തന്ത്രം മെനഞ്ഞ് പിണറായി; കേന്ദ്രത്തിനെതിരായ പരാമർശങ്ങൾ ഉൾപ്പെടുത്തിയ നയപ്രഖ്യാപനത്തിന് പിന്നാലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുപ്പിയിലിറക്കാനുള്ള തന്ത്രങ്ങൾക്കും പിണറായി വിജയൻ രൂപം നൽകി ആക്ഷേപം

കേന്ദ്രത്തിനെതിരായ പരാമർശങ്ങൾ ഉൾപ്പെടുത്തിയ നയപ്രഖ്യാപനത്തിന് പിന്നാലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുപ്പിയിലിറക്കാനുള്ള തന്ത്രങ്ങൾക്കും പിണറായി വിജയൻ രൂപം നൽകി ആക്ഷേപം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ ഉയർത്തിയ വെല്ലുവിളികൾക്ക് നയപ്രഖ്യാപനത്തിൽ മൂന്നു പുറത്തിലധികം മാറ്റി വച്ചിട്ടുണ്ട്. നിയമത്തിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതാണ് നയപ്രഖ്യാപനത്തിലെ ഹൈലൈറ്റ്. നിയമസഭയിൽ അവതരിപ്പിച്ച പ്രമേയവും ജനസംഖ്യ രജിസ്റ്റർ നടപ്പാക്കുകയില്ലെന്ന തീരുമാനവും പ്രതിപക്ഷ വുമായി ചേർന്നുള്ള സമരവും നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നയപ്രഖ്യാപനത്തിന്റെ കരടിന് മന്ത്രിസഭ അനുമതിയും നൽകി.
ജനുവരി 29 നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഇത് ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകാനുള്ള സാധ്യത വർധിപ്പിക്കുന്നു. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് നിയമലംഘനമായി വിശേഷിപ്പിക്കുന്ന ഗവർണർ നയപ്രഖ്യാപനത്തിലെ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ വായിക്കുമെന്ന് സർക്കാർ കരുതുന്നില്ല. കരട് ഗവർണറുടെ അംഗീകാരത്തിന് സമർപ്പിക്കും. ഗവർണർ മാറ്റങ്ങൾ നിർദ്ദേശിച്ചാലും അത് അംഗീകരിക്കേണ്ട ബാധ്യത സർക്കാരിനില്ല. ഗവർണറുടെ അഭിപ്രായം കേട്ടില്ലെന്ന് നടിച്ചിൽ മതി.
പഴയഗവർണർമാർ ഇത്തരത്തിൽ വിയോജിപ്പ് രേഖപ്പെടുത്തുകയും നയപ്രഖ്യാപനം തിരുത്തി സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം നിർദ്ദേശങ്ങൾ സർക്കാർ കേട്ടില്ലെന്ന് നടിക്കാറില്ല. ഗവർണർക്ക് നിർബന്ധിക്കാൻ അധികാരമില്ല. സർക്കാരാകട്ടെ ഗവർണർമാർ പറയുന്നത് കേൾക്കാറുമില്ല. അങ്ങനെ വരുമ്പോൾ നയപ്രഖ്യാപനത്തിൽ തനിക്ക് ഇഷ്ടമില്ലാത്ത ഭാഗം ഗവർണർ വായിക്കാതെ വിടും. അങ്ങനെ വായിക്കാതെ വിട്ടാലും സർക്കാരിന് സന്തോഷമാണ്. കാരണം നയപ്രഖ്യാപനപ്രസംഗം പുസ്തകരൂപത്തിൽ വിതരണം ചെയ്യുമ്പോൾ അത് സർക്കാർ തീരുമാനിക്കുന്നതു പോലെയായിരിക്കും. ഗവർണറുടെ പ്രസംഗം ചരിത്രത്തിൽ നിന്ന് ഇല്ലാതായാലും നയപ്രഖ്യാപന പുസ്തകം അതേപടി നിലനിൽക്കും.
അതേസമയം ഗവർണറെ പിണക്കാൻ പിണറായി തയ്യാറായിട്ടില്ല. പിണറായിക്കെതിരെ ഗവർണർ നിരന്തരം സംസാരിച്ചിട്ടും ഒരിക്കൽ മാത്രമാണ് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി പറഞ്ഞത്. അതിനു ശേഷം മുഖ്യമന്ത്രിക്കെതിരെ ഗവർണർ ഒന്നും മിണ്ടിയിട്ടില്ല.
ഗവർണർക്ക് എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം ചെയ്തുകൊടുക്കണമെന്ന നിർദ്ദേശം മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഗവർണറെ കണ്ടിരുന്നു. തന്റെ സുരക്ഷാവീഴ്ചകളെ ഗവർണർ ചീഫ് സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. കോഴിക്കോട് നടന്ന ലിറ്റററി ഫെസ്റ്റിവലിൽ പോലും തനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന വിവരം ഗവർണർ ധരിപ്പിച്ചു. അത് പരിശോധിക്കുമെന്ന് സർക്കാർ ഉറപ്പുനൽകി.
അങ്ങനെയാണ് ഗവർണറുടെ സുരക്ഷ വർധിപ്പിക്കണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയുടെ അറിവോടെ ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറിക്ക് നൽകിയത്. മുഖ്യമന്ത്രിക്ക് നൽകുന്ന ഇസഡ് പ്ലസ് സുക്ഷേ നൽകാനാണ് നിർദ്ദേശം. ആഭ്യന്തര വകുപ്പ് നിർദ്ദേശം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. എത്രയും വേഗം സുരക്ഷ വർധിപ്പാക്കാനാണ് സർക്കാർ ആവശ്യപ്പെട്ടത്. നിലവിൽ ഇസഡ് വിഭാഗം സുരക്ഷയാണ് ഗവർണർക്ക് നൽകുന്നത്. ഇസഡ് പ്ലസ് സുരക്ഷയാകുമ്പോൾ സംസ്ഥാനത്തിന് പുറത്ത് ഗവർണർക്ക് മതിയായ സുരക്ഷ ലഭിക്കില്ല. പ്ലസ് വിഭാഗത്തിലേക്ക് മാറുമ്പോൾ ഉചിതമായ സുരക്ഷ ഉറപ്പാക്കാം. സുരക്ഷാ ജീവനക്കാരുടെ എണ്ണം രണ്ടിരട്ടിയാവും. ഇവർക്ക് ആധുനിക ആയുധങ്ങളും ലഭ്യമാക്കും. ഗവർണർ സർക്കാരിനെതിരെ നീങ്ങുന്നതിന്റെ ബുദ്ധിമുട്ട് സർക്കാരിന് നന്നായറിയാം.
https://www.facebook.com/Malayalivartha


























