവിന്‍റെ ക്ലാസ് അധ്യാപിക ഹേതൽ വിതുമ്പിക്കരയുകയായിരുന്നു. ഇപ്പോഴും ദുഃഖത്തിന്റെ നിഴൽ വീണു കിടക്കുന്ന രണ്ട് ഇടങ്ങൾ. മല മുകളിലേക്ക് വിനോദയാത്ര പോയവർ ദുഃഖത്തിലേക്ക് വീണത് വളരെ പെട്ടെന്നായിരുന്നു. നേപ്പാളിലെ റിസോർട്ടിൽ ഹീറ്ററിൽ നിന്ന് പുറത്തുവന്ന വാതകം ശ്വസിച്ച് മരിച്ചുപോയ പ്രവീണിന്‍റെ കുഞ്ഞുങ്ങൾ പഠിച്ച കൊച്ചി എളമക്കരയിലെ വിദ്യാനികേതൻ സ്കൂളും ഇപ്പോൾ ശോക മൂകമാണ്. അവരുടെ കൊച്ചി എളമക്കരയിലെ ഫ്ലാറ്റും ഇപ്പോൾ മൂകമാണ്. വിശ്വസിക്കാൻ കഴിയുന്നതല്ല ഇപ്പോൾ വരുന്ന വാർത്തകളൊന്നും.

 അഞ്ചു വയസ്സുക്കാരൻ അഭിനവ് അവസാനമായി ചെയ്ത ഹോംവർക്ക് ഇപ്പോഴും അവരുടെ മുന്നിലുണ്ട്. മുന്നിൽ നിരത്തി വച്ച ആ പുസ്തകങ്ങൾക്ക് മുന്നിൽ കണ്ണു നിറഞ്ഞ് അധ്യാപകർ ദുഃഖത്തോടെയാണ് . ഇനിയൊരിക്കലും അവർ തിരിച്ചുവരില്ലെന്നറിവോടെ . മൂന്നാം ക്ലാസില്‍ പഠിക്കുന്ന ചേച്ചി ശ്രീഭദ്രയാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ടൂർ പോവുകയാണെന്ന് അഭിനവിന്‍റെയും ആർച്ചയുടെയും ടീച്ചർമാരോടും പറഞ്ഞത്. . മുത്തച്ഛനോടൊപ്പമായിരുന്നു അവസാനദിവസവും മൂവരും സ്കൂളില്‍ നിന്നും മടങ്ങിപ്പോയതും .

എന്നാൽ ആർച്ചയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഇന്നലെ വരെ സ്കൂള്‍ അധികൃതർക്ക് കിട്ടിയ സൂചന. എന്നാൽ വൈകിട്ടോടെ ആ പ്രതീക്ഷയും നഷ്ടമാകുകയായിരുന്നു .വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു രഞ്ജിത്തും കുടുംബവും പ്രവീണിന്‍റെ കൊച്ചി എളമക്കരയിലുള്ള ഫ്ലാറ്റിലെത്തിയത്. കോഴിക്കോട് നിന്നും കാറിലാണ് ഇവർ എറണാകുളത്തെത്തിയത്. 3.11-ഓടെ ഒരു ടാക്സിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയി. ആദ്യം ദില്ലിയില്‍ സംഘടിപ്പിച്ചിരുന്ന കോളേജ് റീയൂണിയനിലേക്ക്. അവിടെ നിന്നും നേപ്പാളിലേക്കും. അമൃത കോളേജില്‍ എംഫാമിന് പഠിക്കുന്ന ശരണ്യയ്ക്ക് വേണ്ടിയാണ് രണ്ട് വർഷം മുമ്പ് ഈ ഫ്ലാറ്റ് പ്രവീൺ വാങ്ങുന്നത്. ഒമ്പത് വയസ്സുകാരി ശ്രീഭദ്രയും എട്ടുവയസ്സുകാരി ആർച്ചയും 5 വയസ്സുകാരൻ അഭിനവും അടുത്തുള്ള സരസ്വതി വിദ്യാനികേതൻ സ്കൂളിലാണ് പഠിച്ചിരുന്നത്. ശരണ്യയുടെ അച്ഛൻ ശശിധരക്കുറുപ്പാണ് ഇവർക്കൊപ്പം ഈ ഫ്ലാറ്റിലുണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഇവരെ യാത്രയാക്കിയ ശേഷം രാവിലെ തന്നെ അദ്ദേഹം കൊല്ലത്തെ വീട്ടിലേക്ക് പോയിരുന്നു. തിരികെ ആ ഫ്ലാറ്റിലിനി മടങ്ങിയെത്താൻ ആരുമില്ലെന്ന സങ്കടത്തിലേക്കാണ് കുടുംബാംഗങ്ങളെല്ലാം വന്നെത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (1 hour ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (2 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (2 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (2 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (2 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (2 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (2 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (4 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (4 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (5 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (5 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (5 hours ago)

Malayali Vartha Recommends