തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ വിഭജിക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുന്നതിനുമുമ്പ് ഗവര്‍ണര്‍ക്ക് അയക്കേണ്ടെന്നു സര്‍ക്കാരിന് നിയമോപദേശം

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ വിഭജിക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുന്നതിനുമുമ്പ് ഗവര്‍ണര്‍ക്ക് അയക്കേണ്ടെന്നു സര്‍ക്കാരിന് നിയമോപദേശം. നേരത്തേ അയച്ച ഓര്‍ഡിനന്‍സ് ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ സഭയുടെ അംഗീകാരം തേടിയശേഷം രാജ്ഭവനിലേക്ക് അയച്ചാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. പൗരത്വനിയമ ഭേദഗതിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള ബന്ധം വഷളായിരുന്നു. ഇതില്‍ സര്‍ക്കാരിന്റെ വിശദീകരണം ഗവര്‍ണര്‍ തള്ളിയതിന്റെകൂടി പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളുള്ള ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് ഗവര്‍ണര്‍ക്ക് അയക്കണമെന്നാണു ചട്ടം. എന്നാല്‍, പുതിയ വാര്‍ഡുകള്‍ അധിക സാമ്പത്തികബാധ്യത ഉണ്ടാക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം.പുതിയ തദ്ദേശസ്ഥാപനങ്ങള്‍ രൂപവത്രിക്കുന്നില്ല. പകരം അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് വാര്‍ഡുകളുടെ എണ്ണം കൂട്ടുന്നതേയുള്ളൂ. പുതിയ വാര്‍ഡുകള്‍ക്ക് മറ്റു വാര്‍ഡുകള്‍ക്കെന്നപോലെ തനതുഫണ്ടാണ് ഉപയോഗിക്കുന്നത്.
അതിനാല്‍ സാമ്പത്തികബാധ്യതയില്ലെന്ന വാദത്തെ സാധൂകരിക്കുന്നതാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശവും. സാമ്പത്തികബാധ്യതയില്ലെന്നാണ് ബില്ലിലെ ധനകാര്യ മൊമ്മോറാണ്ടത്തില്‍ വ്യക്തമാക്കിയിട്ടുള്ളതും. അതിനിടെ, സാമ്ബത്തിക ബാധ്യതയെപ്പറ്റി വ്യത്യസ്ത അഭിപ്രായവും ഉയരുന്നുണ്ട്.
ഓര്‍ഡിനന്‍സില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ബില്ലിന്റെ കാര്യത്തിലും സമാന നിലപാട് സ്വീകരിച്ചാലോയെന്ന ആശങ്കയും സര്‍ക്കാര്‍ തീരുമാനത്തിനു പിന്നിലുണ്ട്. ഓര്‍ഡിനന്‍സിനെ ഗവര്‍ണര്‍ എതിര്‍ത്തതോടെ സഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് നിയമമാക്കാനുള്ള ബില്ലിന് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. സഭ പാസാക്കിയാലും ബില്‍ നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടണം. 29-മുതലാണു നിയമസഭ ചേരുക.
" f
https://www.facebook.com/Malayalivartha


























