ജേക്കബ് തോമസ് മനസ് തുറന്നു; ഇനിയാണ് അങ്കം; എ.ഡി.ജി.പി തസ്തികയിലേക്ക് തന്നെ തരം താഴ്ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തരം തിരിക്കലാണെന്ന് മുതിര്‍ന്ന ഡി.ജി.പി ജേക്കബ് തോമസ്
എ.ഡി.ജി.പി തസ്തികയിലേക്ക് തന്നെ തരം താഴ്ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തരം തിരിക്കലാണെന്ന് മുതിര്‍ന്ന ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുമ്പോള്‍ നഷ്ടങ്ങള്‍ ഉണ്ടാവും. നീതിമാനാണ് നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ പറയുന്നത് പൗരന്മാര്ക്ക് അനുസരിക്കുകയല്ലേ നിര്‍വാഹമുള്ളു. പൊലീസില്‍ എസ്.ഐ തസ്തികയ്ക്കും അതിന്റേതായ വിലയുണ്ട്. അത് ലഭിച്ചാലും സ്വീകരിക്കും. സ്രാവുകള്‍ക്കൊപ്പമുള്ള നീന്തല്‍ അത്ര സുഖകരമല്ല. എനിക്കെതിരെയുള്ള നടപടികള്‍ സമൂഹത്തിനുള്ള സന്ദേശമാണ്, അത് നല്ല സന്ദേശമാണോ എന്നത് ആലോചിക്കേണ്ട വിഷയമാണ് -അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ബാബു രംഗത്തെത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് വിജിലന്‍സ് എഫ്ഐആറിന്റെ അടിസ്ഥാനത്തിലെന്ന് കെ .ബാബു. ഗൂഡാലോചനയ്ക്കുപിന്നിലുള്ള മഹാന് ആരാണെന്ന് എല്ലാവര്ക്കും അറിയാം. തന്നെ വിജിലന്‍സ് കേസില്‍ കുടുക്കിയതിന്റെ കര്‍മഫലമാണ് ജേക്കബ് തോമസ് അനുഭവിക്കുന്നതെന്ന് ബാബു പറഞ്ഞു. അതേസമയം, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് കഴിഞ്ഞദിവസം ചോദ്യം ചെയ്തത്. സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് 2018ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ബാബുവിനെ വിളിച്ചുവരുത്തിയത്.
2001 ജൂലൈ ഒന്നു മുതല്‍ 2016 മേയ് മൂന്നു വരെയുള്ള കാലയളവിലെ ബാബുവിന്റെ സ്വത്തു വിവരങ്ങളാണു വിജിലന്‍സ് അന്വേഷിച്ചത്. വരുമാനത്തെക്കാള്‍ 49.45 ശതമാനം അധികം സ്വത്തു സമ്പാദിച്ചെന്നാണു കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. വിജിലന്‍സ് കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാബു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha