Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

പൊതുജനാരോഗ്യ രംഗത്ത് വിട്ടുവീഴ്ചയില്ല: മുഖ്യമന്ത്രി; ആരോഗ്യ രംഗത്ത് ഒരു കുറവും വരാതിരിക്കാനാണ് നോക്കുന്നത്; രണ്ട് വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് നല്ല പുരോഗതി നേടാന്‍ കഴിഞ്ഞു; ആരോഗ്യ ജാഗ്രത 2020 സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

23 JANUARY 2020 09:59 PM IST
മലയാളി വാര്‍ത്ത

പൊതപുജനാരോഗ്യ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ രംഗത്ത് ഒരു കുറവും വരാതിരിക്കാനാണ് നോക്കുന്നത്. പകര്‍ച്ചവ്യാധി പ്രതിരോധം ഉറപ്പ് വരുത്താനാണ് ആരോഗ്യ ജാഗ്രത സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും കാരണം ഈ വര്‍ഷം വളരെ കാര്യക്ഷമമായാണ് ആരോഗ്യ ജാഗ്രത നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍ദ്രം മിഷന്റെ ഭാഗമായി പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യവകുപ്പ് ആവിഷ്‌ക്കരിച്ച 'ആരോഗ്യ ജാഗ്രത 2020'ന്റെ സംസ്ഥാനതല ഉദ്ഘാടനം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2018 ജനുവരി ഒന്നിനാണ് ആരോഗ്യ ജാഗ്രതയ്ക്ക് തുടക്കം കുറിച്ചത്. രണ്ട് വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് നല്ല പുരോഗതി നേടാന്‍ കഴിഞ്ഞു. മുമ്പൊക്കെ പകര്‍ച്ചവ്യാധിമൂലമുള്ള മരണം വല്ലാത്ത പ്രശ്‌നമായി കണ്ടിരുന്നു. ഈയൊരു കാലയളവില്‍ പകര്‍ച്ചവ്യാധി മരണങ്ങളില്‍ സാരമായ കുറവ് ഉണ്ടായി. ഇനിയും കാര്യക്ഷമായി ആരോഗ്യ ജാഗ്രത നല്ല രീതിയില്‍ കൊണ്ടു പോകുക എന്നതാണ് ദൗത്യം. നേരത്തെയുള്ള മഴക്കാല പൂര്‍വ ശുചീകരണം കുറേകൂടി വ്യാപിപ്പിച്ച് തുടരുന്നുണ്ട്. എന്നാല്‍ കാലനുസൃതമായ മാറ്റം വേണം എന്ന തിരിച്ചറിവാണ് ആരോഗ്യ ജാഗ്രതയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ച്ചയായ ബോധവത്ക്കരണത്തിലൂടെ ശക്തമായ പ്രതിരോധം തീര്‍ക്കണം. അങ്ങനെ മാത്രമേ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിയൂ. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ലക്ഷ്യം വയ്ക്കുന്നത്.

സംസ്ഥാനതലം മുതല്‍ വാര്‍ഡ് തലം വരെയുള്ള സംവിധാനമാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനതലത്തില്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ട്. മന്ത്രിമാര്‍ മുതല്‍ വാര്‍ഡ് മെമ്പര്‍മാര്‍ വരെയുള്ള ജനപ്രതിനിധകള്‍ പങ്കാളികളാണ്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്നതാണ് ആരോഗ്യ ജാഗ്രതയുടെ മുദ്രാവാക്യം. ഓരോ പൗരനും സ്വന്തം ഉത്തവാദിത്വം ഏറ്റെടുത്ത് കാലാനുസൃതമായ മാറ്റം വരുത്തേണ്ടതാണ്. വാര്‍ഡ് തലത്തിലെ പ്രവര്‍ത്തനങ്ങള്‍ പുന:ക്രമീകരിക്കണം. വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ജീവിത ശൈലീ രോഗങ്ങള്‍ ചെറുക്കുക, മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യുക, പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നിവയിലെല്ലാം തദ്ദേസ്വയംഭരണ വകുപ്പാണ് മുഖ്യ ചുമതലക്കാര്‍. മാലിന്യ നിര്‍മ്മാര്‍ജനം ഫലപ്രദമാക്കുന്നത് തദ്ദേശസ്വയംഭരണ വകുപ്പാണ്. ഇത്തരമൊരു സാമൂഹ്യമായ വലിയ ഉത്തരാദിത്വം എല്ലാ സ്ഥാപങ്ങള്‍ക്കും ഉണ്ട്. പകര്‍ച്ച പ്രതിരോധവും മാലിന്യ നിര്‍മ്മാര്‍ജനവും പരസ്പര പൂരകങ്ങളാണ്. അനുഭവത്തിലൂടെ വലിയ ആപത്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞതാണ്. അതിനാല്‍ വിട്ടുവീഴ്ച വരുത്താതെ മുന്നോട്ട് നീങ്ങണം.

സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതു ജനങ്ങള്‍ നല്ല നിലയില്‍ അത് എറ്റെടുത്തു. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഹരിതകര്‍മ്മ സേന നടത്തിവരുന്നു. ആരോഗ്യ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായി 2025ഓടെ പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജനം ചെയ്യണം എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. വിവിധ ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമം, സാമൂഹ്യമായ പ്രതിബദ്ധത എന്നിവ പുര്‍ത്തേണ്ടതുണ്ട്. പകര്‍ച്ചവ്യാധികളില്ലാത്ത ഒരു നാട് എന്ന അവസ്ഥയിലെത്തണം. അതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



ജാഗ്രതയോടെ ഇടപെട്ടാല്‍ മാത്രമേ പകര്‍ച്ചവ്യാധി മരണത്തില്‍ നിന്നും രക്ഷിക്കാനാകൂ എന്ന് കണ്ടാണ് ആരോഗ്യ ജാഗ്രത ആരംഭിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ കലണ്ടര്‍ അടിസ്ഥാനമാക്കി തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഡ് തല കമ്മിറ്റി രൂപീകരിച്ചാണ് ഇത് സാധ്യമാക്കുന്നത്. നന്നായി പ്രവര്‍ത്തിച്ച വാര്‍ഡുകളില്‍ പകര്‍ച്ചവ്യാധികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെ കുറവായിരുന്നു. പ്രവര്‍ത്തന രൂപരേഖ താഴെത്തട്ടിലെത്തിച്ചിട്ടുണ്ട്. വളരെ വ്യക്തമായി ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ പകര്‍ച്ചവ്യാധികളെ നന്നായി പ്രതിരോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് ഒരു ഭീഷണിയായി വരുന്നുണ്ട്. സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലേക്ക് ഇത് വരാതിരിക്കാന്‍ പ്രതിരോധം ശക്തമാക്കുന്നതാണ്. 2020ല്‍ പകര്‍ച്ചവ്യാധി കൂടുമെന്നാണ് പറയുന്നത്. അതിനാല്‍ തന്നെ ജാഗ്രത ആവശ്യമാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

നല്ല വെള്ളം കുടിച്ചാല്‍ തന്നെ പരിഹരിക്കാവുന്നതാണ് പകര്‍ച്ചവ്യാധികളെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. വെള്ളത്തില്‍ കൂടിയാണ് 13 തരം രോഗങ്ങള്‍ വരുന്നത്. കുടിക്കുന്ന വെള്ളം ശുദ്ധമാണോയെന്ന് എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.


ഈ പരിപാടി ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ വിജയിപ്പാക്കാന്‍ പിന്തുണയും സാഹയവും ഉറപ്പ് നല്‍കുന്നതായി വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മൃഗപരിപാലന മേഖല, വനം എന്നിവ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ തന്നെ ബന്ധപ്പെട്ട എല്ലാവരേയും സജ്ജമാക്കി 2020 രോഗ വിമുക്തമാക്കാനുള്ള ശൈലജ ടീച്ചറിന്റെ പരിശ്രമം വിജയിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ജാഗ്രത വീഡിയോ, ആര്‍ദ്രം ജനകീയ കാമ്പയിന്റെ തപാല്‍ കവര്‍ പ്രകാശനം, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കൈപുസ്തകം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തയ്യാറാക്കിയ ഗുഡ് ബൈ ഈഡിസ് ചലഞ്ച് 2020 എന്നിവയും ഉദ്ഘാടനം ചെയ്തു.

എന്‍.എച്ച്.എം. സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ കേല്‍കര്‍ സ്വാഗതമാശംസിച്ചു. വി.കെ. പ്രശാന്ത് എം.എല്‍.എ., നഗരസഭ മേയര്‍ കെ. ശ്രീകുമാര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബിവി, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. കെ. ജമുന, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടര്‍ ഡോ. പ്രിയ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. രാജു എന്നിവര്‍ സംസാരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (2 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (2 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (3 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (3 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (3 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (3 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (5 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (5 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (6 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (6 hours ago)

Malayali Vartha Recommends