സംഘര്‍ഷം തടയാനെത്തിയെ എ.എസ്.ഐ-യെ ഭീഷണിപ്പെടുത്തിയ കുട്ടി സഖാക്കള്‍ക്കെതിരേ കേസ്
പാലാ പോളിടെക്നിക്ക് ക്യാംപസിന് പുറത്ത് എസ്.എഫ്.ഐ, എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നു എന്നറിഞ്ഞ് എത്തിയ
പോലീസ് സംഘത്തിലെ എ.എസ്.ഐ-യെ താക്കീത് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്.
എ.എസ്.ഐയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തള്ളി മാറ്റുകയും പ്രശ്നത്തില്‍ ഇടപെടരുതെന്ന് താക്കീത് ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്. വിഷ്ണു. സച്ചിന് കെ. രമണന്, അഭിഷേക് ഷാജി എന്നിവര്‍ക്കെതിരെയാണ് കേസ്.
https://www.facebook.com/Malayalivartha