പയ്യന്നൂരില്‍ വീടിനകത്ത് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
പയ്യന്നൂര്‍ ഇരൂരില്‍ വീടിനകത്ത് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി . ഇരൂര് സുബ്രഹ്മണ്യന് കോവിലിന് സമീപം താമസിക്കുന്ന വാസുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.തെങ്ങ് കയറ്റത്തൊഴിലാളിയായ വാസു ഇന്നലെ രാത്രി എട്ട് മണിയോടെ പതിവ് പോലെ വീട്ടിലേക്ക് പോയതായി അയല്‍വാസികള്‍ പറയുന്നു.
വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഭാര്യയും മകളുമുണ്ടെങ്കിലും വര്‍ഷങ്ങളായി ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത് . പയ്യന്നൂര്‍ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
"
https://www.facebook.com/Malayalivartha