ഒരു വയസ്സുക്കാരനെ കാറിൽ കിടത്തി ഭക്ഷണം കഴിക്കാൻ പോയി; തിരിച്ചെത്തിയപ്പോൾ ഡോർ തുറക്കാൻ കഴിയുന്നില്ല; ഒടുവിൽ സംഭവിച്ചത്; കുട്ടികളെ കാറിനുള്ളിൽ തനിച്ചാക്കി പോകുന്നവർ സൂക്ഷിക്കുക

കാറിനുള്ളിൽ കുട്ടിയെ കിടത്തിയ ശേഷം ഭക്ഷണം കഴിക്കാൻ രക്ഷിതാക്കൾ പോയി. തിരിച്ച് വന്നപ്പോൾ കതക് തുറക്കാൻ കഴിഞ്ഞില്ല. കാറിനകത്ത് കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചത് ഫയർ ഫോഴ്സ് എത്തിയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു ഈ സംഭവം. മൂവാറ്റുപുഴ പിഒ ജംക്‌ഷനു സമീപമുള്ള ഹോട്ടലിനു മുന്നിലായിരുന്നു ഇത് നടന്നത്. കുഞ്ഞിനെ കാറിൽ കിടത്തിയ ശേഷമായിരുന്നു ഇവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയത്. കുടുംബാംഗങ്ങൾ തിരികെ എത്തിയപ്പോൾ കാർ തുറക്കാൻ കഴിയാതിരുന്നതോടെ കുഞ്ഞ് കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു. കാഞ്ഞിരപ്പിള്ളിയിൽ നിന്നും പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന കുടുംബത്തിലെ 1 വയസ്സുള്ള കുഞ്ഞായിരുന്നു കാറിൽ കുടുങ്ങിയത്. കുഞ്ഞു കുടുങ്ങിയതോടെ ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. കാറിന്റെ ഡോർ തുറക്കാൻ ഏറെ നേരം ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല. ഇങ്ങനെ വന്നതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെത്തുകയും ചെയ്തു. കാറിന്റെ ചില്ല് അറുത്തുമാറ്റി കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ കെ. എം. ജാഫർഖാന്റെ നേതൃത്വത്തിലായിരുന്നു ഈ രക്ഷാപ്രവർത്തനം നടന്നത്.
ദയവായി എല്ലാവരും ഒരു കാര്യം ശ്രദ്ധിക്കുക . കുട്ടികളെ കാറിൽ തനിച്ചിരുത്തി പുറത്ത് പോകരുത്. അങ്ങനെ കുഞ്ഞുങ്ങളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ കുട്ടികൾക്ക് കിട്ടില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരുകയും ചെയ്യും . പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് ആ ചൂട് അപകടകരമാണ്. മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വേഗതയില്‍ കുഞ്ഞുങ്ങളുടെ ശരീരം ചൂടാകുന്നുണ്ട്. ഇത് അവരുടെ ജീവന്‍ തന്നെ അപകടത്തിലാക്കും എന്ന് പറയണ്ടാലോ . ചൂടുമൂലമുണ്ടാകുന്ന സ്ട്രോക്ക് തലച്ചോറിനെ തകരാറിലാക്കുകയും ചെയ്യും. അങ്ങനെ കാറിനകത്ത് കുഞ്ഞ് കുടുങ്ങിയുള്ള ശിശുമരണങ്ങൾ സംഭവിക്കും .അത് കൊണ്ട് ആ ശീലം ഉപേക്ഷിക്കണം.
അത് മാത്രമല്ല വാഹനത്തിനകത്ത് കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുമ്പോൾ മറ്റൊരു അപകട സാധ്യതകൂടിയുണ്ട്. അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആയാലുള്ള അപകട സാധ്യത വളരെ വലുതാണ് എന്ന് മറക്കരുത് . ഇത് വന്‍ദുരന്തത്തിലേക്ക് നയിക്കും . മാത്രമല്ല വാഹനങ്ങളിൽ കുഞ്ഞുങ്ങൾ അറിയാതെ കുടുങ്ങിപ്പോയാൽ ചെയ്യേണ്ടുന്നത് ഈ കാര്യമാണ. അൽപം മുതിർന്ന കുഞ്ഞുങ്ങളാണെങ്കിൽ ധൈര്യം ചോരാതെ തുടർച്ചയായി വാഹനത്തിന്റെ ഹോൺ അടിക്കണമെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കുക. തുടർച്ചയായ ഹോണ്‍ ശബ്ദം കേട്ട് മറ്റുള്ളവർ രക്ഷയ്ക്കെത്തുമെന്നും കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കണം. അതിനെക്കാട്ടിൾ ഉപരി, കുട്ടികളെ വാഹനത്തില്‍ തനിച്ചിരുത്താതെ ഇരിക്കുകയാണ് നല്ലത് . വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പുറത്തു പോകുന്ന രക്ഷിതാക്കള്‍ രണ്ടുവട്ടം ചിന്തിക്കുക. നിങ്ങളുടെ കുഞ്ഞിന്‍റെ വിലപ്പെട്ട ജീവനൊപ്പം അനേകരുടെ ജീവനും കൂടിയാവും നിങ്ങള്‍ അപകടത്തിലാക്കുന്നത്. മാത്രമല്ല കുഞ്ഞുങ്ങളെ കാറിനകത്ത് തനിച്ച് ഇരുത്തി വെറുതെ അപകടങ്ങളെ ക്ഷണിച്ച് വരുത്തരുതേ. കുട്ടികളെ കാറില്‍ തനിച്ചിരുത്തി പുറത്തുപോകുന്ന പ്രവണത വരുത്തി വയ്ക്കുന്ന അപകടങ്ങള്‍ വലുതാണ്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും ഇതിന്‍റെ അപകടത്തേക്കുറിച്ച് ഭൂരിഭാഗം മാതാപിതാക്കളും ബോധവാന്മാരല്ല എന്നതും ഞെട്ടിക്കുന്നു.
https://www.facebook.com/Malayalivartha


























