സിഎഎ അനുകൂല പരിപാടിക്കിടെ വിമര്‍ശനവുമായി യുവതി; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

സിഎഎ അനുകൂല സെമിനാറിൽ പങ്കെടുത്ത സ്ത്രീകളെ വിമർശിക്കാൻ വന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എറണാകുളം പാവക്കുളം അമ്പലത്തിലായിരുന്നു സിഎഎ അനുകൂല സെമിനാർ സംഘടിപ്പിച്ചത് . തിരുവനന്തപുരം പേയാട് സ്വദേശി ആതിരയെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു . വിഎച്ച് പി മാതൃയോഗം സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിക്കിടെയായിരുന്നു ആതിര കടന്ന് വന്നത്. പരിപാടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ പരിപാടിയിൽ പങ്കെടുത്ത് കൊണ്ടിരുന്ന സ്ത്രീകൾ ആതിരയെ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ ബിജെപി വ്യവസായ സെൽ കൺവീനറും പരിപാടിയുടെ മുഖ്യസംഘാടകയുമായ സജിനി നോർത്ത് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരിപാടിക്കിടെ അതിക്രമിച്ച് കയറിയെന്ന വകുപ്പ് ചുമത്തിയായിരുന്നു ആതിരക്കെതിരെ പൊലീസ് കേസ് എടുത്തത്.
https://www.facebook.com/Malayalivartha


























