സ്‌കൂളില്‍ പുകവലിച്ച് പെണ്‍കുട്ടി ;ചോദ്യം ചെയ്ത അദ്ധ്യാപകർ നടുങ്ങി ; പത്തൊൻമ്പതുക്കാരൻ പിടിയിൽ

സിഗരറ്റില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കി വിദ്യാര്‍ത്ഥിനിയെ മയക്കി. ശേഷം പീഡനം. ഒടുവിൽ പ്രതി പിടിയിൽ. കേസില്‍ പ്രതി കൊടിയത്തൂര്‍ ചെറുവാടിയിലെ സി.ടി അഷ്റഫിനെ (19) മുക്കം പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സിഗരറ്റില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയായിരുന്നു ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചിരുന്നത്. മൂന്ന് വര്‍ഷമായി ഇയാൾ പീഡിനം തുടർന്ന് വരികയായിരിന്നു എന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിന്റെ ശുചിമുറിയില്‍നിന്നും പുകവലിച്ച പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കാണുവാൻ ഇടയായതാണ് കാര്യം പുറം ലോകം അറിഞ്ഞത്. , തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകര്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു പീഡനവിവരം കുട്ടി തുറന്നു പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടിക്കൂടുകയായിരുന്നു. വീട്ടില്‍ നിന്നുമായിരുന്നു അഷ്റഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊടിയത്തൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും എന്‍.ഐ.ടി പരിസരത്തും ലഹരി മരുന്നുകള്‍ വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഓട്ടോമൊബൈല്‍ വിദ്യാര്‍ഥികൂടിയായ അഷ്റഫെന്ന് പൊലീസ് വ്യക്തമാക്കി.സബ് ഇന്‍സ്‌പെക്ടര്‍ സാജിദ്, എ.സി.പി.ഒ ശ്രീജേഷ്, ഡ്രൈവര്‍ വിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു .
https://www.facebook.com/Malayalivartha


























